ഭാഗ്യം മാറിമറിയും, അപ്രതീക്ഷിത നേട്ടം; ഇന്ന് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഈ 5 രാശിക്ക്

ഡിസംബര്‍ 22 വെള്ളിയാഴ്ച ചന്ദ്രന്‍ മേടം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിന്റെ പത്താം തിയ്യതിയായതിനാല്‍ ഈ ദിവസം ശിവയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഗജകേസരിയോഗം, അശ്വതി നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭയോഗത്തില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.

ഈ രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും. ഈ രാശിക്കാര്‍ക്കൊപ്പം ചില ജ്യോതിഷ പരിഹാരങ്ങളും നല്‍കിയിട്ടുണ്ട്. ഈ പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ, ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടും, ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹങ്ങളും ലഭിക്കും. ഡിസംബര്‍ 22 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

Gajakesari Yoga And Ashwini Nakshatra

ഇടവം

ഡിസംബര്‍ 22 ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. പുതിയ ബിസിനസ്സുകളില്‍ ലാഭത്തിന് നല്ല അവസരങ്ങള്‍ ഉണ്ടാകും. ജോലിമേഖലയില്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താകും. മിഥുന രാശിക്കാര്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുകയും മനസ്സിന് സമാധാനം ലഭിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷം ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങള്‍ നീങ്ങി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മറ്റ് കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ വന്നേക്കാം.

പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി വെള്ളിയാഴ്ച ദിവസം വീടിന്റെ പ്രധാന വാതിലില്‍ കുങ്കുമം വിതറുക, ഒരു നെയ്യ് വിളക്ക് തെളിയിക്കുക.

ചിങ്ങം

ഡിസംബര്‍ 22 ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നോ രാഷ്ട്രീയക്കാരില്‍ നിന്നോ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ നീങ്ങും. ശത്രുക്കളെ ജയിക്കാനാകും. ലക്ഷ്മീദേവിയുടെ കൃപയാല്‍ സമ്പത്ത് വര്‍ധിക്കാനുള്ള മംഗളകരമായ അവസരങ്ങള്‍ ഉണ്ടാകും. കര്‍ക്കിടകം രാശിയിലുള്ള ആളുകള്‍ക്ക് ബിസിനസ്സില്‍ ഒരു വലിയ ഇടപാടിന് അന്തിമരൂപം നല്‍കാനായേക്കാം, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു കാര്യം ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

പരിഹാരം: വെള്ളിയാഴ്ച ദിവസം 1.25 കിലോ അരി ചുവന്ന നിറത്തിലുള്ള തുണിയില്‍ കൈയ്യില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ എന്ന് അഞ്ച് തവണ ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക.

കന്നി

ഡിസംബര്‍ 22 കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നി രാശിക്കാരുടെ ബിസിനസ്സ് പ്ലാനുകള്‍ക്ക് ആക്കം കൂട്ടുകയും സമ്പത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യും. കന്നി രാശിക്കാര്‍ക്കും ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും, അതുവഴി ബിസിനസില്‍ നല്ല വളര്‍ച്ചയും സമൂഹത്തില്‍ സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. നിങ്ങളുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനവും ശക്തമായിരിക്കും, ഇത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ മാതാപിതാക്കളെ പരിചരിക്കാനും നിങ്ങളുടെ കുട്ടികളുമായി സന്തോഷകരമായ സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും.

പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല്‍ മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്‍, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.

മകരം

ഡിസംബര്‍ 22 മകരം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. മകരം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും, ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാ ജോലികളും വിജയിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ജോലികളില്‍ ശരിയായ ഊര്‍ജ്ജം ഉപയോഗിക്കുകയും ചെയ്യും. വാഹനമോ സ്ഥലമോ വാങ്ങാനുള്ള ആഗ്രഹവും സഫലമാകും. വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുകയും എതിരാളികളെ പരാജയപ്പെടുത്തുകയും ചെയ്യും.

പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മീ ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ഗോതമ്പ്, ശംഖ്, അടക്ക, താമര മുതലായവ സമര്‍പ്പിച്ച് ലക്ഷ്മി ചാലിസ പാരായണം ചെയ്യുക.

മീനം

ഡിസംബര്‍ 22 മീനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ബിസിനസ്സില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും ക്രമേണ ആ വെല്ലുവിളികളെയെല്ലാം നിങ്ങള്‍ തരണം ചെയ്യും. ചില അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കുകയും ജോലിയില്‍ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകും. പഴയ കടം വല്ലതുമുണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം നേടാനാകും.

പ്രതിവിധി: സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍, ലക്ഷ്മി ദേവിക്ക് ചുവന്ന നിറത്തിലുള്ള വിവാഹ സാധനങ്ങള്‍ സമര്‍പ്പിക്കുകയും ലക്ഷ്മീരക്ഷാ കവചം ചൊല്ലുകയും ചെയ്യുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, December 22, 2023, 8:18 [IST]
X
Desktop Bottom Promotion