Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഗജകേസരി രാജയോഗം; ജൂണ് 7 മുതല് ശുഭകാലം പിറക്കും; 6 രാശിക്ക് സമ്പത്തും പ്രൗഢിയും
ജ്യോതിഷപ്രകാരം ബുദ്ധി, യുക്തി, വിജയം മുതലായവയുടെ കാരണ ഗ്രഹമാണ് ബുധന്. ജൂണ് 7ന് ബുധനാഴ്ച ബുധന് ഗ്രഹം മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കും. മറുവശത്ത്, വ്യാഴവും ചന്ദ്രനും മകരത്തില് നില്ക്കുന്നതിനാല് ഗജകേസരി പോലുള്ള രാജയോഗവും ഈ സമയം രൂപപ്പെടുന്നു. ജ്യോതിഷത്തില്, ഈ യോഗത്തെ വളരെ ശുഭകരവും മംഗളകരവുമായ യോഗമായി വിശേഷിപ്പിച്ചിരിക്കുന്നു.
ബുധന്റെ രാശിമാറ്റവും ഗജകേസരി രാജയോഗവും ഭൂമിയിലും 12 രാശിക്കാരെയും ബാധിക്കും. 6 രാശിക്കാര്ക്ക് ഈ ശുഭയോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാര് ധനികരാകുകയും തൊഴിലിലും ബിസിനസ്സിലും നല്ല പുരോഗതി കൈവരിക്കുകയും ചെയ്യും. ഏതൊക്കെ രാശികള്ക്കാണ് ഗജകേസരി രാജയോഗ ഫലത്താല് ശുഭകാലം പിറക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന് നിങ്ങളുടെ രാശിയിലെ ലഗ്നത്തില് സഞ്ചരിക്കാന് പോകുന്നു. ഈ സമയത്ത് പണം ലാഭിക്കുന്നതില് നിങ്ങള് വിജയിക്കും. ജോലിയില് നല്ല അവസരങ്ങളും ലഭിക്കും. നിങ്ങള് വിദേശത്ത് ജോലിക്കോ പഠനത്തിനോ ശ്രമിക്കുകയാണെങ്കില് ഈ സമയം നിങ്ങളുടെ ആഗ്രഹം സഫലമാകും.
കുടുംബത്തിന്റെ പൂര്ണ്ണ പിന്തുണ ഉണ്ടാകും. കുടുംബത്തിന്റെ ആഗ്രഹങ്ങള് നിറവേറ്റാന് ശ്രമിക്കും. ജോലിസ്ഥലത്ത് നിങ്ങള് യുക്തിയോടെ പ്രവര്ത്തിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ഈ കാലയളവില് നിങ്ങളുടെ പരമാവധി ശ്രദ്ധ പണം സമ്പാദിക്കുന്നതിലായിരിക്കും. അസുഖങ്ങളില് നിന്ന് മുക്തി നേടാനാകും, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
കര്ക്കിടകം
കര്ക്കടക രാശിക്കാര്ക്ക് ബുധന്റെ ഈ സംക്രമണം നല്ലതായിരിക്കും. ഈ സമയത്ത് ദാമ്പത്യ ജീവിതത്തില് നല്ല ഐക്യം കാണുകയും നിങ്ങള് പരസ്പരം ബഹുമാനിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ബിസിനസ്സുകാര് ഈ സമയം മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
ബഹുമാനം വര്ദ്ധിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില് നിന്ന് നല്ല വാര്ത്തകള് വരും. ജോലി ചെയ്യുന്നവര്ക്ക് കരിയറില് നല്ല പുരോഗതി കൈവരും. നിങ്ങള്ക്ക് വലിയ പണ നേട്ടങ്ങള് ഉണ്ടാക്കാനുള്ള ശക്തമായ അവസരങ്ങളുണ്ടാകും. നിങ്ങള് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, ഈ കാലയളവ് നിങ്ങള്ക്ക് പ്രയോജനകരമായിരിക്കും.

