Latest Updates
-
മഴക്കാലത്തെ ചൊറിച്ചിലും താരനും: അണുബാധയേൽക്കാതെ സുരക്ഷിതരാകാൻ ഈ മുൻകരുതലുകൾ മതി -
രാജ്കുമാർ റാവുവിന്റെ 'നോ ബ്രേക്ക്ഫാസ്റ്റ്, നോ ലഞ്ച്' ഡയറ്റ്; ഒരു മാസം കൊണ്ട് 10 കിലോ കുറച്ച രഹസ്യം ഇതാണ്! -
ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്: ഇന്ന് കേരളത്തിൽ ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും ജാഗ്രതയും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
സെപ്റ്റംബർ 3-ന് രവി യോഗം: പുലർച്ചെ ഈ കാര്യങ്ങൾ ചെയ്താൽ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം -
സെപ്റ്റംബർ 2 നക്ഷത്രഫലം: നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ ദിവസം ശുഭമോ? താരബലവും ചന്ദ്രബലവും അറിയാം -
ജന്മാഷ്ടമി 2026: കേരളത്തിലെ പൂജാ സമയങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
ഓണം ഷോപ്പിംഗിനിടെ പറ്റിക്കപ്പെടരുത്! വ്യാജ എക്സ്പെയറി തീയതികൾ തിരിച്ചറിയാൻ ഈ വഴികൾ നോക്കൂ -
ഇന്ന് അപൂർവ അമൃത സിദ്ധി യോഗം: കേരളത്തിൽ ശുഭമുഹൂർത്തം എപ്പോൾ? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കാൻ നിർദ്ദേശങ്ങൾ -
ഒഡീഷയിൽ സ്ക്രബ് ടൈഫസ് ഭീതി: മൺസൂൺ യാത്രകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വരുന്ന ഒന്നര വര്‍ഷം തിരിഞ്ഞ് നോക്കേണ്ട: കരിയര്‍, വിവാഹം, ധനം വെച്ചടി വെച്ചടി കയറ്റം ഈ നാളുകാര്‍ക്ക്
ഭാഗ്യഫലങ്ങള്‍ എപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ എല്ലാവരുടേയും ജീവിതത്തില്‍ ഒരുപോലെ ഭാഗ്യഫലങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. ജാതകമാറ്റങ്ങള് പലപ്പോഴും ശ്രേഷ്ഠ ഫലങ്ങള്‍ നല്കുന്നു, എന്നാല്‍ ചിലപ്പോഴാകട്ടെ അത് മോശം ഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഏത് സമയത്താണ് ഓരോ നക്ഷത്രക്കാരിലും ഭാഗ്യഫലങ്ങള്‍ രൂപപ്പെടുന്നത് എന്നതാണ്.
വരുന്ന ഒന്നര വര്‍ഷക്കാലം അനുകൂല ഫലങ്ങള്‍ മാത്രമുള്ള ചില നക്ഷത്രക്കാരുണ്ട്. 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രത്തിനാണ് ഇത്തരം ഭാഗ്യഫലങ്ങള്‍ അനുഭവത്തില്‍ വരുന്നത്. സാമ്പത്തികമായി വന്‍ വര്‍ദ്ധനവാണ് ഇവരെ കാത്തിരിക്കുന്നു. ധനയോഗം, വിവാഹ യോഗം, സാമ്പത്തിക നേട്ടം, ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍, വിദ്യാപുരോഗതി എന്നിവയെല്ലാം ഇനി പറയുന്ന ഒന്‍പത് നക്ഷത്രക്കാരെയാണ് കാത്തിരിക്കുന്നത്. ജൂണ്‍ 7 മുതല്‍ അങ്ങോട്ടുള്ള ഒന്നര വര്‍ഷക്കാലം ഇനി പറയുന്ന നക്ഷത്രക്കാരില്‍ ഗജകേസരി യോഗ സമാനമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ജ്യോതിഷ മാറ്റങ്ങള്‍
ഗ്രഹമാറ്റങ്ങള്‍ ഓരോ സമയവും നടക്കേണ്ടതാണ്, ഐശ്വര്യത്തിന് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ് ഓരോ ഗ്രഹമാറ്റവും സംഭവിക്കുന്നത്. വ്യാഴത്തിന്റെ മേടം രാശി സംക്രമണം സംഭവിച്ച് കഴിഞ്ഞു. ഇത് പല രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. ഇത് തന്നെയാണ് വരാന്‍ പോവുന്ന ഒന്‍പത് നക്ഷത്രക്കാരുടെ ഭാഗ്യത്തെ സ്വാധീനിക്കുന്നത്. വിവാഹയോഗം, വാഹനയോഗം, വീട് പണി പുനരാരംഭിക്കുന്നതിനും എല്ലാം അനുകൂല സമയമാണ് ഈ രാശിമാറ്റം. വ്യാഴം മാത്രമല്ല അനുകൂല