For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിയാഴ്ച ഇതൊന്നും കഴിക്കല്ലേ; ശനിദോഷം ഫലം

|

നീതിയുടെ ദേവനായാണ് ശനിദേവനെ കണക്കാക്കപ്പെടുന്നത്. അദ്ദേഹം തെറ്റുകള്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് പറയപ്പെടുന്നു. ഓരോരുത്തരുടെയും മുന്‍കാല ജീവിതത്തിലെ നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളുടെയും കണക്ക് ശനിദേവന്റെ കൈവശമുണ്ട്. സദ്പ്രവര്‍ത്തികളിലൂടെ ശനിദേവന്‍ സന്തോഷിക്കുകയും വ്യക്തിക്ക് എല്ലാ അനുഗ്രഹങ്ങളും ചൊരിയുകയും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു. നേരെ മറിച്ച്, ശനിയുടെ കോപത്തിന് ഇരയാകുന്നവര്‍ക്ക് ജീവിതം അത്യന്തം ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

ജ്യോതിഷമനുസരിച്ച്, ജാതകത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ശനിദേവനുമായി ബന്ധപ്പെട്ട ഗ്രഹമായ ശനിയുടെ പ്രതികൂല സ്ഥാനം ഒരു വ്യക്തിയുടെ ജാതകത്തിലുണ്ടെങ്കില്‍ ആ വ്യക്തി തെറ്റുകള്‍ ചെയ്തുവെന്ന് അര്‍ത്ഥമാക്കുന്നു. മറ്റ് ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ഗ്രഹത്തിന്റെ ആപേക്ഷിക സ്ഥാനത്തെ ആശ്രയിച്ചിരിക്കും ശനിയുടെ ദോഷഫലങ്ങള്‍. ശനിദോഷം കുറയ്ക്കാനോ അകറ്റാനോ ആയി പരിഹാര മാര്‍ഗങ്ങളുണ്ട്. എന്നിരുന്നാലും, ചില മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ടെന്ന് ജ്യോതിഷം പറയുന്നു. ഉദാഹരണത്തിന്, ശനിദേവന്റെ കോപത്തെ ക്ഷണിക്കുമെന്ന് കരുതപ്പെടുന്ന ചില കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ശനിയാഴ്ച ദിവസം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശനിയുടെ കോപത്തെ ക്ഷണിച്ചു വരുത്തും. ഇതാ ആ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയെന്നു നോക്കൂ.

മാങ്ങാ അച്ചാര്‍

മാങ്ങാ അച്ചാര്‍

ആച്ചാര്‍ എല്ലാവര്‍ക്കും പ്രിയങ്കരമായിരിക്കും. അച്ചാര്‍ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവര്‍ വരെയുണ്ട്. എല്ലാ ഇനങ്ങളിലും വച്ച് മികച്ചതാണ് മാങ്ങ അച്ചാര്‍. എന്നാല്‍, ശനിയാഴ്ച ദിവസം നിങ്ങള്‍ തീര്‍ച്ചയായും മാങ്ങാ അച്ചാര്‍ കഴിക്കുന്നത് ഒഴിവാക്കണം. ശനിയാഴ്ച ഇത് കഴിക്കുന്നത് ശനിദേവിന്റെ അപ്രീതിക്ക് ഇരയാക്കുമെന്നും സമ്പത്ത് നഷ്ടപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു

പാല്‍, തൈര്

പാല്‍, തൈര്

ആരോഗ്യത്തിന് എത്ര ഗുണം ചെയ്താലും ശനിയാഴ്ച ദിവസം പാല്‍ കഴിക്കരുതെന്ന് പറയപ്പെടുന്നു. അതുപോലെ, ഈ ദിവസം തൈരും കഴിക്കുന്നത് ഒഴിവാക്കണം. ഇവയിലൂടെ പ്രധാനപ്പെട്ട എല്ലാ പദ്ധതികളും തടസ്സപ്പെടുകയും കാലതാമസമുണ്ടാകുകയും ചെയ്യുമെന്ന് ജ്യോതിഷം പറയുന്നു.

