Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഗജലക്ഷ്മി രാജയോഗം: കരിയറും ധനാഭിവൃദ്ധിയും ദാമ്പത്യജീവിതവും ഭദ്രം ഈ നാളുകാരില്‍
ഗജലക്ഷ്മി രാജയോഗം ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. ജ്യോതിഷപ്രകാരം വളരെ പവിത്രമായി കണക്കാക്കുന്ന ഒരു രാജയോഗമാണ് ഗജലക്ഷ്മി രാജയോഗം. ഈ യോഗത്തില്‍ ജീവിതം സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പത്തിന്റെയും പ്രതിവിധിയാണ്. ഈ വര്‍ഷം മേടം രാശിയില്‍ വ്യാഴത്തിന്റെ സംക്രമണം നിമിത്തം ഗജലക്ഷ്മി രാജയോഗം ഏപ്രില്‍ 22-ന് രൂപപ്പെട്ട് കഴിഞ്ഞു. ഇതിന്റെ സ്വാധീനം എല്ലാ നക്ഷത്രക്കാരിലും ഉണ്ടാവും എന്നത് തന്നെയാണ് സത്യം. എന്നാല്‍ ചില നക്ഷത്രക്കാരില്‍ ഗജലക്ഷ്മി രാജയോഗത്തിന്റെ സ്വാധീനം അല്പം കൂടുതലായിരിക്കും.
ഈ രാജയോഗം ലക്ഷ്മീ സാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്. ജീവിതം സന്തോഷത്തിന്റേതായ അര്ത്ഥതലത്തിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാരില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണകളും ലഭിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തപ്പെടുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിക്കും. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റം വരുന്നു. സ്ഥാനക്കയറ്റം ലഭിക്കുന്നു.
കര്‍ക്കിടക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇതിലൂടെ സാമ്പത്തികമായ പല വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജീവിതം വെല്ലുവിളികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ഏറ്റവും അനുകൂല സമയമാണ്.

കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അനുകൂലവും സന്തോഷകരവുമായി മാറ്റങ്ങള്‍ വരുന്നു. ജീവിതത്തില്‍ സാമ്പത്തികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. തൊഴില്‍, ബിസിനസ് രംഗത്ത് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തികം ശക്തമാവുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ശോഭിക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. ഗജലക്ഷ്മി രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം ധാരാളം നിറക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കൃത്യസമയത്ത് പറഞ്ഞ പോലെ ജോലി തീര്‍പ്പാക്കാന്‍ സാധിക്കുന്നു. പൂര്‍വ്വികമായി നിങ്ങള്‍ക്ക് സ്വത്ത് ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കളിയാടുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. കരിയറില്‍ ഉണ്ടാവുന്ന പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ ഭാഗ്യത്തിലേക്ക് എത്തിക്കുന്നു.

മീനക്കൂര് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നു. കരിയറില്‍ വിജയം കണ്ടെത്തുന്നു. ജോലിയിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസിലെ ലാഭം നിങ്ങളുടെ ബിസിനസ് വിപുലികരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗവും ഈ സമയം മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാണുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
