Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ബമ്പര്‍ നേട്ടങ്ങള്‍, 12 വര്‍ഷത്തിന് ശേഷം ഗജലക്ഷ്മീ രാജയോഗം; ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വര്‍ദ്ധിപ്പിക്കുന്നു. ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ് വ്യാഴം. മീനം, ധനു രാശികളുടെ അധിപനാണ് വ്യാഴം. വ്യാഴത്തിന്റെ അനുകൂല സ്വാധീനത്താല്‍, ഒരു വ്യക്തി തന്റെ വിജയത്തിന്റെ പുതിയ മാനം രചിക്കുന്നു. അതേ സമയം, ശുക്രനെ തേജസ്സും സൗന്ദര്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഗ്രഹമായി അറിയപ്പെടുന്നു. തുലാം, ഇടവം എന്നീ രാശിക്കാരുടെ അധിപനായും ശുക്രനെ കണക്കാക്കുന്നു.
ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് 12 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഗജലക്ഷ്മി രാജയോഗം രൂപീകരിക്കാന്‍ പോകുന്നു. മെയ് ഒന്നിന് വ്യാഴവും 19ന് ശുക്രനും ഇടവരാശിയില്‍ പ്രവേശിക്കുകയും ഗജലക്ഷ്മീ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ചില രാശിക്കാര്‍ക്ക് ഈ രാജയോഗത്തില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നു. അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നു. ഇവര്‍ സാമ്പത്തിക രംഗത്ത് അപാരമായ വിജയം കൈവരിക്കുകയും ചെയ്യുന്നു. സന്തോഷവും സമാധാനവും സൗകര്യങ്ങളും ഭാഗ്യവും ജീവിതത്തില്‍ നിങ്ങളെ അനുഗമിക്കുന്നു. 12 വര്‍ഷത്തിനു ശേഷം ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നതിന്റെ ഫലം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗജലക്ഷ്മീ രാജയോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. നിങ്ങളുടെ അറിവും സമൃദ്ധിയും വളരും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും നിറവേറ്റപ്പെടും. നിങ്ങള്‍ വലിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. അത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും. ഈ സമയം നിങ്ങള്‍ ആത്മീയതയിലേക്ക് അടുപ്പം കാണിക്കും. വിവാഹിതരായവരുടെ ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് നിങ്ങള്‍ കാണും. ഈ കാലയളവില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങള്‍ നല്ല ലാഭം നല്‍കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലി സംബന്ധമായ യാത്രകളും നടത്താം. അത് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലി ലഭിക്കും.
ചിങ്ങം
ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. ചില വലിയ ബിസിനസ്സ് ഇടപാടുകളും നടത്താനാകും. അത് ഭാവിയില്‍ ഗുണം ചെയ്യും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും, കൂടാതെ നിങ്ങളുടെ ബാങ്ക് ബാലന്‍സിലും നല്ല വര്‍ദ്ധനവ് കാണാനാകും. ഈ കാലയളവില്‍ വാഹനങ്ങളും വസ്തുവകകളും വാങ്ങാനും അവസരം ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഗജലക്ഷ്മീ രാജയോഗം മൂലം ബിസിനസില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സ് ഡീലുകള്‍ കണ്ടെത്താനാകും. ബിസിനസില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ചെറുകിട വ്യവസായികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഈ സമയം ചില നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയും ചെയ്യും.
തുലാം
ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തുലാം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം ചെയ്യും. കുടുംബാംഗങ്ങളുമായി പരസ്പര ഏകോപനം ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങളില്‍ നിന്ന് പ്രയോജനം നേടും. ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ഇത് ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കുന്നത് എളുപ്പമാക്കും. തുലാം രാശിയിലുള്ളവരുടെ ദാമ്പത്യം നല്ലതായിരിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications