Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
500 വര്‍ഷത്തിനുശേഷം ദീപാവലിയില്‍ 4 രാജയോഗം ഒന്നിച്ച്; സുവര്‍ണ്ണ കാലത്തിന്റെ ആരംഭം ഈ രാശിക്ക്
വേദ കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം ദീപാവലി നവംബര്‍ 12 ന് ആഘോഷിക്കും. ജ്യോതിഷപ്രകാരം ഈ വര്‍ഷം ദീപാവലിയില്‍ 4 രാജയോഗം സൃഷ്ടിക്കാന്‍ പോകുന്നു. ചൊവ്വയും സൂര്യനും ചേര്‍ന്ന് രാജയോഗം സൃഷ്ടിക്കുന്നു. അതേ സമയം ശനിദേവന് സ്വന്തം രാശിയായ കുംഭത്തില്‍ നിന്നുകൊണ്ട് ശശരാജയോഗവും സൃഷ്ടിക്കുന്നു. ഇതിന് പുറമെ ആയുഷ്മാന്‍ യോഗവും രൂപീകരിക്കുന്നുണ്ട്.
ഇതുപ്രകാരം ഈ വര്‍ഷം ദീപാവലിയില്‍ 4 രാജയോഗം ഉണ്ടാകാന്‍ പോകുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത വരുന്നതെന്ന് പറയുന്നു. ഇതുമൂലം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ലക്ഷ്മിദേവി ഈ രാശിക്കാര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
4 രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. തൊഴിലിലും ബിസിനസ്സിലും പുതിയ അവസരങ്ങള്‍ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ ശക്തമായി തുടരും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മനസ്സില്‍ സന്തോഷമുണ്ടാകും. ജോലിസ്ഥലത്ത് ജോലിക്കാരുടെ സ്വാധീനം വര്‍ദ്ധിക്കും. അതുവഴി നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. ഈ സമയത്ത്, പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് നാല് രാജയോഗത്തിന്റെ രൂപീകരണം ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഇതുകൂടാതെ, ജോലി-ബിസിനസ് സംബന്ധമായ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് അനുകൂല നേട്ടങ്ങള്‍ കൈവരും. ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ വിജയസാധ്യതയുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവ് ഗുണകരമാകും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ചില ശുഭകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ജോലിയുള്ള ആളുകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട ചില പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ഭൗതിക സൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും.
മേടം
4 രാജയോഗത്തിന്റെ രൂപീകരണം മേടം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. കാരണം ഒക്ടോബര്‍ 30ന് നിങ്ങളുടെ രാശിയില്‍ ഗുരു ചണ്ഡാലയോഗം അവസാനിക്കും. കൂടാതെ, നിങ്ങളുടെ രാശിയുടെ വരുമാന ഭവനത്തിലൂടെ ശനി ദേവന് സഞ്ചരിക്കുന്നു. അതിനാല്‍ ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങളും തുറക്കും. നിങ്ങളുടെ സമ്പത്തില്‍ വര്‍ദ്ധനവ് കാണും. ഒരിക്കലും സമ്പത്തിന്റെ കുറവ് നേരിടേണ്ടിവരില്ല. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനവും ലഭിക്കും. കയറ്റുമതി, ഇറക്കുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഓഹരി നിക്ഷേപം, ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്ന് ലാഭം ഉണ്ടാകും.
ദീപാവലി 2023
ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ ദിവസം വിളക്ക് കൊളുത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്. ഈ ദിവസം മുഴുവന്‍ വീടും, പ്രത്യേകിച്ച് പ്രധാന കവാടവും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. ദീപാവലി ദിനത്തില്‍ മണ്‍വിളക്ക് കൊളുത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മതവിശ്വാസമനുസരിച്ച്, ദീപാവലി ദിനത്തില്‍ ലക്ഷ്മീദേവി ഭക്തരുടെ വീട്ടില്‍ എത്തുന്നു, അത്തരമൊരു സാഹചര്യത്തില്‍ ഈ വിളക്കുകള്‍ ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നു.
രാമായണത്തില്‍ വിവരിച്ചതുപോലെ, 14 വര്‍ഷം വനത്തില്‍ ചെലവഴിച്ചതിന് ശേഷം ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണിത്. ദീപാവലി പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ലക്ഷ്മി ദേവി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ 15-ാം ദിവസമായ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പൂജയുടെ അല്ലെങ്കില്‍ ലക്ഷ്മി ഗണേശ പൂജയുടെ ഭാഗമായി ഈ ദിവസം ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ഈ വര്‍ഷം നവംബര്‍ 12 ഞായറാഴ്ച രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കും. ലക്ഷ്മീ പൂജ മുഹൂര്‍ത്തം വൈകുന്നേരം 06:11 മുതല്‍ രാത്രി 08:15 വരെ ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