കന്നി
കന്നി രാശിക്കാര്ക്ക് ബുധന്റെ സംക്രമണം സാമ്പത്തികമായി ഗുണം ചെയ്യും. ഈ സമയത്ത് ജോലിയില് മികച്ച അവസരങ്ങള് ലഭിക്കും. സമീപഭാവിയില് നിങ്ങള്ക്ക് ഉപയോഗപ്രദമാകുന്ന പുതിയ ആളുകളെ നിങ്ങള് കണ്ടുമുട്ടും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. പരസ്പര സ്നേഹം നിലനില്ക്കും. ഭാഗ്യത്തിന്റെ പിന്തുണയാല് മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാകും.
സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനാല് ഈ സമയം ധാരാളം പണം ചെലവാകും. എന്നാല് നിങ്ങള് സാമ്പത്തികമായി ശക്തരായിരിക്കും. ഈ കാലയളവില് പുതിയ ബിസിനസ്സ് തുടങ്ങാന് ഉദ്ദേശിക്കുന്നവര്ക്ക് മികച്ച അവസരങ്ങള് ലഭിക്കും. ദമ്പതികള് തമ്മില് സ്നേഹം നിലനില്ക്കും.
തുലാം
തുലാം രാശിക്കാര്ക്ക് ബുധന്റെയും ഗജകേസരി രാജയോഗത്തിന്റെയും ഫലം വളരെ ഗുണം ചെയ്യും. ഈ സമയത്ത്, തൊഴില്പരമായ കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും നല്ല നേട്ടങ്ങള് ലഭിക്കും. ബിസിനസ്സില് നല്ല വളര്ച്ചയും പുരോഗതിക്കുള്ള അവസരങ്ങളും ലഭ്യമാകും. തുലാം രാശിക്കാര്ക്ക് ഈ കാലയളവില് ഭാഗ്യത്തിന്റെ പിന്തുണയോടെ വിജയം ലഭിക്കും.
ഇണയുമായുള്ള ബന്ധം ദൃഢമാകും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. സമൂഹത്തില് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും. ഈ കാലയളവില്, നിങ്ങള് എവിടെയെങ്കിലും നിക്ഷേപിക്കാന് പദ്ധതിയിടുകയാണെങ്കില്, നിങ്ങള്ക്ക് നല്ല ലാഭം ലഭിക്കും. സന്താനപുരോഗതിയില് മനസ്സ് സന്തോഷിക്കും. പണം ലാഭിക്കുന്നതില് വിജയിക്കും.

മകരം
നിങ്ങളുടെ രാശിയില് വ്യാഴവും ചന്ദ്രനും ചേര്ന്ന് ഗജകേസരി യോഗമുണ്ടാക്കും. മകരം രാശിക്കാര്ക്ക് ഈ സമയം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിക്കാര്ക്ക് ശമ്പള വര്ദ്ധനവിന് നല്ല അവസരങ്ങള് ഉണ്ടാകും. സഹപ്രവര്ത്തകരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും.
തൊഴില് മേഖലയില് നിങ്ങള്ക്ക് നല്ല നേട്ടങ്ങള് ലഭിക്കും. നിങ്ങള് ഏതെങ്കിലും സര്ക്കാര് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്, നല്ല ഫലവും വിജയവും പ്രതീക്ഷിക്കാം. തൊഴില് തേടുന്ന യുവാക്കള്ക്ക് സന്തോഷവാര്ത്ത ലഭിക്കും. ഈ കാലയളവില്, നിങ്ങള്ക്ക് കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. ദമ്പതികള്ക്ക് സന്താനഭാഗ്യത്തിന് അവസരമുണ്ടാകും.
മീനം
ബുധന്റെ സംക്രമണവും ഗജകേസരി യോഗ ഫലവും മീനരാശിക്കാര്ക്ക് നേട്ടം സമ്മാനിക്കും. ഈ സമയത്ത്, തൊഴില്രംഗത്ത് നല്ല പുരോഗതി ഉണ്ടാകും. വിദേശത്തുനിന്ന് നല്ല തൊഴിലവസരങ്ങള് ലഭിക്കും. വിദേശത്ത് താമസിക്കാന് ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ഈ സമയത്ത് നിക്ഷേപങ്ങളില് നിന്ന് നല്ല വരുമാനം ലഭിക്കും. ലാഭം നേടാനുള്ള നല്ല അവസരങ്ങള് ഉണ്ടാകും. സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട നല്ല വാര്ത്തകള് ലഭിക്കും.
പ്രണയിതാക്കള്ക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ ബന്ധത്തില് ശക്തി ഉണ്ടാകും. ഈ കാലയളവില് നിങ്ങള് ഉത്സാഹവും ഊര്ജവും നിറഞ്ഞവരായിരിക്കും. എല്ലാ ജോലികളും എളുപ്പത്തില് പൂര്ത്തിയാക്കും. ഈ കാലയളവില് വസ്തുവോ സ്ഥലമോ വാങ്ങാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, നിങ്ങളുടെ ആഗ്രഹം സഫലമാകും.



Click it and Unblock the Notifications

