Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നാല് ഗ്രഹങ്ങളുടെ സംയോജനം; സൂര്യഗ്രഹണത്തില്‍ ഈ 3 രാശിക്കാര്‍ക്ക് പ്രശ്നങ്ങളുയരും
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25 ആയ ഇന്ന് നടക്കും. ഈ സൂര്യഗ്രഹണം കാര്‍ത്തിക അമാവാസിയിലാണ് നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ദൃശ്യമാകുന്ന ഏക സൂര്യഗ്രഹണം കൂടിയാണിത്. ജ്യോതിഷപരമായി ഈ സൂര്യഗ്രഹണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കാരണം ഈ ഗ്രഹണ സമയത്ത്, സൂര്യന്, ചന്ദ്രന്, ശുക്രന്, കേതു, രാഹുവും ശനി എന്നിവയുള്‍പ്പെടെ ഗ്രഹങ്ങള്‍ തുലാം രാശിയില്‍ ദര്‍ശനം നടത്തും.
അത്തരമൊരു സാഹചര്യത്തില്‍, സൂര്യഗ്രഹണം നടക്കുന്ന ഈ സമയം ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സമയമായിരിക്കും. മൂന്ന് രാശിക്കാര്‍ ഈ സമയം അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ചന്ദ്രന്, സൂര്യന്, ശുക്രന്, കേതു എന്നീ ഗ്രഹങ്ങളെല്ലാം തുലാം രാശിയില്‍ ഒന്നിച്ചായിരിക്കും. നാല് ഗ്രഹങ്ങളുടെ സംയോജനം കാരണം സൂര്യഗ്രഹണത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അശുഭഫലങ്ങള്‍ വര്‍ധിക്കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യഗ്രഹണ സമയത്ത് മിഥുനം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. അല്ലെങ്കില്‍ ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തികവുമായി ബന്ധപ്പെട്ട് നിങ്ങള്‍ തമ്മില്‍ ചില പിരിമുറുക്കങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ തല്ക്കാലം ഈ സമയം അത് മാറ്റിവയ്ക്കുന്നതാണ് നല്ലത്.

തുലാം
തുലാം രാശിയിലാണ് സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍, തുലാം രാശിയില്‍ പരമാവധി ഫലം ദൃശ്യമാകും. ഈ സമയം നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അപകടങ്ങള്‍ കരുതിയിരിക്കുക. കൂടാതെ, വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. കാരണം ഈ സമയം നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിക്കേറ്റേക്കാം. ഈ സമയം നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകള്‍ മനസിലുണ്ടാകും. അതിനാല്‍ നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നുനില്ക്കുക.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം ചില ശാരീരിക വേദനകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ ശ്രദ്ധിക്കുക. തൊഴില്‍, ബിസിനസ്സ് തുടങ്ങിയ കാര്യങ്ങളിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ അഹംഭാവം നിയന്ത്രിക്കുക.

സൂര്യഗ്രഹണം ഒക്ടോബര്‍ 2022
2022ലെ ഈ അവസാന സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. അതിനാല്‍ അതിന്റെ സൂതക കാലവും സാധുവായിരിക്കും. ഇതിനുമുമ്പ് ഏപ്രില്‍ 30ന് ഒരു സൂര്യഗ്രഹണം ഉണ്ടായിരുന്നുവെങ്കിലും അത് ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല. ഇന്നത്തെ സൂര്യഗ്രഹണം വൈകുന്നേരം 4:29 ന് ആരംഭിച്ച് 6.09 ന് അവസാനിക്കും. സൂര്യഗ്രഹണം ആരംഭിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് സൂതക കാലഘട്ടം ആരംഭിക്കുന്നു. അതിനാല്‍, ഇന്ത്യയില്‍ ഈ കാലയളവ് ഒക്ടോബര്‍ 25ന് പുലര്‍ച്ചെ 4 മണിക്ക് ശേഷമായിരിക്കും.



Click it and Unblock the Notifications