ഭാവത്തില്‍ നില്ക്കുന്ന മറ്റ് ചില ഗ്രഹമാറ്റങ്ങളും ഉണ്ടാവുന്നുണ്ട്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ കീര്‍ത്തിയും മനസ്സിന് സന്തോഷവും ലഭിക്കുന്നു. വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കലാരംഗത്ത് ഉള്ളവര്‍ക്ക് അംഗീകാരം തേടി എത്തുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിനും അനുകൂലമായ സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങള്‍ എത്തുന്നു. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന ഒരു സമയമാണ് വരുന്ന ഒന്നര വര്‍ഷം എന്നതില്‍ തര്‍ക്കം വേണ്ട. ശാസ്താവിനെ ഭജിക്കുന്നത് നല്ലതാണ്. ഇത് എന്തെങ്കിലും ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു.

കര്‍ക്കിടക്കൂറ് (പുണര്‍തം, പൂയ്യം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങള്‍ ഈ വരുന്ന ഒന്നര വര്‍ഷം ഉണ്ടാവുന്നു. ദാമ്പത്യ വിജയം, സന്തോഷം, വിവാഹയോഗം, ധനനേട്ടം, കര്‍മ്മരംഗത്ത് പ്രശസ്തി, വിദേശ വാസയോഗം, വാഹനയോഗം എന്നിവയെല്ലാം കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നു. സാമ്പത്തിക ഭദ്രതയാണ് ഇവരുടെ നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. നിരവധി നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. പലയിടങ്ങളില്‍ നിന്നായി പണം തേടി വരുന്നു. വാഹനയോഗത്തിന് ഉള്ള സാധ്യത നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ബിസിനസില്‍ ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നു. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നേടിയെടുക്കുന്നതിനും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിനും ഉള്ള സാധ്യതയുണ്ട്. ഒരു തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ശുഭഫലങ്ങള്‍ വരുന്ന ഒന്നര വര്‍ഷത്തേക്ക് മാറുന്നില്ല. ജീവിതം മൊത്തത്തില്‍ നിങ്ങളെ മാറ്റി മറിക്കുന്നു. വിദേശത്ത് ജോലിയും വിദ്യാഭ്യാസവും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് പുറകോട്ട് ചിന്തിക്കേണ്ടി വരുന്നില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു, വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാപുരോഗതിയില് വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നു. ഏത് പരിശ്രമത്തിനും ഫലം ലഭിക്കുന്നു. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. മംഗള കര്‍മ്മങ്ങള്‍ നടക്കുകയും ജീവിതത്തില്‍ പുതിയ ലക്ഷ്യത്തിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്യുന്ന സമയമാണ്.
സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാം മാറുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന രോഗാരിഷ്ടതകളെ എല്ലാം മറികടക്കാന്‍ പാകത്തിലുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷാധിക്യത്തില്‍ എല്ലാ കാര്യങ്ങളും മുന്നോട്ട് മികച്ച രീതിയില്‍ മാറുന്നു. ജീവിതം നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. വാഹനയോഗവും അതിഗംഭീര സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ശിവനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications