Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മീനരാശിയില് ഗജകേസരി രാജയോഗം; ഈ 4 രാശിക്കാര്ക്ക് സമ്പത്തും ഭാഗ്യവും
ജ്യോതിഷപ്രകാരം ഒരു ഗ്രഹം രാശി മാറുമ്പോഴോ മറ്റേതെങ്കിലും ഗ്രഹവുമായി ചേരുമ്പോഴോ അത് മനുഷ്യ ജീവിതത്തെയും പലവിധത്തില് ബാധിക്കുന്നു. ഗ്രഹമാറ്റങ്ങള് ഭൂമിയിലും മനുഷ്യജീവിതത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. വ്യാഴം ഗ്രഹം നിലവില് മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സെപ്തംബര് 11ന് ചന്ദ്രനും മീനം രാശിയില് പ്രവേശിച്ചു. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്ന്ന് ഗജകേസരി രാജയോഗം രൂപപ്പെടുത്തുന്നു.
വ്യാഴത്തിന്റെയും ചന്ദ്രന്റെയും ഗ്രഹസങ്കലനം മൂലം ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും അനുകൂലമായ യോഗമാണ് ഗജകേസരി യോഗം. ഇത് ഒരാളുടെ ജീവിതത്തില് ബൗദ്ധിക കഴിവുകളും അപാരമായ അഭിവൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ യോഗമുള്ള വ്യക്തിക്ക് ചുറ്റുമുള്ള ആളുകളില് നിന്ന് വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം എല്ലാ രാശികളിലും കാണും. എന്നാല് ചില രാശിക്കാര്ക്ക് ഈ രാജയോഗത്തിന്റെ ഫലങ്ങള് കുറച്ചധികം ലഭിക്കും. മീനരാശിയില് ഗജകേസരി രാജയോഗം കാരണം സൗഭാഗ്യം കൈവരുന്ന 4 രാശിക്കാരുണ്ട്. ആ രാശിക്കാര് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്ക്ക് ഗജകേസരി രാജയോഗം ഗുണം ചെയ്യും. കാരണം നിങ്ങളുടെ ജാതകത്തില് നിന്ന് 11ാം സ്ഥാനത്താണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാല്, ഈ കാലയളവില് നിങ്ങളുടെ വരുമാനം വളരെയധികം വര്ദ്ധിക്കും. കൂടാതെ, നിങ്ങളുടെ ഏതെങ്കിലും ജോലികള് സര്ക്കാര് തടസങ്ങള് മൂലം കുടുങ്ങിക്കിടക്കുന്നുവെങ്കില്, ഈ സമയത്ത് നിങ്ങളുടെ ജോലി പൂര്ത്തിയാകും. കൂടാതെ, ഈ സമയത്ത് നിങ്ങള്ക്ക് പുതിയ വഴികളില് നിന്ന് പണം സമ്പാദിക്കാനും കഴിയും. ബിസിനസ്സില് പുതിയ ഓര്ഡറുകള് ലഭിക്കും.

കര്ക്കടകം
ഗജകേസരി യോഗം വരുന്നതും കാരണം കര്ക്കിടകം രാശിക്കാര്ക്ക് ബിസിനസ്സിനും കരിയറിനും പൂര്ണ്ണ ഭാഗ്യം ലഭിക്കുന്നതായി കാണും. കാരണം നിങ്ങളുടെ രാശിയില് നിന്ന് ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്, ഈ സമയത്ത് നിങ്ങള്ക്ക് ഭാഗ്യത്തിന്റെ പൂര്ണ്ണ പിന്തുണ ലഭിക്കും. കൂടാതെ, നിങ്ങള്ക്ക് വിദേശയാത്ര നടത്തണമെങ്കില് ഈ സമയം ഉചിതമാണ്. ബിസിനസ്സില് നല്ല ലാഭത്തിന് സാധ്യതയുണ്ട്. കൂടാതെ, മത്സര പരീക്ഷകളില് വിദ്യാര്ത്ഥികള്ക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും വര്ദ്ധിക്കും. ജോലിയില് നേട്ടം കൈവരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്ക് ഗജകേസരി രാജയോഗം ഗുണം ചെയ്യും. കാരണം നിങ്ങളുടെ ജാതകത്തില് നിന്ന് അഞ്ചാം ഭാവത്തിലാണ് ഈ സംയോജനം രൂപപ്പെടുന്നത്. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. കൂടാതെ, സന്താനങ്ങളുടെ ഭാഗത്ത് നിന്ന് ചില നല്ല വാര്ത്തകള് ലഭിക്കും. ജോലിയില് പുരോഗതി ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്ക്ക് കടം നല്കിയ പണം തിരികെ ലഭിക്കും. കൂടാതെ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കരിയര് ഉള്ള ആളുകള്ക്ക് ഈ സമയം മികച്ചതായിരിക്കും.

കുംഭം
ഗജകേസരി യോഗത്തിന്റെ രൂപീകരണം കുംഭം രാശിക്കാര്ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ ജാതകത്തില് പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലായിരിക്കും ഗജകേസരി യോഗം. അതിനാല്, നിങ്ങള്ക്ക് ബിസിനസ്സില് നല്ല ലാഭം നേടാനാകും. വീട്ടുകാര് തമ്മില് നിലനിന്നിരുന്ന തര്ക്കവും ഒഴിവാകും. ഓഹരി വിപണിയില് നിക്ഷേപം നടത്താന് അനുകൂലമായ സമയമാണ്. എന്നിരുന്നാലും, ഈ സമയം നിങ്ങള് ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം.



Click it and Unblock the Notifications
