നെറ്റിയിലെ ഈ വരകള്‍ ആയുസ്സ്‌ പറയും

Posted By:
Subscribe to Boldsky

മുഖം നോക്കി ലക്ഷണങ്ങള്‍ പറയുന്നവരാണ് പലരും. മുഖം മാത്രമല്ല മുഖവും കൈയ്യും എല്ലാം നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളേയും വരാന്‍ പോവുന്ന കാര്യങ്ങളേയും കുറിച്ച് പ്രവചിക്കും. എന്നാല്‍ നെറ്റിയിലെ വരകള്‍ നമ്മുടെ ആയുസ്സിന്റെ കണക്ക് പറയുന്നു. ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെറ്റിയിലെ വരകള്‍. ചിലര്‍ക്ക് നെറ്റിയില്‍ വരകളൊന്നും ഉണ്ടാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ധാരാളം വരകളായിരിക്കും ഉണ്ടാവുക.

നെറ്റിയിലെ ചുളിവുകള്‍ ഇല്ലാത്തവര്‍ക്കും ചില കാര്യങ്ങള്‍ പറയാന്‍ പറ്റും. ചുളിവുകള്‍ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇത്തരത്തില്‍ മുഖം നോക്കി നെറ്റി നോക്കി നമുക്ക് ആയുസ്സിന്റെ നീളം കണക്കാക്കാ. എങ്ങനെയെന്ന് നോക്കാം.

 നിരപ്പായ നെറ്റി

നിരപ്പായ നെറ്റി

മുഖവും നെറ്റിയും ഒരേ നിരപ്പിലായിരിക്കും ഇത്തരക്കാരില്‍ വരകള്‍ കാണപ്പെടുന്നു. എന്നാല്‍ ഇത് കണക്കാക്കാന്‍ അല്‍പം പ്രയാസമായിരിക്കും.

താഴ്ന്ന നെറ്റിയിലെ അടയാളങ്ങള്‍

താഴ്ന്ന നെറ്റിയിലെ അടയാളങ്ങള്‍

ഉള്ളിലേക്ക് അല്‍പം കുഴിഞ്ഞ് ഇരുണ്ട ചര്‍മ്മത്തോട് കൂടി ആയിരിക്കും സാധാരണയായി ഇത്തരം നെറ്റി. അതിനാല്‍ വരകള്‍ കാണപ്പെടില്ല.

നെറ്റിയില്‍ രണ്ട് വരകളെങ്കില്‍

നെറ്റിയില്‍ രണ്ട് വരകളെങ്കില്‍

നെറ്റിയില്‍ രണ്ട് വരകളാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് 60 വയസ്സിനു മുകളില്‍ ആയുസ്സുണ്ടാവും. മാത്രമല്ല ഇവര്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാണ് എന്നതാണ് സത്യം. ഐശ്വര്യവും പ്രശസ്തിയും ഇവര്‍ക്ക് ഉണ്ടാകും.

മൂന്ന് വരകള്‍

മൂന്ന് വരകള്‍

നെറ്റിയില്‍ തെളിഞ്ഞ് കാണാവുന്ന മൂന്ന് വരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിന് മുകളില്‍ ജീവിച്ചിരിക്കുമെന്നാണ് വിശ്വാസം. സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്.

നാല് വരകള്‍

നാല് വരകള്‍

നെറ്റിയില്‍ നാല് വരകളാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് 80 വയസ്സിനടുത്ത് ആയുസ്സുണ്ടാവും. മാത്രമല്ല ഇത് എല്ലാ വിധത്തിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

അഞ്ച് വരകള്‍

അഞ്ച് വരകള്‍

അഞ്ച് വരകള്‍ നെറ്റിയില്‍ ഉണ്ടെങ്കില്‍ നൂറ് വര്‍ഷം വരെ ഇവര്‍ക്ക് ആയുസ്സുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ആയുസ്സുണ്ടാവുമെങ്കിലും ജീവിതം അല്‍പം ദുഷ്‌കരമായിട്ടുള്ളതായിരിക്കും.

English summary

Forehead Lines Reveal Your Life Span

Did you know that your forehead lines reveal this? Check out, as these lines reveal your lifespan
Story first published: Tuesday, March 27, 2018, 22:42 [IST]