Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ആനയുടെയും സിംഹത്തിന്റെയും ഗാംഭീര്യം ജീവിതത്തില്; ഗജകേസരി യോഗം വന്നാലുള്ള ഫലം
ഏതൊരു വ്യക്തിയുടെയും ജാതകത്തില്, കാലാകാലങ്ങളില് അവരുടെ ജീവിതത്തിലുടനീളം പലതരത്തിലുള്ള ശുഭമോ അശുഭകരമോ ആയ യോഗങ്ങള് രൂപം കൊള്ളുന്നുണ്ട്. അത് ആ വ്യക്തിയുടെ ജീവിതത്തില് അവയുടെ സ്വാധീനം കാണിക്കുന്നു. ജ്യോതിഷ പ്രകാരം, ജീവിതത്തില് അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുന്ന 300ഓളം യോഗങ്ങള് ഉണ്ടെന്ന് പറയപ്പെടുന്നു. ഈ യോഗങ്ങളില്, നിങ്ങളുടെ ജീവിതത്തില് ഐശ്വര്യം കൊണ്ടുവരുന്ന 32 യോഗങ്ങളുണ്ട്. അവയില് ചിലത് നിങ്ങളുടെ ജീവിതത്തില് രാജയോഗത്തിന്റെ രൂപത്തില് വരും.
അത്തരമൊരു രാജയോഗത്തെക്കുറിച്ചാണ് ഞങ്ങള് ഇന്ന് നിങ്ങളോട് പറയുന്നത്. അത് നിങ്ങളുടെ ജാതകത്തില് രൂപപ്പെടുകയാണെങ്കില്, നിങ്ങളുടെ ജീവിതം സമ്പദ്സമൃദ്ധമായിരിക്കും. ജ്യോതിഷത്തില് ഇതിനെ ഗജകേസരി യോഗം എന്ന് വിളിക്കുന്നു. ഈ യോഗമുള്ള ഒരു വ്യക്തിക്ക് വളരെയധികം ബഹുമാനവും ഐശ്വര്യവും പണവും ആത്മീയ ഗുണങ്ങളും ജീവിതത്തില് ലഭിക്കുന്നു. ഗജകേസരിയോഗം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

വ്യാഴവും ചന്ദ്രനും ചേര്ന്ന ശക്തി
ജ്യോതിഷത്തിലെ ശുഭയോഗങ്ങളില് ഒന്നാണ് ഗജകേസരി യോഗം. ഒരാളുടെ ജാതകത്തില് വ്യാഴം കേന്ദ്രത്തിലായിരിക്കുമ്പോള് ഈ യോഗം ജീവിതത്തില് കൈവരുന്നു, അതായത്, ചന്ദ്രനില് നിന്നുള്ള നാലാമത്തെയും, ഏഴാമത്തെയും പത്താമത്തെയും വീട്. സമ്പത്ത്, അറിവ്, പ്രശസ്തി, ഭാഗ്യം, കുട്ടികള് എന്നിവയെ സൂചിപ്പിക്കുന്നതാണ് വ്യാഴം. ഹൃദയം, മൃദുത്വം, ചലനാത്മകത, സന്തോഷം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ് ചന്ദ്രന്. 'ഗജ'യെയും 'കേസരി'യെയും വിഭജിക്കുമ്പോള് അവ അര്ത്ഥമാക്കുന്നത് ആനയും സിംഹവും എന്നാണ്. രണ്ടും ആധിപത്യം പുലര്ത്തുന്നതും
ജാതകത്തിലെ ഗജകേസരിയോഗം രൂപപ്പെടുന്നത്
ആയിരക്കണക്കിന് ആനകളെ ഒരു സിംഹം ഏതുവിധത്തില് നശിപ്പിക്കുന്നോ, അതുപോലെ ചന്ദ്രന്റെ കേന്ദ്രത്തില് വ്യാഴം നിന്നാല് സകല ദോഷങ്ങളും നശിച്ചുപോകും. ചന്ദ്രന്റെ ഒപ്പമോ അല്ലെങ്കില് ചന്ദ്രന് നില്ക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴിലോ പത്തിലോ വ്യാഴം നിന്നാല് കേസരി യോഗം ആ ജാതകത്തില് ഉണ്ടെന്നു കണക്കാക്കാം.
ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില് വ്യാഴം നിന്നാല് ഗജകേസരി യോഗം വരുന്നു. അതുപോലെ ചന്ദ്രനെ ബുധന്, ശുക്രന്, വ്യഴം എന്നിവര് നോക്കിയാലും ഗജകേസരി യോഗമാകുന്നു. ചന്ദ്രന് നീചമോ മൗഢ്യമോ ഉണ്ടായിരിക്കരുത്. ബുധാതികള്ക്കും നീചവും മൗഢ്യവും വരരുതെന്നും പക്ഷമുണ്ട്.
