Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
വിദേശത്ത് ജീവിതം പച്ചപിടിപ്പിക്കും രാശിക്കാര്‍ ഇവരാണ്
പലരും വിദേശത്തേക്ക് പോവുന്നത് ജീവിതം ഒന്ന് കരുപിടിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ചിലര്‍ കുടുംബവും കുട്ടികളുമായി വിദേശത്ത് തന്നെ സ്ഥിരതാമസമാക്കുന്നു. ചിലര്‍ക്ക് ജാതകത്തില്‍ വിദേശ വാസ യോഗം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരില്‍ കുറച്ച് കാലത്തേക്ക് വിദേശത്ത് പോയി നിന്ന് മടങ്ങി വരേണ്ട സാഹചര്യവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ആര്‍ക്കൊക്കെയാണ് ജാതകത്തില്‍ വിദേശ വാസ യോഗം ഉള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
രാശിപ്രകാരവും ജാതകപ്രകാരവും ജന്മദിന പ്രകാരം നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി അവസരങ്ങളാണ് വിദേശരാജ്യങ്ങള്‍ നമുക്ക് നല്‍കുന്നത്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ ഒരു മികച്ച പങ്ക് വിദേശ രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്. ആരൊക്കെയാണ് വിദേശ രാജ്യത്ത് സ്ഥിരതാമസമാക്കുന്നത് ആര്‍ക്കൊക്കെ വിദേശ വാസ യോഗം ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ജാതക യോഗങ്ങള്‍ പ്രധാനം
ഓരോരുത്തരിലും യോഗങ്ങള്‍ ജാതക പ്രകാരം വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ധാരാളം യോഗങ്ങളാണ് ഉള്ളത്. ചിലത് ശുഭവും ചിലത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായിരിക്കും. ഇതില്‍ ചില ആളുകള്‍ ജനിച്ച് മരണം വരെ സ്വന്തം ജന്മസ്ഥലത്ത് തന്നെ തുടരുന്നവരാണ്. അതേസമയം ചില ആളുകള്‍ അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ മറ്റ് സ്ഥലങ്ങളിലേക്ക് സന്തോഷത്തോടെ പോകുന്നു. ഒരു പ്രത്യേക വ്യക്തി സ്ഥിരമായി വിദേശത്ത് താമസിക്കുമോ അതോ വിദേശത്ത് സ്ഥിരതാമസമാക്കുമോ എന്ന് തീരുമാനിക്കുന്ന ജാതകത്തിലെ മറ്റ് ഘടകങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

രാശിചിഹ്നങ്ങളില്‍ വിദേശയോഗങ്ങളുള്ളവര്
വേദ ജ്യോതിഷത്തില്‍, 3 തരം രാശിക്കാരാണ് ഉള്ളത്. സ്ഥിരതാമസമാക്കുന്നതിന് സാധ്യതയുള്ളവര്‍, സാധാരണയായി വിദേശത്ത് പോയിവരുന്നവര്‍, വിദേശത്ത് ജനിച്ച് വളര്‍ന്നവര്‍ എന്നിവരാണ് ഇവര്‍. മേടം, തുലാം, കര്‍ക്കിടകം, മകരം രാശിക്കാര്‍ എന്നിവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ള ഏറ്റവും നല്ല അവസരമുണ്ട്. കൂടാതെ ഇവര്‍ സ്ഥിരമായി വിദേശ രാജ്യത്ത് തന്നെ ജീവിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരായിരിക്കും. സാധാരണയായി വിദേശത്ത് പോയിവരുന്നവരെങ്കില് അവരുടെ രാശിചിഹ്നം എന്ന് പറയുന്നത് എപ്പോഴും കന്നി, മിഥുനം, ധനു എന്നീ രാശിക്കാരാണ്. പിസസ്, ഇടവം, ചിങ്ങം, വൃശ്ചികം, മകരം എന്നീ രാശിക്കാരുടെ യോഗപ്രകാരം ഇവര്‍ വിദേശത്ത് ജനിച്ച് വളര്‍ന്നവരായിരിക്കും.

