Latest Updates
-
കേരളത്തിൽ കഠിനമായ വെയിൽ; UV ഇൻഡക്സ് അപകടകരമായ നിലയിൽ, ചർമ്മം സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകം; രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം -
40 കിലോ കുറച്ചു, ഖുശ്ബു സുന്ദറിന്റെ മാറ്റം അത്ഭുതം! ജാപ്പനീസ് രീതിയും നടപ്പും -
സിദ്ധയോഗം ഇന്ന്: 2026 ഒക്ടോബർ 7-ലെ ഈ ശുഭമുഹൂർത്തത്തിൽ ചെയ്യാം ഈ കുഞ്ഞു കാര്യങ്ങൾ -
ആർബിഐ ധനനയ പ്രഖ്യാപനം ഇന്ന്: വായ്പ തിരിച്ചടവ് കൂടുമോ? നിക്ഷേപകർക്ക് എന്ത് ലഭിക്കും? -
2026 ഒക്ടോബർ 7 നക്ഷത്രഫലം: മകം മാറി പൂരം വരുന്നു, ഇന്നത്തെ ശുഭമുഹൂർത്തങ്ങളും നക്ഷത്രഫലവും അറിയാം -
ഇന്ത്യ-വിൻഡീസ് ആദ്യ ടി20 ഇന്ന് ലഖ്നൗവിൽ: ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങി, പിച്ചും കാലാവസ്ഥയും നിർണ്ണായകം -
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക!
700 വര്‍ഷങ്ങള്‍ക്കുശേഷം 5 ശുഭയോഗങ്ങള്‍ ഒരുമിക്കുന്നു; ഈ രാശിക്കാരുടെ തലവര മാറുന്ന കാലം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ ചലനം മൂലം കാലാകാലങ്ങളില്‍ ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ രൂപംകൊള്ളുന്നു. ഈ യോഗങ്ങള്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഐശ്വര്യമോ അശുഭകരമോ ആയ ഫലങ്ങള്‍ നല്‍കും. ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അഞ്ച് രാജയോഗങ്ങളുടെ സംയോജനം സംഭവിക്കാന്‍ പോകുന്നു. കേദാര്‍ യോഗം, മാളവ്യയോഗം, ചതുശ്ചക്ര യോഗം, മഹാഭാഗ്യ യോഗം, ഹന്‍സ യോഗം എന്നിവയാണ് അവ. എല്ലാ രാശിക്കാരുടെ ജീവിതത്തെയും ലോകത്തെയും ഈ യോഗങ്ങള്‍ സ്വാധീനിക്കും. ചില വലിയ മാറ്റങ്ങള്‍ ലോകത്ത് ദൃശ്യമാകും.
700 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന അഞ്ച് രാജയോഗങ്ങളുടെ സംയോജനം ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. ഈ സമയത്ത് സമ്പത്തും സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കാന്‍ കഴിയുന്ന നാല് രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ഈ 5 രാജയോഗങ്ങള്‍ ഉണ്ടാകുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ശുക്രനും വ്യാഴവും ശുഭഗ്രഹങ്ങളാണ്, അവ നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഭാവത്തില്‍ ആയിരിക്കും. അത് ഐശ്വര്യത്തിന്റെ ഭവനമാണ്. ഈ സ്ഥാനം തികച്ചും സമൃദ്ധമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുന്ന സമയമാണിത്. കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാകും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കരിയറില്‍ നേട്ടങ്ങളുണ്ടാകും. ചില അനുയോജ്യമായ ഓഫറുകള്‍ പ്രതീക്ഷിക്കാം, നിങ്ങളുടെ കരിയറില്‍ വിജയം ലഭിക്കും. ബിസിനസ്സുകാര്‍ക്കും ഈ സമയം മികച്ചതാണ്. ഈ കാലയളവില്‍ ധാരാളം പണം സമ്പാദിക്കാന്‍ കഴിയും. ബിസിനസില്‍ കൂടുതല്‍ വരുമാനവും ലാഭവും ഉണ്ടാകും. ജോലി സംബന്ധമായി യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം ഗുണകരമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം തികച്ചും ഭാഗ്യമാണ്. നിങ്ങളുടെ ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ നിറവേറ്റാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഉപയോഗപ്രദമാണെന്ന് തെളിയും നിങ്ങളുടെ ജോലിയില്‍ വലിയ വിജയം കാണും. വ്യാഴം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പെട്ടെന്നുള്ള ധനലാഭവും ഉണ്ടായേക്കാം. അത് നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. ജോലിക്കാര്‍ക്ക് പുരോഗതിക്കുള്ള മികച്ച അവസരങ്ങള്‍ കൈവരും. അനുയോജ്യമായ ജോലി കണ്ടെത്താനാകും. ഓഫീസ് ജോലിക്കാര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കും.

കന്നി
കന്നി രാശിക്കാരുടെ ഏഴാം ഭാവത്തില്‍ മാളവ്യരാജയോഗം രൂപപ്പെടും. അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് തികച്ചും ലാഭകരമായിരിക്കും. നിങ്ങളുടെ പ്രണയബന്ധത്തെയോ വിവാഹത്തെയോ ഈ സമയം സാരമായി ബാധിക്കും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിക്ക് മികച്ച വിജയം ലഭിക്കും. ബിസിനസുകാര്‍ക്ക്, ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഇത് തികച്ചും അനുകൂലമായ സമയമാണ്. ബിസിനസ്സ് വികസിപ്പിക്കാനും വലിയ തുക സമ്പാദിക്കാനും പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

മീനം
700 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള 5 രാജയോഗങ്ങളുടെ രൂപീകരണം മീനരാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സമ്മാനിക്കും. ഈ സമയത്ത് സമൂഹത്തില്‍ നിങ്ങളുടെ ധൈര്യവും ബഹുമാനവും വര്‍ദ്ധിക്കും. കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസ്സ് നടത്തുന്നവരുടെ എല്ലാ ശ്രമങ്ങളിലും വിജയം കാണും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ ഏതെങ്കിലും മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ കാലയളവില്‍ പുനരാരംഭിക്കാനാകും. ജോലിയിലും ബിസിനസ്സിലും ബഹുമാനവും ഉയര്‍ന്ന പദവിയും നേടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
