നെറ്റി നോക്കിയാല്‍ മരിക്കും പ്രായമറിയാം!!

Posted By: Lekhaka
Subscribe to Boldsky

നമ്മുടെ മുഖം നോക്കി പല കാര്യങ്ങളും പറയാമെന്നാണ് ശാസ്ത്രം പറയുന്നത്. മുഖലക്ഷണമെന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.

മുഖം നോക്കി, പ്രത്യേകിച്ചു നെറ്റി നോക്കി നമ്മുടെ ആയുസിന്റെ നീളവും എത്രകാലം ജിവിച്ചിരിയ്ക്കുമെന്നും പറയാന്‍ സാധിയ്ക്കുമെന്നാണ് പറയുക.

മുഖത്തെ മറുക്, മുഖത്തെ ചുളിവുകള്‍, ക്ണ്ണിന്റെ നിറം എന്നിവയെല്ലാം ഇതെക്കുറിച്ചു വിവരിയ്ക്കുന്നു.

നെറ്റിയില്‍ ചുളിവുകള്‍ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. നെറ്റിയിലെ ചുളിവുകള്‍ നോക്കി ആയുസിന്റെ നീളം പറയാമെന്നാണ് ജ്യോതിഷം പറയുന്നത്. ഇതെക്കുറിച്ചറിയൂ,

നെറ്റിയിലെ വരകള്‍ ആയുസ്സ്‌ പറയും

നെറ്റിയിലെ വരകള്‍ ആയുസ്സ്‌ പറയും

നെറ്റിയിലെ വരകള്‍ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മുമ്പായി നെറ്റി നന്നായി കഴുകുക. അതിന്‌ ശേഷം നെറ്റിയിലെ വരകള്‍ വ്യക്തമായി കാണാവുന്നതരത്തില്‍ ഒരു കണ്ണാടിക്ക്‌ മുമ്പില്‍ നില്‍ക്കുക. ഇനി നെറ്റിയിലേക്ക്‌ കണ്ണുകള്‍ വിടര്‍ത്തുക.

 ഉയര്‍ന്ന നെറ്റിയിലെ അടയാളങ്ങള്‍

ഉയര്‍ന്ന നെറ്റിയിലെ അടയാളങ്ങള്‍

കളങ്കങ്ങള്‍ ഒന്നുമില്ലാതെ മിനുസമായിരിക്കും നെറ്റി. വ്യക്തമായി കാണാവുന്ന വരകളോടു കൂടി നെറ്റി സാധാരണയിലും ഉയര്‍ന്ന്‌ നില്‍ക്കും.

 നിരപ്പായ നെറ്റിയിലെ അടയാളങ്ങള്‍

നിരപ്പായ നെറ്റിയിലെ അടയാളങ്ങള്‍

മുഖവും നെറ്റിയും ഒരേ നിരപ്പിലായിരിക്കും . വരകള്‍ കാണപ്പെടും , എന്നാല്‍ വിശകലനം ചെയ്യാന്‍ അല്‍പം വിഷമമായിരിക്കും.

 താഴ്‌ന്ന നെറ്റിയിലെ അടയാളങ്ങള്‍

താഴ്‌ന്ന നെറ്റിയിലെ അടയാളങ്ങള്‍

ഉള്ളിലേക്ക്‌ അല്‍പം കുഴിഞ്ഞ്‌ ഇരുണ്ട ചര്‍മ്മത്തോട്‌ കൂടി ആയിരിക്കും സാധാരണയായി ഇത്തരം നെറ്റി. അതിനാല്‍ വരകള്‍ കാണപ്പെടില്ല.

നെറ്റിയില്‍ കുറഞ്ഞത്‌ രണ്ട്‌ ഇരുണ്ട വരകളെങ്കിലും കാണപ്പെടുന്നവക്ക്‌ 60-65 വര്‍ഷം ആയുസ്സുണ്ടാവും. ആളുകളുടെ സമ്പന്നമായ വ്യക്തിത്വത്തെയാണ്‌ ഇത്തരം വരകള്‍ സൂചിപ്പിക്കുന്നത്‌. ഐശ്വര്യവും പ്രശസ്‌തിയും ഇവര്‍ക്ക്‌ ഉണ്ടാകും.

 75 വര്‍ഷത്തിന്‌ മുകളില്‍

75 വര്‍ഷത്തിന്‌ മുകളില്‍

നെറ്റിയില്‍ തെളിഞ്ഞ്‌ കാണാവുന്ന മൂന്ന്‌ വരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിന്‌ മുകളില്‍ ജീവിച്ചിരിക്കുമെന്നാണ്‌ വിശ്വാസം. സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്‌.

താഴ്‌ന്ന നെറ്റി

താഴ്‌ന്ന നെറ്റി

താഴ്‌ന്ന നെറ്റിയുള്ള ഒരു വ്യക്തിയ്‌ക്ക്‌ നേര്‍ത്തതെങ്കിലും നാല്‌ വരകള്‍ വരെ ഉണ്ടെങ്കില്‍ 75 വയസ്സ്‌ വരെ ആയുസ്സുണ്ടാകും.

 നിരപ്പായ നെറ്റി

നിരപ്പായ നെറ്റി

ഏതാനം തടസ്സങ്ങള്‍ മാത്രമുള്ള അഞ്ച്‌ വരകള്‍ വരെ നെറ്റിയില്‍ കാണപ്പെടുന്ന വ്യക്തികള്‍ക്ക്‌ നൂറ്‌ വര്‍ഷത്തെ ആരോഗ്യകരമായ ജീവിതം ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

 ഉയര്‍ന്ന നെറ്റിയും താഴ്‌ന്ന നെറ്റിയും

ഉയര്‍ന്ന നെറ്റിയും താഴ്‌ന്ന നെറ്റിയും

ഉയര്‍ന്ന നെറ്റിയാണെങ്കിലും താഴ്‌ന്ന നെറ്റി ആണെങ്കിലും നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍ കാണപ്പെടുന്നത്‌ ശുഭകരമല്ല. ഇത്തരം ആളുകള്‍ക്ക്‌ അല്‍പായുസ്സാണ്‌ പ്രവചിക്കപ്പെടുന്നത്‌.

 വരകള്‍ കാണപ്പെടാതിരിക്കുക

വരകള്‍ കാണപ്പെടാതിരിക്കുക

ചിലരുടെ നെറ്റിയില്‍ വരകളൊന്നും കാണപ്പെടാറില്ല. 45-50 വയസ്സുവരെ ഇവര്‍ക്ക്‌ ആയുസ്സ്‌ ഉണ്ടാകു എന്നതിന്റെ സൂചനയാണിത്‌. കൂടാതെ ജീവതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരും.

 പരസ്‌പരം കൂട്ടിമുട്ടുന്ന വരകള്‍

പരസ്‌പരം കൂട്ടിമുട്ടുന്ന വരകള്‍

ഏതെങ്കിലും ബിന്ദുവില്‍ കുറഞ്ഞത്‌ രണ്ട്‌ വരകളെങ്കിലും കൂട്ടി മുട്ടുന്നവര്‍ക്ക്‌ 60 വയസ്സുവരെ ആയുസ്സ്‌ പറയപ്പെടുന്നുണ്ട്‌. എന്നാല്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക്‌ നേരിടേണ്ടതായി വരും. തുളസിയില കടിച്ചു തിന്നരുത്, കാരണം.....

English summary

Forehead Lines Astrology Know How Long You Will Live

Forehead Lines Astrology Know How Long You Will Live
Story first published: Monday, November 28, 2016, 12:17 [IST]
Subscribe Newsletter