Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതം പുതുവഴിയില്‍, നവംബറില്‍ രണ്ട് വമ്പന്‍ രാജയോഗങ്ങള്‍; തലവരതെളിയുന്ന 3 രാശിക്കാര്‍
നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ പല ശുഭ, അശുഭ യോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവയില്‍ ശുഭകരമായ ചില യോഗങ്ങള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ വരുന്നുണ്ട്. ഇത് നിങ്ങളുടെ മേല്‍ ഭാഗ്യം വര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്.
നിരവധി ഗ്രഹങ്ങള്‍ സംക്രമിക്കുന്നതിനാല്‍ ഈ മാസം കൂടുതല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ശശയോഗം, ഗജകേസരി യോഗം എന്നീ രണ്ട് ശക്തമായ യോഗങ്ങള്‍ ഈ നവംബറില്‍ വരുന്നുണ്ട്. ഇവയുടെ സാന്നിധ്യം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്കി അനുഗ്രഹിക്കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് നവംബറില്‍ സമൃദ്ധമായ ഒരു മാസത്തിനായി കാത്തിരിക്കാം. ചില വെല്ലുവിളികള്‍ ഉയര്‍ന്നുവരുമെങ്കിലും, നിങ്ങളുടെ കരിയര്‍, ബിസിനസ്സ് ശ്രമങ്ങള്‍ വളരെ പ്രതിഫലദായകമായിരിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ മാസം പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം വിജയം നിങ്ങളുടെ കൈയെത്തും ദൂരത്താണ്. നിങ്ങളുടെ സന്താനങ്ങളെക്കുറിച്ചുള്ള ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ച ജോലിയുള്ള സ്ത്രീകള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അഭിനന്ദനം പ്രതീക്ഷിക്കാം. അത് നിങ്ങളെ പ്രൊഫഷണലായി മുന്നേറാന്‍ സഹായിക്കും. മിഥുന രാശിക്കാര്‍ക്ക് ഈ സമയം സാമൂഹിക അംഗീകാരവും സ്വീകാര്യതയും ലഭിക്കും. ബിസിനസ്സ് സാധ്യതകള്‍ മികച്ചതാണ്. വലിയ ലാഭത്തിനായി ശക്തമായ ഒരു യോഗമുണ്ട്. നവംബറിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. മിഥുന രാശിക്കാര്‍ക്ക് അവരുടെ കഴിവുകളും പരിശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നതിന് മികച്ച സമയം തന്നെയാണ് ഈ മാസം.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കുന്ന മാസമാണ് നവംബര്‍. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ മറ്റുള്ളവരുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങള്‍ ബിസിനസ്സിലോ സ്റ്റോക്ക് മാര്‍ക്കറ്റിലോ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ലാഭം നേടാനുള്ള സാധ്യത വളരെ വലുതാണ്.
ഈ സമയം നിങ്ങള്‍ക്ക് ചില പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനാകും. നിങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷപൂര്‍ണമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതവും അഭിവൃദ്ധിപ്പെടും, നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല സ്നേഹം വളര്‍ത്തിയെടുക്കാനാകും. തൊഴിലന്വേഷകര്‍ക്ക് വിജയത്തിലേക്കുള്ള പാത വ്യക്തമാണ്, ധാരാളം പുതിയ അവസരങ്ങള്‍ കൈവരും.
മകരം
മകരം രാശിക്കാര്‍ക്ക് ഏറ്റവും നല്ല മാസമാണ് നവംബര്‍. നിങ്ങളുടെ കുടുംബജീവിതം വളരെ സമാധാനപരവും സന്തോഷകരവുമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കരിയര്‍ ഉയരുകയും വിജയം പിന്തുടരുകയും ചെയ്യും.
നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും സ്ഥാനക്കയറ്റത്തിനും വരുമാന വര്‍ദ്ധനവിനും കാരണമാകും. മകര രാശിക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകും. ഈ രണ്ട് ശുഭയോഗകളുടെയും സഹായത്തോടെ, പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിങ്ങളെ സാമ്പത്തികമായി ശക്തരാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