Most read:ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?Most read:ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ്

ശനിദേവനെ പ്രസാദിപ്പിക്കണമെങ്കില്‍ ശനിയാഴ്ച ദിവസം ചുവന്ന പരിപ്പ് കഴിക്കുന്നത ഒഴിവാക്കേണ്ടതുണ്ട്. ശനിയാഴ്ച ഇവ കഴിക്കുന്നതിലൂടെ ചൊവ്വ കൂടുതല്‍ സജീവമാകുമെന്ന് ജ്യോതിഷം പറയുന്നു. ഇതിലൂടെ ശനി നിങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ വര്‍ധിക്കുകയും ഒരു വ്യക്തിക്ക് മറ്റെല്ലാ തരത്തിലുള്ള പണ പ്രശ്‌നങ്ങളും നേരിടേണ്ടിവരികയും ചെയ്യും. അതിനാല്‍ ശനിയാഴ്ച നിങ്ങള്‍ ചുവന്നപരിപ്പ് കഴിക്കുന്നത് ഒഴിവാക്കണം.

ചുവന്ന മുളക്

ചുവന്ന മുളക്

ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒരു പ്രധാന ഘടകമാണ് ചുവന്ന മുളക്. എന്നാല്‍ ശനി ദേവന്റെ കോപത്തെ ഏറ്റവും കൂടുതല്‍ ക്ഷണിക്കുന്ന ഒന്നുകൂടിയാണ് ഇത്. ശനിയാഴ്ച ചുവന്ന മുളക് കഴിച്ചാല്‍ ശനിയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ശനിയാഴ്ച ഭക്ഷണത്തില്‍ ചുവന്ന മുളകും മുളകുപൊടിയും ചേര്‍ക്കുന്നത് ഒഴിവാക്കുക.

Most read:ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?Most read:ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?

മദ്യം

മദ്യം

മദ്യം കഴിക്കുന്നത് ശനിദേവന്റെ കോപത്തിന് ഇരയാക്കും. പ്രത്യേകിച്ച്, ശനിയാഴ്ച ദിവസം മദ്യം കഴിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ശനിയാഴ്ച ദിവസം മദ്യം കഴിക്കുന്നതിലൂടെ ജാതകത്തില്‍ ശനിയുടെ ദോഷം ഫലങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ കഷ്ടതകള്‍ വരുന്നു. ഇത് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ശനിയാഴ്ച ദിവസം മദ്യം കഴിച്ചാല്‍ അപകട സാധ്യതയും വര്‍ദ്ധിക്കുമെന്നു പറയപ്പെടുന്നു.

കടുക് എണ്ണ

കടുക് എണ്ണ

ശനിയാഴ്ച ദിവസം കടുക് എണ്ണ കഴിക്കരുത്. ഇത് മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ശനി ദേവന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കടുക് എണ്ണ. ശനിയാഴ്ച ദിവസം ശനിദേവന് മുന്നില്‍ കടുക് എണ്ണ ഒഴിച്ച് ഒരു വിളക്ക് കത്തിച്ചുവയ്ക്കുക. പ്രത്യേകിച്ച്, ജാതകത്തില്‍ ശനിയുടെ ദോഷഫലങ്ങള്‍ ഉള്ളവര്‍.

Most read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തുംMost read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

എള്ള്

എള്ള്

ശനിദേവന് പ്രിയപ്പെട്ട മറ്റൊരു വസ്തുവാണ് എള്ള്. ശനിയാഴ്ച ദിവസം ഇവ വാഗ്ദാനം ചെയ്യുന്നതിലൂടെ ശനിയെ സന്തോഷിക്കാവുന്നതാണ്. എന്നാല്‍ ഈ ദിവസം കറുത്ത എള്ള് കഴിക്കുന്നത് തീര്‍ച്ചയായും ശനിദേവന്റെ കോപത്തെ ക്ഷണിക്കുന്നു. ഇത് ശനിയെ അപമാനിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ശനിയാഴ്ച ദിവസം എള്ളില്‍ നിര്‍മ്മിച്ച ലഡ്ഡു ശനിദേവന് അര്‍പ്പിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

English summary

Foods to Avoid on Saturday to Please Lord Shani

There are certain things eating which on a Saturday, is believed to invite the wrath of Shani Dev. Take a look.
Story first published: Saturday, December 12, 2020, 9:26 [IST]
X
Desktop Bottom Promotion