Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഭാഗ്യം കൈപിടിച്ചുയര്‍ത്തും, ധനം വാരിക്കൂട്ടും; ഗജലക്ഷ്മീ രാജയോഗത്താല്‍ 3 രാശിക്ക് ഇത് സുവര്‍ണകാലം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ നേര്‍രേഖയിലും വക്രഗതിയിലുമൊക്കെയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് ശുഭമോ അശുഭകരമോ ആയ പല യോഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം കാണപ്പെടും. ഈ സമയം, ദേവന്മാരുടെ ഗുരുവായ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നുണ്ട്. വ്യാഴത്തിന്റെ ഈ സഞ്ചാരം ഗജലക്ഷ്മീ രാജയോഗം സൃഷ്ടിക്കുന്നു.
ഈ ശുഭയോഗത്തിന്റെ ഫലത്താല്‍ ചില രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലമായിരിക്കും. 3 രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ ആളുകള്‍ക്ക് കരിയറിലും ബിസിനസ്സിലും പ്രത്യേക വിജയം നേടാനാകും. ഗജലകഷ്മീ രാജയോഗം കൈപിടിച്ചുയര്‍ത്തുന്ന ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്നഭാവത്തില്‍ പിന്നോക്കം നില്ക്കുന്നു. കൂടാതെ, വ്യാഴം ലഗ്നത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ പദ്ധതികളും വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും.
സാമ്പത്തികമായി നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. ബിസിനസ്സിലും നിങ്ങള്‍ പുതിയ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. വിജയകരമാകുന്ന ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കും. പങ്കാളിത്ത ജോലിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ സമയത്ത്, ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും.
കര്‍ക്കിടകം
ഗജലക്ഷ്മി രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമാണ്. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിലെ കര്‍മ്മ ഭവനത്തില്‍ വ്യാഴം പിന്നോക്കാവസ്ഥയിലാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം നേടാന്‍ കഴിയും. ബിസിനസുകാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും.
ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് ആറാമത്തെയും ഒമ്പതാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം. അതുകൊണ്ട് ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കോടതി വ്യവഹാരങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാനാകും.

മീനം
ഗജലക്ഷ്മി രാജയോഗത്തിന്റെ രൂപീകരണം മീനം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ വ്യാഴം പിന്നോക്കം നില്ക്കുന്നതിനാല്, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതിയും ബഹുമാനവും വര്‍ദ്ധിക്കും.
നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നന്നായി നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. മീനരാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നല്ല അവസരം ലഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ രാശിചക്രത്തിന്റെ അധിപന് വ്യാഴമാണ്. അതിനാല്‍ ഈ യോഗ നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
