Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
ഡിസംബര്‍ 31 മുതല്‍ ഗജകേസരി രാജയോഗം; പുതുവര്‍ഷത്തില്‍ ഈ 3 രാശിക്ക് ജീവിതം മാറും
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചക്രം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ സ്വാധീനത്താല്‍ രാശിചക്രത്തിലെ 12 രാശികള്‍ക്കും ശുഭമോ അശുഭകരമോ ആയ ഫലങ്ങള്‍ ലഭിക്കുന്നു. ഗ്രഹങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് ചില രാശിക്കാര്‍ക്ക് ഭാഗ്യവും ചില രാശിക്കാര്‍ക്ക് ദോഷവും ആരംഭിക്കുന്നു.
വര്‍ഷത്തിലെ അവസാന മാസത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. ഡിസംബര്‍ 31ന്, അതായത് വര്‍ഷത്തിന്റെ അവസാന ദിവസം, ചന്ദ്രന് മീനം രാശിയില്‍ പ്രവേശിക്കും. നവംബര്‍ 24 മുതല്‍ മീനം രാശിയില്‍ വ്യാഴവും നിലകൊള്ളുന്നുണ്ട്. മീനം രാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. എല്ലാ രാശികളിലും അതിന്റെ ഫലം ദൃശ്യമാകും. എന്നാല്‍ ഈ രാജയോഗത്തിന്റെ പൂര്‍ണമായ നേട്ടങ്ങള്‍ ലഭിക്കുന്ന 3 രാശിചിഹ്നങ്ങളുണ്ട്. ഇവര്‍ക്ക് ഈ സമയത്ത് നല്ല ലാഭവും സാമ്പത്തിക പുരോഗതിയും ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
കുംഭ രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിന്റെ സ്വാധീന മണ്ഡലത്തിലാണ് രണ്ടാം സ്ഥാനത്തിന്റെ രാജയോഗം രൂപപ്പെടുന്നത്. സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥലമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇക്കാരണത്താല്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ദീര്‍ഘകാല സമ്പത്ത് ലഭിക്കും. മാധ്യമം, വിപണന മേഖലയുമായി ബന്ധപ്പെട്ട കുംഭം രാശിക്കാര്‍ ഈ സമയം നല്ല അവസരങ്ങള്‍ കൈവരും. നിങ്ങള്‍ക്ക് സ്ഥാവര ജംഗമ വസ്തുക്കളും ലഭിക്കാനുള്ള സാധ്യതയുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാക്കുന്ന യോഗമാണ് ഗജകേസരി രാജ യോഗം. നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സ്ഥലം ജോലിയുമായി ബന്ധപ്പെട്ടതാണ്. വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് നിരവധി ജോലി അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ കൈവരും. ചില പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് ഒരു വസ്തുവോ വാഹനമോ വാങ്ങാനും നിങ്ങള്‍ തീരുമാനിച്ചേക്കാം.

ഇടവം
ഇടവം രാശിക്കാരുടെ കരിയറിലും ബിസിനസ്സിലും ഗജകേസരി യോഗം ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ഇത്തവണ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള നിരവധി സാധ്യതകളുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം സാമ്പത്തിക കാര്യങ്ങളിലും ലാഭത്തിന് അവസരങ്ങള്‍ കൈവരും. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍, അതില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്.

ജ്യോതിഷത്തിലെ ഗജകേസരി രാജയോഗം
ആന അഥവാ ഗജം, സിംഹം അഥവാ കേസരി എന്നിവ ജ്ഞാനവും ശക്തിയുമുള്ള രണ്ട് മൃഗങ്ങളാണ്. ഈ മൃഗങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ ശക്തി, അധികാരം, ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. ഇവയെല്ലാം ഈ ഗജകേസരി രാജയോഗത്തിന്റെ വശങ്ങളാണ്. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തി ശക്തനും ശത്രുക്കളെ പരാജയപ്പെടുത്താന്‍ കഴിവുള്ളവനുമാണ്. എതിരാളികളെ കീഴടക്കാനുള്ള കഴിവ് അവനുണ്ട്. അത്തരം വ്യക്തികള്‍ തന്റെ ജോലി മേഖലയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു. ഈ യോഗം വ്യാഴത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ സൃഷ്ടിക്കപ്പെട്ടതിനാല്‍ പണവും സാമ്പത്തിക നേട്ടങ്ങളും നല്കുന്നു. ഗജകേസരി യോഗം ജാതകത്തില്‍ ഉള്ളവര്‍ക്ക് ജ്ഞാനം, ശക്തി, ധനം, പ്രശസ്തി എന്നിവ നേടാനാകുമെന്ന് കരുതപ്പെടുന്നു.

നേട്ടങ്ങള്‍
ഒരാളുടെ ജാതകത്തിലെ ഏറ്റവും ശുഭകരമായ യോഗങ്ങളില്‍ ഒന്നാണ് ഗജകേസരി രാജയോഗം. ജാതകത്തില്‍ ഗജകേസരി യോഗമുള്ള ഒരു വ്യക്തി കഴിവുള്ളവനും കാര്യക്ഷമയുള്ളവനും ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവും ഉയര്‍ന്ന പദവിയുഉള്ളവനുമാകുന്നു. ഈ യോഗമുള്ളവരുടെ ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നു. ഗജകേസരി യോഗം എന്നാല്‍ സമ്പത്തിന്റെയും ശക്തിയുടെയും പ്രശസ്തിയുടെയും സൂചകമാണ്. ഈ യോഗം നിങ്ങളുടെ ജാതകത്തിലുണ്ടെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി സൗഭാഗ്യങ്ങള്‍ കൈവരും. പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടതില്ല. നിങ്ങള്‍ എത്ര കഷ്ടതയിലായാലും അവസാന നിമിഷം നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.



Click it and Unblock the Notifications