Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
ജ്യോതിഷ പ്രകാരം വളരെയധികം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ പല യോഗങ്ങളെക്കുറിച്ചും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വ്യാഴവും ശനിയും ജാതകത്തില്‍ സംക്രമിക്കുമ്പോഴാണ് വിദേശ യാത്ര സംഭവിക്കുന്നത്. ഇവ രണ്ടും സൗഹൃദ ഗ്രഹങ്ങളുമാണ്. വിദേശ യാത്രകള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

മിക്ക ആളുകളും വിദേശയാത്ര സ്വപ്നം കാണുന്നവരാണ്. പ്രത്യേകിച്ച് യാത്രകളോട് ഇഷ്ടമുള്ളവര്‍. ഇത് എന്നാല്‍ ചിലരില്‍ മാത്രമാണ് അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. ചിലര്‍ക്കാകട്ടെ എത്രയൊക്കെ ശ്രമിച്ചാലും വിദേശ യാത്രയെന്ന സ്വപ്നം സംഭവിക്കുന്നില്ല. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ജാതകത്തിലെ ഏതൊക്കെ ഗ്രഹസ്ഥാനങ്ങളാണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഗ്രഹമാറ്റങ്ങളും വിദേശ യാത്രയും
ഗ്രഹങ്ങളുടേയും രാശിയുടേയും അടിസ്ഥാനത്തില്‍ നമുക്ക് വിദേശ യാത്രാ യോഗത്തെ നിര്‍വ്വചിക്കാവുന്നതാണ്. രാഹു ആണ് വിദേശ യാത്രയെ സ്വാധീനിക്കുന്ന ഗ്രഹം. രാഹു ഒന്‍പതാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ ആണ് നില്ക്കുന്നതെങ്കില് ഇവര്‍ക്ക് വിദേശയാത്രായോഗം ഉണ്ടാവുന്നു. ഇത് കൂടാതെ കേതുവും വിദേശ യോഗം പ്രതിപാദിക്കുന്ന ഒരു ഗ്രഹമാണ്. ഇവര്‍ക്ക് പൂര്‍ണമായും വിദേശത്ത് യാത്ര നടത്തുന്നതിനും വിദേശത്ത് താമസിക്കുന്നതിനും യോഗം കാണുന്നു. രാഹു, കേതു, ചന്ദ്രന്, ചൊവ്വ എന്നിവയാണ് വിദേശ യാത്രകളെ സഹായിക്കുന്ന ചില പ്രധാന ഗ്രഹങ്ങള്‍.

വിദേശയാത്രാ ഫലങ്ങള്‍
വിദേശ യാത്രകള്‍ നടത്തുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ശനി പ്രധാന ഗ്രഹമാണ്. ദശാ അധിപന് ആറ്, എട്ട് ഭാവത്തില്‍ നില്ക്കുമ്പോള് വിദേശ രാജ്യങ്ങളിലേക്ക് ചെറിയ യാത്രകള്‍ നടത്തുന്നതിന് ഇവര്‍ക്ക് യോഗം കാണുന്നു. എന്നാല്‍ ഇവരുടെ ദാശ്യാധിപന് ശക്തനല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ യാത്ര മുടക്കുന്ന അവസ്ഥയിലേക്ക് എത്താം. എന്നാല്‍ മൂന്നാമത്തെയും ഒമ്പതാമത്തെയും രാശിയുടെ അധിപന് ശുഭസ്ഥാനത്ത് നില്ക്കുകയാണെങ്കില് ജാതകത്തില്‍ ഗ്രഹങ്ങളുടെ ചലനം കണക്കാക്കി നമുക്ക് വിദേശ യാത്ര യോഗം കണ്ടെത്താവുന്നതാണ്.

