Latest Updates
-
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം!
എത്രയൊക്കെ മറച്ച് വെച്ചാലും പ്രണയ വിവാഹമേ ഉള്ളൂ ഈ 5 രാശിക്ക്
വിവാഹം എന്ന് പറയുന്നത് ഓരോരുത്തരുടേയും ജീവിതത്തില്‍ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധയോടെയും കരുതലോടെയും എടുക്കേണ്ട തീരുമാനങ്ങളാണ് വിവാഹത്തിന്റേത്. എന്നാല്‍ വിവാഹം കഴിക്കുന്നത് പ്രണയ വിവാഹമോ അല്ലെങ്കില്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതോ എന്ത് വേണമെങ്കിലും ആവാം. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ചില രാശിക്കാര്‍ക്ക് അല്പം പ്രത്യേകതയുണ്ട്.

most read: രാശിപ്രകാരം 12 രാശിക്കും 2021-ലെ ഏറ്റവും മോശം സമയം ഇതാണ്
പ്രണയവിവാഹം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇതിനകം തന്നെ പൂര്‍ണ്ണമായി അറിയാവുന്ന ഒരു പങ്കാളിയെ ലഭിക്കുന്നത് വളരെ ഭാഗ്യമാണ്. ഒരു തരത്തിലുള്ള അപരിചിതത്വവുമില്ല, മറിച്ച് സ്നേഹം മാത്രമാണ്. വിവാഹങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ജ്യോതിഷത്തിന് ഒരു പ്രധാന പങ്കുണ്ട്. ജാതച്ചേര്ച്ചയും പൊരുത്തവും എല്ലാം നോക്കി കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ചില രാശിക്ക് പ്രണയ വിവാഹം മാത്രമാണ് നടക്കുന്നത്. അത്തരത്തില്‍ ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
തങ്ങളുടെ പ്രിയപ്പെട്ടവരില്‍ പൂര്‍ണ്ണ വിശ്വാസമുള്ള അവര്‍ വളരെ വികാരാധീനരായ ആളുകളാണ്. അവര്‍ ആളുകളുമായുള്ള ബന്ധത്തെ വിലമതിക്കുകയും അത് നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ ഉറ്റ ചങ്ങാതിയുമായോ അല്ലെങ്കില്‍ അവരുടെ സുഹൃത് സര്‍ക്കിളിലുള്ള ആരുമായോ പ്രണയത്തിലാകാനും അവരെ വിവാഹം കഴിക്കാനും സാധ്യതയുണ്ട്. ഇത് ഇവരുടെ ജീവിതത്തില്‍ പോസിറ്റീവിറ്റിയും പോസിറ്റീവ് ഊര്‍ജ്ജവും നിറക്കും എന്നാണ് ഇവര്‍ കരുതുന്നതും. അതുകൊണ്ട് തന്നെ ഇത്തരം തിരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് എന്തുകൊണ്ടും മികച്ചതായിരിക്കും എന്നാണ് പറയുന്നത്.

ഇടവം രാശി
അവര്‍ വളരെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനികളുമാണ്, മാത്രമല്ല പലപ്പോഴും അവരുടെ ചോയിസുകള്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നു. അവര്‍ ധാര്‍ഷ്ട്യമുള്ളവരാണ്, അതിനാല്‍ അവര്‍ പങ്കാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഒരു ഇടവം രാശിക്കാരുടെ തീരുമാനത്തില്‍ നിന്ന് ആര്‍ക്കും അവരെ തള്ളിക്കളയാനാവില്ല. അവര്‍ സ്വന്തം കാര്യങ്ങളില്‍ തികച്ചും സ്വതന്ത്രരാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരിലും എന്ന പോലെ വളരെയധികം ശ്രദ്ധിച്ച് തീരുമാനം എടുക്കേണ്ടവരാണ് എപ്പോഴും ഇടവം രാശിക്കാര്‍. ഇവര്‍ക്ക് പ്രണയത്തിന് വേണ്ടി എന്ത് ധീരമായ തീരുമാനങ്ങളും എടുക്കുന്നതിന് പ്രാപ്തരാണ്.

മിഥുനം രാശി
അവരുടെ വിനോദവും സാമൂഹിക സ്വഭാവവും നിരവധി ആളുകളെ അവരിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ അവരുടെ ജോലിയില്‍ സ്ഥിരത പുലര്ത്തുന്നില്ലായിരിക്കാം അല്ലെങ്കില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും ഇത് പാലിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷേ വിവാഹിതരാകാന്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ തികച്ചും സജ്ജരാണ്. അവരുടെ എല്ലാ തന്ത്രങ്ങളും രസകരമായ സ്വഭാവവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരാളെ അവര്‍ വിവാഹം കഴിക്കും. അതിനാല്‍, മിഥുനം രാശിക്കാര്‍ യാതൊരു തരത്തിലും പരിചയമില്ലാത്ത ഒരാളെ വിവാഹം കഴിക്കാനുള്ള സാധ്യത കുറവായിരിക്കും.

ധനു രാശി
അവര്‍ വളരെ ചിട്ടയുള്ളവരാണ്, അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതിനര്‍ത്ഥം, അവര്‍ ആരുമായി വിവാഹം കഴിക്കുമെന്ന് ആസൂത്രണം ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ധനുരാശിക്കാര്‍ ഒരു ദാമ്പത്യം എങ്ങനെ സുഖകരമായി മുന്നോട്ട് കൊണ്ട് പോവാം എന്ന് ആലോചിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും പ്രണയത്തിലൂടെ തന്നെ പങ്കാളിയെ കണ്ടെത്തുന്നവരായിരിക്കും. പങ്കാളിക്ക് വളരെയധികം പ്രാധാന്യം ഇവര്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജീവിതത്തില്‍ വിവാഹാനന്തരം നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരായിരിക്കും ധനു രാശിക്കാര്‍.

മകരം രാശി
ഈ രാശിചിഹ്നത്തിലെ ആളുകള്‍ എല്ലായ്പ്പോഴും സ്നേഹിക്കുന്ന ആളുകളുമായി പറ്റിനില്ക്കുന്നു. അവരുടെ ബാല്യകാല പ്രണയം അവരെ തിരികെ ഇഷ്ടപ്പെടുകയും വിവാഹം അത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കുകയും ചെയ്യും. ജീവിതത്തിലെ അവരുടെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് സുഖമുണ്ട്, അതിനാല്‍, ഒരു പ്രണയ വിവാഹത്തില്‍ മാത്രം ഉറച്ചുനില്‍ക്കും. പ്രണയത്തില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നതിന് ആര്‍ക്കും സാധിക്കുകയും ഇല്ല. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ഇവര്‍ ഇവരുടെ പ്രണയം കെടാതെ മുന്നോട്ട് കൊണ്ട് പോവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ വിവാഹാനന്തരം ഇവരെ തേടിയെത്തുന്നു.



Click it and Unblock the Notifications