ഗ്രഹങ്ങങ്ങള് പ്രകാരം വിദേശയോഗവാസം
പൊതുവേ, ഒരു വിദേശത്തേക്ക് താമസം മാറുന്നതോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോ അവരുടെ കരിയര്‍, ബിസിനസ്സ് അല്ലെങ്കില്‍ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. ജീവിത നിലവാരത്തിലെ പണവും നവീകരണവും അത്തരമൊരു മാറ്റത്തിന്റെ സന്തോഷകരമായ ഫലമാണ്. എന്നാല്‍ ഏതൊക്കെ ഗ്രഹങ്ങള്‍ക്ക് അത്തരമൊരു നീക്കം നടത്തുന്നതിന് സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചന്ദ്രന്, കേതു, രാഹു എന്നീ ഗ്രഹങ്ങളില്‍ ഉള്ളവര്‍ക്കാണ് വിദേശ യാത്രാ ഭാഗ്യം ഉണ്ടാവുന്നത്.

ജനനത്തീയതി പ്രകാരം വിവാഹശേഷം വിദേശ യോഗം
ഏഴാമത്തെ ഗ്രഹം ജാതകത്തിലെ വിവാഹ ഗൃഹമായാണ് കണക്കാക്കുന്നത്. ഏഴാം ഗ്രഹം 8, 9, 12 ഭരണഗ്രഹങ്ങളുമായി ചേരുമ്പോള്‍ ഒരാള്‍ വിദേശത്തേക്ക് മാറുകയോ വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കുകയോ ചെയ്യുന്നു. പന്ത്രണ്ടാം ഗ്രഹത്തിലെ ഏഴാം ഭവനത്തിന്റെ ഭരണഗ്രഹവും 12-ാമത്തെ ഭരണഗ്രഹവും ആയിരിക്കുമ്പോള്‍ ജാതകന് സ്വന്തം വീട്ടില്‍ താമസിക്കുന്നതിനും അല്ലെങ്കില്‍ വിവാഹാനന്തരം വിദേശവാസത്തിനുള്ള നല്ല യോഗം സൃഷ്ടിക്കുന്നു.

വിദേശവാസവുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍
വിദേശ രാജ്യത്ത് പോവുന്നതിനും അവിടെ സ്ഥിരതാമസമാക്കുന്നതിനും വേണ്ടി ചില ഗ്രഹങ്ങള്‍ ജാതകത്തില്‍ പോസിസറ്റീവ് ഫലം കാണിക്കുന്നുണ്ട്. എന്നാല്‍ വിദേശയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക ഗ്രഹമില്ല. നിര്‍ദ്ദിഷ്ട ഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് വിദേശയാത്ര ഫലം നല്‍കുന്നത്. എന്നാല്‍ നിങ്ങളുടെ രാശിചിഹ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍. എന്നാല്‍ ഒരു ഗ്രഹത്തെ ഇതിനായി തിരഞ്ഞെടുക്കണം എന്നുണ്ടെങ്കില്‍ അത് 'രാഹു' ആണ്. കാരണം, സ്വഭാവവും പ്രതീകാത്മകതയും അനുസരിച്ച്, രാഹു അന്യനും വിദേശിയുമാണ്. രാഹു ഒന്‍പതാം ഗൃഹത്തിലാണ് എന്നുണ്ടെങ്കില്‍ (ദീര്‍ഘദൂര യാത്ര) അല്ലെങ്കില്‍ പന്ത്രണ്ടാമത്തെ ഗൃഹത്തിലാണ് എന്നുണ്ടെങ്കില്‍ (വിദേശ ഭൂമി) നിങ്ങള്‍ക്ക് വിദേശ യോഗം ഉണ്ട്.



Click it and Unblock the Notifications