വിദേശയാത്രാ ഫലങ്ങള്‍
അഞ്ചാമത്തെയും ഏഴാമത്തെയും ഒമ്പതാമത്തെയും രാശിയുടെ അധിപന് തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോള്‍ പലപ്പോഴും ഇവരില്‍ വിനോദ സഞ്ചാരത്തിന് വിദേശ യാത്ര നടത്തുന്നതിനുള്ള സാധ്യത കാണുന്നു. എന്നാല്‍ അഞ്ച്, ഏഴ്, ഒമ്പത് എന്നീ രാശികളുടെ അധിപന് വ്യാഴവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെങ്കില്‍ ഇവരില്‍ പലപ്പോഴും പ്രാര്ത്ഥനാസംബന്ധമായ കാര്യങ്ങള്‍ക്ക് വിദേശ യാത്ര നടത്തുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഭാവങ്ങളുടെ അധിപന് ബുധനുമായി സമ്പര്‍ക്കത്തില്‍ വരുന്ന അവസ്ഥ ജാതകത്തില്‍ ഉണ്ടെങ്കില്‍ ഇവര്‍ സാഹിത്യപരമായ കാര്യങ്ങള്‍ക്ക് വിദേശ യാത്ര നടത്തേണ്ടതായി വരും.

വിദേശയാത്രാ ഫലങ്ങള്‍
പതിനൊന്നാം ഭാവാധിപന് എപ്പോഴും വിദേശ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നത് വിദേശത്ത് നിന്നാണ്. എന്നാല്‍ ജാതകത്തില്‍ ഒന്‍പത്, പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപന് നില്ക്കുകയാണെങ്കില് ഇവര്‍ക്ക് വിദേശയാത്രയില്‍ നിന്ന് പണം സമ്പാദിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ബിസിനസിന്റെ കാര്യത്തിലും ഇവരെ തേടി സാമ്പത്തിക ലാഭം ഉണ്ടാവുന്നത് വിദേശയാത്രയിലാണ്. പന്ത്രണ്ടാം ഭാവാധിപന് രാഹുവുമായി സമ്പര്‍ക്കത്തില്‍ വരുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വിദേശത്ത് പോവുന്നതിനുള്ള യോഗം കാണുന്നു.

വിദേശയാത്രാ ഫലങ്ങള്‍
ജാതകത്തില്‍ നിങ്ങളുടെ എട്ടാം ഭാവാധിപനും രാഹുവിനോടൊപ്പം ചേരുമ്പോള്‍ നമുക്ക് വിദേശയാത്രാ യോഗം തുറന്ന് കിട്ടുന്നു. നിങ്ങളുടെ ജാതകത്തില്‍ വ്യാഴം നാലാംഭാവാധിപനായി ചേരുകയാണെങ്കിലല് ഇവര്‍ക്ക് വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള സാധ്യത കാണുന്നു. ഒന്‍പതാം ഭാവത്തിലും നാലാം ഭാവത്തിലും ഉള്ള ഭാവാധിപന്മാര് പരസ്പരം സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശയാത്രായോഗം ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ ഒന്പതാംഭാവാധിപനും പത്താം ഭാവാധിപനും ശക്തരായി നില്ക്കുകയാണെങ്കില് നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ വിദേശത്ത് താമസിക്കുന്നതിനുള്ള യോഗം ഉണ്ട്.

വിദേശയാത്രാ ഫലങ്ങള്‍
ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപന് പരസ്പരം സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇവര്‍ക്ക് ജോലി സംബന്ധമായി വിദേശ യാത്രകള്‍ ഇടക്കിടെ നടത്തേണ്ടതായി വരുന്നു. ഇത് കൂടാതെ നിങ്ങളുടെ ജാതകത്തില്‍ ആറും എട്ടും ഭാവാധിപന്മാര് സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇവര്‍ക്ക് കുറ്റകൃത്യസംബന്ധമായി വിദേശയോഗം കാണുന്നു. എന്നാല്‍ ജാതകത്തില്‍ പതിനൊന്നാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപന് സമ്പര്‍ക്കത്തില്‍ വരുകയാണെങ്കില്‍ ഇവര്‍ക്ക് പണം ധാരാളം വിദേശ രാജ്യത്ത് നിന്ന് സമ്പാദിക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
