Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ?
ഡിസംബറില്‍ 4 രാജയോഗങ്ങള്‍; സമ്പത്തില്‍ അപാരമായ വര്‍ദ്ധന, ഭാഗ്യം മാറിമറിയുന്ന 3 രാശി
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും ശുഭകരമായ യോഗങ്ങളും ചില രാജയോഗവും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും പ്രകടമാകുന്നു. ഡിസംബര്‍ മാസത്തില്‍ 4 രാജയോഗങ്ങള്‍ രൂപപ്പെടാന്‍ പോകുന്നു. ഈ രാജയോഗം ചൊവ്വ, ശനി, ശുക്രന്, വ്യാഴം-ചന്ദ്രന് എന്നിവയുടെ സംയോജനത്താല്‍ രൂപപ്പെടും.
ഡിസംബറില്‍ ചൊവ്വയില്‍ നിന്ന് രുചക രാജയോഗവും ശനിയില്‍ നിന്ന് ശശ രാജയോഗവും ശുക്രനില്‍ നിന്ന് മാളവ്യ രാജയോഗവും വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരി രാജയോഗവും രൂപപ്പെടും. ഈ നാലു രാജയോഗങ്ങളും ചേര്‍ന്ന് ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കാം. ഡിസംബര്‍ മാസത്തിലെ നാല് രാജയോഗത്താല്‍ ഭാഗ്യം നേടുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
ഡിസംബറില്‍ വരുന്ന നാല് രാജയോഗങ്ങളുടെ രൂപീകരണം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ രാജയോഗങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങല് കൊണ്ടുവരും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഇത് നിങ്ങളുടെ ബിസിനസ്സിന് ഒരു വിപുലീകരണത്തിന്റെ കാലമായിരിക്കും. ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം.
നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുകയും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും വാങ്ങാനും സാധിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും ഈ മാസം സഫലമാകും. രാജയോഗത്തിന്റെ രൂപീകരണം മൂലം നിങ്ങളുടെ അക്കൗണ്ടില്‍ നല്ല പണം കുമിഞ്ഞുകൂടുന്നതിന്റെ ശുഭസൂചനകള്‍ ഉണ്ട്. നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നിങ്ങള്‍ കാണും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്ന മാസമായി ഇത് മാറും.
തുലാം
ഡിസംബര്‍ മാസം തുലാം രാശിക്കാര്‍ക്ക് വളരെ അനുകൂലമായേക്കാം. കാരണം നാല് രാജയോഗങ്ങളുടെ ശുഭഫലത്താല്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ മനസ്സ് ആത്മീയ ചിന്തകളില്‍ മുഴുകും. നിങ്ങളുടെ എല്ലാ ജോലികളിലും വളരെ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ മാസം നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഓഫീസിലെ മേലുദ്യോഗസ്ഥരുമായി മികച്ച ഏകോപനം ഉണ്ടായിരിക്കുകയും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഈ മാസം നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കളും വാങ്ങാനാകും. ശുക്രന്റെ സ്വാധീനത്താല്‍ ഡിസംബര്‍ മാസം നിങ്ങളുടെ വ്യക്തിത്വം വളരെ ആകര്‍ഷകമായിരിക്കും. അതിനാല്‍ എല്ലാവരെയും നിങ്ങളിലേക്ക് ആകര്‍ഷിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഈ മാസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും, അതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി കാണും. ജോലിയുള്ള ആളുകള്‍ക്ക് പുതിയ ജോലികള്‍ക്കായി നല്ല ഓഫറുകള്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മാസമായിരിക്കും.
മേടം
കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ഡിസംബര്‍ മാസം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം എല്ലാ മേഖലയിലും രാജയോഗത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിന്റെ ഘട്ടം ആരംഭിക്കുന്നത് നിങ്ങള്‍ കാണും. നിങ്ങള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്.
നിങ്ങളുടെ രാശിയുടെ അധിപനായ ചൊവ്വ ഭൂമിയുടെയും വാഹനത്തിന്റെയും സുഖം നല്‍കും. സ്വത്തും വാഹനവും സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് മികച്ച വിജയം നേടാനാകും. നാല് രാജയോഗം നിമിത്തം മേടം രാശിക്കാര്‍ എല്ലാ മേഖലയിലും മികച്ച വിജയം കൈവരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങള്‍ നിങ്ങളുടെ കൈകളിലെത്തും. ഭൂമി, വസ്തു സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications