Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ നിരവധി അനുകൂല പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ശുഭഫലങ്ങള്‍ മാത്രമല്ല പലപ്പോഴും അശുഭഫലങ്ങള്‍ കൂടി നമുക്ക് സമ്മാനിക്കുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ പലപ്പോഴും ഗ്രഹമാറ്റത്തേയും അതുപോലെ തന്നെ അതിന് സമാനമായി നടക്കുന്ന രാശിമാറ്റത്തേയും വളെര ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. എന്നാല്‍ 2023-ല്‍ അതായത് പുതുവര്‍ഷത്തില്‍ നമ്മളെയെല്ലാം ഞെട്ടിച്ച് കൊണ്ട് നാല് രാജയോഗങ്ങളാണ് രൂപപ്പെടുന്നതിന് വേണ്ടി പോവുന്നത്. ഇതാകട്ടെ ജ്യോതിഷപ്രകാരം 20 വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന അപൂര്‍വ്വ രാജയോഗങ്ങളാണ്. സത്കീര്തിതി, ഹര്‍ഷ, ഭാരതി, വരിഷ്ഠ എന്നീ രാജയോഗങ്ങളാണ് 20 വര്‍ഷത്തിന് ശേഷം രൂപം കൊള്ളാന്‍ പോവുന്നത്.

എന്നാല്‍ ഈ രാജയോഗങ്ങള്‍ ഏതൊക്കെ രാശിക്കാരെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട് എന്നറിയേണ്ടേ? അതിന് വേണ്ടിയാണ് ഈ ലേഖനം. ഇവ 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും പലപ്പോഴും അതില്‍ തന്നെ 3 രാശിക്കാര്‍ക്ക് അത്യപൂര്‍വ്വമായ ചില നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. 12 രാശിക്കാരില്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് ബമ്പര്‍ ഫലങ്ങളാണ് ഈ രാജയോഗം മൂലം ഉണ്ടാവുന്നത്. ഇനി പറയുന്ന മൂന്ന് രാശിക്കാരില്‍ നിങ്ങളുടെ രാശിയുണ്ടോ? അതറിയാന്‍ ഈ ലേഖനം ആദ്യാവസാനം വായിക്കൂ.

തുലാം രാശി
തുലാം രാശിക്കാരാണ് രാജയോഗത്തിന്റെ കാര്യത്തില്‍ അല്പം മുന്നില്‍. 20 വര്‍ഷത്തിന് ശേഷം രൂപം കൊള്ളുന്ന ഈ രാജയോഗം ഇവര്‍ക്ക് രാജതുല്യ ജീവിതം തന്നെയാണ് സമ്മാനിക്കുന്നത്. ഇവരാകട്ടെ ജനുവരി 17-നുണ്ടായ ശനിയുടെ രാശിമാറ്റത്തില്‍ നിന്ന് കണ്ടകശനിയെ തോല്‍പ്പിച്ച് പുറത്ത് കടന്നിരിക്കുന്നവരാണ്. ജനുവരി 17 മുതല്‍ ഇവരുടെ കണ്ടകശനി മാറി. അതുകൊണ്ട് തന്നെ ഈ രൂപപ്പെടുന്ന നാല് രാജയോഗങ്ങളും ഇവരുടെ ജീവിതത്തില്‍ അത്യപൂര്‍വ്വ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാവുന്നു. എന്ത് ചെറിയ നിക്ഷേപമാണെങ്കിലും അതിലെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ ഈ രാശിക്കാര്ക്കുണ്ടാവുന്നു.

തുലാം രാശി
ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. അതിലുപരി ഇവര്‍ക്ക് ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ധനലാഭം പല കോണില്‍ നിന്നും ഇവരേ തേടി എത്തുന്നു. പലപ്പോഴും ജീവിതത്തില്‍ അനുകൂല മാറ്റങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഈ സാമ്പത്തിക മാറ്റങ്ങള്‍ തന്നെയാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് ഈ നാല് രാജയോഗങ്ങളും തുലാം രാശിക്കാര്‍ക്ക് നല്‍കുന്നത്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും സന്തോഷവും നിലനില്ക്കുന്നു. എല്ലാ വിധത്തിലും രാജയോഗസമാനമായ ജീവിതമായിരിക്കും തുലാം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.

ധനു രാശി
12 രാശിക്കാരിലും ധനു രാശിക്കുണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. എല്ലാ രാശിക്കാരേയും രാജയോഗം ബാധിക്കുമെങ്കിലും ധനു രാശിക്കാരില്‍ അതിന്റെ ഫലം അല്പം കൂടുതലായിരിക്കും. ഇവര്‍ ചെയ്യുന്ന എല്ലാ ജോലിയും വിജയിക്കുന്നു. എന്തിലും പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. മാത്രമല്ല നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം ലഭിക്കുന്നു. ജോലിയില്‍ നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് ഉടന്‍ തന്നെ ഫലം ലഭിക്കുന്നു.

ധനു രാശി
ഏത് ജോലി ചെയ്താലും അതിലെല്ലാം അനുകൂല ഫലങ്ങള്‍ തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിക്ഷേപിക്കുന്നവര്‍ക്ക് അത് ഇരട്ടിയായി തിരിച്ച് കിട്ടുന്ന സമയമാണ്. ഭൗതിക സുഖങ്ങള്‍ കൈവരുന്നു. സമൂഹത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കുന്നു. ഈ സമയത്ത് വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. അത് പ്രാവര്‍ത്തികമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രാഷ്ട്രീയ നിലപാടുകള്‍ വ്യക്തവും സ്പ്ഷ്ടവുമായിരിക്കും. ജീവിതത്തില്‍ ഒരു കാര്യത്തിനും ബുദ്ധിമുട്ടുണ്ടാവുന്ന സമയമല്ല. രാജയോഗം എന്താണെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ജീവിതത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന സമയമാണ്.

ഇടവം രാശി
ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാര്‍ക്ക് ഈ രാജയോഗം നിരവധി നേട്ടങ്ങള്‍ നല്കുന്നു. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് നിങ്ങള്‍ പറക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് പരാജയം അനുഭവിക്കേണ്ട് വരുന്നില്ല. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം വളരെ കൂടുതലായിരിക്കും. പല മേഖലകളിലും ജീവിതത്തില്‍ അനുകൂല സാഹചര്യം ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിവാഹിതരായവര്‍ക്ക് പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ധനലാഭം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങളോടൊപ്പം ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് പല നേട്ടങ്ങളും പല കോണില്‍ നിന്നും ഉണ്ടാവുന്നു. ഭാഗ്യം എവിടെ തിരിഞ്ഞാലും നിങ്ങളോടൊപ്പം ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











