For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റും

|

നെഗറ്റീവ് എനര്‍ജി എന്നത് എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് നിങ്ങളുടെ കുടുംബത്തിനും കൂടെയുള്ളവര്‍ക്കും എല്ലാം പ്രശ്‌നമുണ്ടാക്കുന്നു. നമ്മള്‍ എന്ത് ചെയ്താലും അതിലെല്ലാം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലൂടെ പലരും കടന്നു പോവുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണം എ്ന്നത് പലപ്പോഴും നെഗറ്റീവ് എനര്‍ജി കൂടി ആണ് എന്ന് പലര്‍ക്കും മനസ്സിലാവുന്നില്ല. എല്ലാ വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും പല കാര്യങ്ങളും നടക്കാതെ പോവുന്നുണ്ടോ, എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ് നെഗറ്റീവ് എനര്‍ജി. ജീവിതത്തില്‍ എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ സമയം ഉണ്ടായിരിക്കും. എന്നാല്‍ ചിലരില്‍ ചിലപ്പോള്‍ മോശം സമയം മാത്രമാണ് കൂടെയുണ്ടാവുന്നത്. നെഗറ്റീവ് എനര്‍ജിയെന്ന തടസ്സം ജീവിതത്തിലും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

Foods To Absorb Negative Energy

പലപ്പോഴും നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതിനെ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്താ വിശ്വാസം വരുന്നില്ലേ, എന്നാല്‍ സത്യമാണ്. നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. ഇതില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പ്പര്യമാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങയില്‍ മുളക് കെട്ട് തൂക്കി പലരും കണ്ടിട്ടുണ്ടാവും. പ്രത്യേകിച്ച് വീടിന്റെ പ്രവേശന കവാടത്തില്‍ ഇത്തരം ഒരു നാരങ്ങ കെട്ട് പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? സത്യത്തില്‍ നാരങ്ങക്ക് നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുന്നതിനും അത് ഇല്ലാതാക്കുന്നതിനും ഉള്ള കഴിവുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് പല വാതിലിന് മുന്നിലും ഇത്തരം ഒരു നാരങ്ങ കെട്ട് പലരും ചെയ്യുന്നത്. പലപ്പോഴും വെള്ളം നിറച്ച ഗ്ലാസില്‍ നാരങ്ങ ഇട്ട് വെക്കുന്നതും ഇത് ഓഫീസിലും വീട്ടിലും സൂക്ഷിക്കുന്നതും എല്ലാം ഇത്തരത്തില്‍ നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിച്ച് അതിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്

ഉപ്പ്

ഉപ്പ്

ഉപ്പ് നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യുമെന്ന് പലരും പറയുന്നുണ്ട്. അത് മാത്രമല്ല ഇത് നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കുകയും ചെയ്യുന്നു എന്നും വിശ്വാസമുണ്ട്. വീട് വൃത്തിയാക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് തുടച്ചാല്‍ അത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ വീടിന്റെ കിഴക്കേ മൂലയില്‍ ഒരു പാത്രം ഉപ്പ് സൂക്ഷിക്കുന്നത് നല്ലതാണഅ എന്നുമാണ് വിശ്വാസം. ഇത് വീട്ടില്‍ ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്. കുട്ടികള്‍ പഠിക്കുന്ന മുറിയില്‍ ഉപ്പ് സൂക്ഷിക്കുന്നതിലൂടെ കുട്ടികള്‍ സ്മാര്‍ട്ട് ആവും എന്നും ഏകാഗ്രത വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിന് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുണ്ട് എന്ന് നമുക്കറിയാം. വിഷാംശത്തെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് പകല്‍ പോലെ സത്യമാണ്. മഞ്ഞളും അരിപ്പൊടിയും മിക്‌സ് ചെയ്ത് രംഗോലി വരക്കുന്നത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു. അത് മാത്രമല്ല കണ്ണേറ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഈ രംഗോലി സഹായിക്കുന്നു. കാരണം ഈ പാതയിലൂടെ നടന്നാണ് ലക്ഷ്മീ ദേവി വീട്ടിലേക്ക് പ്രവേശിക്കുക എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്ത് അതിനെ നശിപ്പിക്കുന്നതിന് മഞ്ഞളിനുള്ള കഴിവ് നിസ്സാരമല്ല.

കറുവപ്പട്ട

കറുവപ്പട്ട

നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും കറുവപ്പട്ട. ഇത് നെഗറ്റീവ് എനര്‍ജി ഉള്‍ക്കൊള്ളുകയും നിങ്ങളുടെ വീട്ടില്‍ നിന്ന് അവയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് പണത്തെ ആകര്‍ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും തലയിണക്കിടയില്‍ കറുവപ്പട്ട വെച്ച് ഉറങ്ങാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മഞ്ഞളും കുങ്കുമവും

മഞ്ഞളും കുങ്കുമവും

മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇതില്‍ കുങ്കുമം കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുകയും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യുന്നതിന് മഞ്ഞളും കുങ്കുമവും സഹായിക്കുന്നുണ്ട്. ഒരു നുള്ള് മഞ്ഞള്‍ ഭാഗ്യം കൊണ്ടുവരുമെന്നും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.

കറുവപ്പട്ട ഇല

കറുവപ്പട്ട ഇല

കറുവപട്ടക്ക് നമ്മുടെ വാസ്തുവില്‍ വളരെ വലിയ പങ്കുണ്ട്. ഇത് നിങ്ങള്‍ക്ക് ഉണ്ടാവുന്ന പല ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലരും രോഗശാന്തിക്ക് വരെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുമെങ്കിലും അതിലൂടെ അതിനെ നശിപ്പിക്കുകയാണ് കറുവപ്പട്ട ഇല ചെയ്യുന്നത്. ഒരു പാത്രത്തില്‍ അല്‍പം കറുവപ്പട്ട ഇല കത്തിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നെഗറ്റീവ് എനര്‍ജി പൂര്‍ണമായും കളയാന്‍ ഈ വഴികള്‍നെഗറ്റീവ് എനര്‍ജി പൂര്‍ണമായും കളയാന്‍ ഈ വഴികള്‍

സാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചനസാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചന

English summary

Foods To Absorb Negative Energy At Home In Malayalam

Here in this article we are sharing some foods to absorb negative energy at home in malayalam. Take a look
X
Desktop Bottom Promotion