ജീവിതത്തില് സൗഭാഗ്യകാലം
ഒരാളുടെ ജാതകത്തില് ഗജകേസരി യോഗമുണ്ടെങ്കില് ആ വ്യക്തി കഴിവുള്ളവരും കാര്യക്ഷമതയുള്ളവരുമായി മാറുന്നു. അവര്ക്ക് ജീവിതത്തില് എല്ലാ സുഖങ്ങളും ലഭിക്കുകയും ആഢംബര ജീവിതം ആസ്വദിക്കുകയും ഒപ്പം അവരുടെ തൊഴിലുകളില് ഉയര്ച്ചയും ലഭിക്കുന്നു. അത്തരം വ്യക്തികള് സംവാദങ്ങള്, സൃഷ്ടിപരമായ കലകള് എന്നിവയില് ഉയര്ന്ന വൈദഗ്ധ്യമുള്ളവരായിരിക്കും.
ബുദ്ധിയുടെയും അറിവിന്റെയും പ്രതീകമാണ് ഗജം അഥവാ ആന. തന്റെ കഴിവുകളും ശക്തിയും വിവേകപൂര്വ്വം എങ്ങനെ ഉപയോഗിക്കാമെന്ന് അതിനറിയാം. ഈ യോഗമുള്ള വ്യക്തി അപാര ബുദ്ധിമാനുമായിരിക്കും. ഈ യോഗം ജാതകത്തിലുണ്ടെങ്കില് വ്യക്തിക്ക് ജീവിതത്തില് ദീര്ഘായുസ്സും ലഭിക്കുന്നു.

ഗജകേസരി യോഗത്തിന്റെ ഫലം ജീവിതത്തില്
സൂര്യന് ഗജകേസരി യോഗത്തെ വീക്ഷിക്കുമ്പോള് അത് ഒരു വ്യക്തിയുടെ ജീവിതത്തില് ചെറുപ്രായത്തില് തന്നെ ഭരണപരമായ ഫലങ്ങള് നല്കുന്നു. മറ്റെല്ലാ ഗ്രഹങ്ങളിലും വച്ച് സമ്പന്നമാണ് വ്യാഴം എന്നു പറയപ്പെടുന്നു. ചന്ദ്രനും സമ്പത്തിന് പേരുകേട്ടതാണ്. അതിനാല്, ഗജകേസരിയോഗം ഒരു ശുഭസ്ഥലത്ത് ആയിരിക്കുമ്പോള്, അത് ആനയെപ്പോലെ വലുതായ നേട്ടങ്ങള് ഒരാള്ക്ക് കൈവരുത്തുമെന്നും കൂടുതല് അഭിവൃദ്ധി നല്കുമെന്നും വ്യക്തിക്ക് തുടര്ച്ചയായി പണം സമ്പാദിക്കാനുള്ള വിശാലമായ അവസരങ്ങള് ലഭിക്കുമെന്നും പറയപ്പെടുന്നു.
ദാമ്പത്യജീവിതത്തിന് നേട്ടം
ജ്യോതിഷമനുസരിച്ച് ഏഴാമത്തെ ഗൃഹം വിവാഹത്തിനായി കണക്കാക്കപ്പെടുന്നു, കൂടാതെ ഗജകേസരി യോഗം ഏഴാമത്തെ ഗൃഹത്തില് സ്ഥാനം പിടിച്ചാല് നിങ്ങള്ക്ക് ഒരു നല്ല കുടുംബത്തില് നിന്നുള്ള സ്ത്രീയെ ഭാര്യയായി ലഭിക്കുന്നു. ദാമ്പത്യജീവിതത്തില് നേട്ടങ്ങള് ലഭിക്കുന്നു. വിജയകരമായ ദാമ്പത്യബന്ധം ലഭിക്കുന്നു.
ഗജകേസരി യോഗമുള്ള പല വ്യക്തികളിലും ഈ ഫലങ്ങള് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവര് നല്ല ദാമ്പത്യജീവിതം നയിക്കുന്നു. വ്യാഴം പൊതുവെ പ്രശസ്തി, കുട്ടികള്, ധാര്മ്മിക ജീവിതം എന്നിവയെ സൂചിപ്പിക്കുന്നു, അതേസമയം ചന്ദ്രന് ചലനാത്മകത, സന്തോഷം, മനസ്സ്, സമൃദ്ധി മുതലായവയെ സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
