Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദോഷങ്ങള്‍ മാറും, കുടുംബത്തിന് ശ്രേയസ്സ്; ജീവിത തടസ്സങ്ങള്‍ നീക്കുന്ന സങ്കഷ്ടി ചതുര്‍ത്ഥി
ശുഭാരംഭത്തിന്റെ അടയാളമായ ദൈവമാണ് ഗണപതി. ഏത് ശുഭകാര്യം തുടങ്ങുമ്പോഴും ആദ്യം ഗണപതിയെ സ്മരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിലെല്ലാം ആദ്യം ഗണപതിയെ ആരാധിക്കുന്നു. വര്‍ഷത്തിലെ എല്ലാ മാസത്തിലും ഗണപതി ആരാധനക്കായി നീക്കിവച്ച ദിവസങ്ങളുണ്ട്. ചതുര്‍ത്ഥി ദിനമാണ് അത്. ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ചു പ്രാര്‍ഥിച്ചാല്‍ ഭക്തരുടെ സര്‍വദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നല്കി ഭഗവാന് ഗണേശന് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.
മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണാധിപ സങ്കഷ്ടി ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിനത്തില്‍ ഭക്തര്‍ വ്രതം അനുഷ്ഠിച്ച് ഗണപതിയെ ആരാധിക്കുന്നു. സങ്കടഹര ചതുര്‍ഥി തിഥിയില്‍ ഗണപതിയെ പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്ന ഭക്തരുടെ ജീവിതത്തില്‍ വരുന്ന എല്ലാവിധ ദുഃഖങ്ങളും വേദനകളും അകലുമെന്നാണ് വിശ്വാസം. ഗണാധിപ സങ്കഷ്ടി ചതുര്‍ത്ഥിയുടെ മംഗളകരമായ സമയവും പൂജാവിധിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സങ്കഷ്ടി ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ചതുര്‍ത്ഥി തീയതി നവംബര്‍ 30-ന് ഉച്ചയ്ക്ക് 02:24 മുതല്‍ ആരംഭിക്കുന്നു, അത് ഡിസംബര്‍ 01-ന് 03:31-ന് അവസാനിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 30-ന് ഗണദീപ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കും. ഈ ദിവസം വൈകുന്നേരമാണ് ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുന്നത്. രാത്രി 07:54 ന് ചന്ദ്രോദയം സംഭവിക്കും.
സങ്കഷ്ടി ചതുര്‍ത്ഥി പൂജാവിധി
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ അതിരാവിലെ എഴുന്നേല്ക്കുക. കുളിയും മറ്റും കഴിഞ്ഞ് ഗണപതിയെ ധ്യാനിച്ച് ഉപവസിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. ഈ ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. പൂജാമുറി വൃത്തിയാക്കിയ ശേഷം ഒരു തുണി വിരിച്ച് ഗണേശ വിഗ്രഹം സ്ഥാപിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ മുഖം വടക്കോട്ട് ദര്‍ശിക്കണം. അതിനുശേഷം ഗണപതിക്ക് പുഷ്പങ്ങളും സുഗന്ധവും വിളക്കും സമര്‍പ്പിക്കുക. വഴിപാടായി ഗണപതിക്ക് മോദകമോ ലഡ്ഡുവോ സമര്‍പ്പിക്കാം. സന്ധ്യാസമയത്ത് ചന്ദ്രന് അര്‍ഘ്യം അര്‍പ്പിച്ചുകൊണ്ട് വ്രതം പൂര്‍ത്തിയാക്കുക.
സങ്കഷ്ടി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇല്ലാതാക്കുന്നു. രാത്രി ചന്ദ്രനെ പൂജിച്ചതിനു ശേഷം മാത്രമേ സങ്കഷ്ടി ചതുര്‍ത്ഥിയുടെ വ്രതം മുറിക്കാവൂ. ജാതകത്തില്‍ ചന്ദ്രദോഷം ഉള്ളവര്‍ ഈ ദിവസം ചന്ദ്രനെ ആരാധിക്കണം. നേരെമറിച്ച്, ഗണപതിയെ ആരാധിക്കുന്നതിലൂടെ വീട്ടില്‍ നിന്ന് നെഗറ്റീവിറ്റി നീക്കം ചെയ്യപ്പെടുകയും പോസിറ്റീവ് എനര്‍ജി നിലനില്ക്കുകയും ചെയ്യുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഗണേശന്, ഭക്തര്‍ക്ക് സമ്പത്തും അറിവും ആരോഗ്യവും നല്‍കുകയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു.
ജീവിത വിജയത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ നെയ്യ് വിളക്ക് കത്തിച്ച് ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഈ ദിവസം ഗണപതിക്ക് ജമന്തിപ്പൂ അര്‍പ്പിക്കുകയും ശര്‍ക്കര അര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
ഐശ്വര്യത്തിന്
വാഴയില നന്നായി വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ഒരു ത്രികോണാകൃതി വരയ്ക്കുക. എന്നിട്ട് പൂജാസ്ഥലത്ത് വാഴയില വച്ച് അതിനു മുന്നില്‍ വിളക്ക് വെക്കുക. ഇതിനുശേഷം, ത്രികോണാകൃതിയുടെ മധ്യത്തില്‍ പയറും ചുവന്ന മുളകും ഇടുക. ഇതിന് ശേഷം അഗ്നേ സഖാസ്യ ബോധി നഃ എന്ന മന്ത്രം ചൊല്ലുക. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കടന്നുവരുന്നതായിരിക്കും.
പ്രശ്നപരിഹാരത്തിന്
ഗണപതിയെ ആരാധിക്കുമ്പോള്‍ വൃത്തിയുള്ളതും പച്ച നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇതോടൊപ്പം മഞ്ഞ നിറത്തിലുള്ള ഇരിപ്പിടത്തില്‍ ഗണപതിയുടെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഗണേശന് ഇതില്‍ വളരെ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യും.
നല്ല സാമ്പത്തിക സ്ഥിതിക്ക്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയുടെ നെറ്റിയില്‍ ചന്ദനം, അരി എന്നിവയുടെ തിലകം ചാര്‍ത്തുക. ഗണേശ ഭഗവാന് ഇതില്‍ ഏറെ പ്രസാദിക്കുകയും നിങ്ങളുടെ ഐശ്വര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ അഞ്ച് ദര്‍ഭ പുല്ല് എടുത്ത് പതിനൊന്ന് കെട്ട് കെട്ടി ചുവന്ന തുണിയില്‍ കെട്ടി ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഇതിനുശേഷം ഗണപതിയെ ധ്യാനിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
ഗണപതി പൂജയില്‍ അര്‍പ്പിക്കേണ്ടത്
ഗണപതിയെ പൂജിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, ഗണപതി ദര്‍ഭ പുല്ലിനെ വളരെയധികം ഇഷ്ടപ്പെടുന്നു, അതിനാല്‍ ആരാധനയില്‍ ദര്‍ഭ പുല്ല് അര്‍പ്പിക്കുക. ഇത് ഗണപതിയെ വളരെ വേഗത്തില്‍ സന്തോഷിപ്പിക്കുന്നു. എന്നാല്‍, ഒരിക്കലും ഗണപതിക്ക് തുളസി ഇല നല്‍കരുത്. ഇങ്ങനെ ചെയ്യുന്നത് ഗണപതിയെ ദേഷ്യം പിടിപ്പിക്കും.



Click it and Unblock the Notifications
