Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
പുത്തന്‍ തുടക്കം ജീവിതം മാറ്റും, അഞ്ചിരട്ടി സൗഭാഗ്യം; വര്‍ഷാന്ത്യം വരെ രാജയോഗം നേടുന്ന 5 രാശി
ഒന്നിന് പിറകെ ഒന്നായി ഗ്രഹങ്ങളുടെ ചലനം മാറുകയും ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങള്‍ വരുകയും ചെയ്താണ് രാജയോഗം രൂപപ്പെടുന്നത്. അതേ ക്രമത്തില്‍ ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഒരേസമയം നിരവധി രാജയോഗങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ദീപാവലിയില്‍ ഒരു വശത്ത് വ്യാഴവും ചന്ദ്രനും കൂടിച്ചേര്‍ന്ന് ഗജകേസരി രാജയോഗം രൂപപ്പെടുമ്പോള്‍, മറുവശത്ത് ഹര്ഷയോഗം, അഭയാചാരി, കഹല്‍, ദുര്ധാര തുടങ്ങിയ രാജയോഗങ്ങളും ദീപാവലിയില്‍ രൂപപ്പെട്ടുകഴിഞ്ഞു.
അതേസമയം ശനി സ്വന്തം രാശിയായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശശ മഹാപുരുഷ രാജയോഗവും സൃഷ്ടിക്കുന്നു. ഇങ്ങനെ 8 ഐശ്വര്യ യോഗങ്ങളിലാണ് ദീപാവലി വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ദീപാവലി ദിനത്തില്‍ ഇത്തരമൊരു ഐശ്വര്യയോഗം രൂപപ്പെട്ടു എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തില്‍ 5 രാശിക്കാര്‍ക്ക് വരുനാളുകളില്‍ പ്രത്യേക ഗുണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
രാജയോഗങ്ങളുടെ രൂപീകരണം
ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെയും ചന്ദ്രന്റെയും ഒരു പ്രത്യേക സ്ഥാനം സൃഷ്ടിക്കുമ്പോഴോ ഏതെങ്കിലും രാശിയില്‍ വ്യാഴവും ചന്ദ്രനും ഒന്നിച്ച് ഇരിക്കുമ്പോഴോ വ്യാഴം നില്ക്കുന്ന രാശിയില്‍ നിന്ന് നാല്, ഏഴ്, പത്താം ഭാവങ്ങളില്‍ ചന്ദ്രന് നില്‍ക്കുമ്പോഴോ ഗജകേസരിയോഗം ഉണ്ടാകുന്നു.
ജ്യോതിഷ പ്രകാരം ആഡംബരവും ഭൗതികവുമായ സുഖങ്ങളുടെ ഗൃഹം, അതായത് നാലാം ഭാവാധിപന് ഒമ്പതാം ഭാവാധിപനുമായി അല്ലെങ്കില്‍ ലഗ്നാധിപന് നാലാമത്തെ ഭാവത്തില്‍ ഇരിക്കുകയോ അല്ലെങ്കില്‍ സ്വന്തം രാശിയില്‍ ഇരിക്കുകയോ ചെയ്യുമ്പോള്‍ ജാതകത്തില്‍ കഹല്‍ രാജയോഗം രൂപപ്പെടുന്നു.
ഈ രാശിക്കാരുടെ ഭാഗ്യം ദീപാവലിയോടെ പ്രകാശിക്കും

ധനു
ദീപാവലിയില്‍ ഗജകേസരി രാജയോഗം രൂപപ്പെടുന്നത് ധനു രാശിക്കാര്‍ക്ക് ശുഭസൂചകമാണ്. വാഹനങ്ങളും വസ്തുവകകളും വാങ്ങാന്‍ അവസരമുണ്ടാകും. ഭൗതിക സന്തോഷം കൈവരിക്കും. ബിസിനസ്സിലും ജോലിയിലും മികച്ച വിജയം നേടാനാകും. റിയല്‍ എസ്റ്റേറ്റ്, വസ്തുവകകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം അനുകൂലമായിരിക്കും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി അല്പം ഉയരും. ധാരാളം പണം കയ്യില്‍ വന്നുചേരും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ജീവിതത്തില്‍ നിങ്ങളെ തേടിയെത്തും.
മിഥുനം
ദീപാവലി നാളില്‍ രൂപപ്പെട്ട ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാകും. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും.. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമായിരിക്കും. കരിയറിലെ പുരോഗതിക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നുവരും. ദീപാവലിയില്‍ രൂപപ്പെടുന്ന രാജ്യയോഗങ്ങള് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങളും വസ്തുവകകളും വാങ്ങാനും വില്‍ക്കാനും ഈ സമയം ഗുണകരമാണ്. തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യവസായികള്‍ക്കും നല്ല സമയം ആയിരിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍, പ്രമോഷന്, ബിസിനസ്സില്‍ നല്ല പുരോഗതി എന്നിവ കാണാന്‍ കഴിയും.
ഇടവം
ദീപാവലി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. വരുമാനം, സാമ്പത്തിക നേട്ടം, ബഹുമാനം എന്നിവയില്‍ വര്‍ദ്ധനവുണ്ടാകും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിന് സമയം അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.
മകരം
ദീപാവലിയില്‍ രൂപപ്പെടുന്ന രാജയോഗം മകരം രാശിക്കാരായ ആളുകള്‍ക്ക് ഗുണകരമാണെന്ന് തെളിയും. തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യവസായികള്‍ക്കും സമയം അനുകൂലമായിരിക്കും. സമൂഹത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും നേടാനാകും. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ പണം ലഭിച്ചേക്കാം. ഈ രാജയോഗങ്ങളില്‍ നിന്ന് ചില അപ്രതീക്ഷി നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. തീര്‍പ്പാക്കാതെ കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കാനുള്ള ശക്തമായ സൂചനകളുണ്ട്.
മേടം
ദീപാവലി നാളില്‍ രാജയോഗങ്ങള്‍ രൂപപ്പെടുന്നത് മേടം രാശിക്കാരായ ആളുകള്‍ക്ക് ജീവിതത്തില്‍ നല്ല അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. തൊഴിലിനും ബിസിനസിനും സമയം അനുകൂലമായിരിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനാകും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സുവര്‍ണ്ണ സമയമാണിത്. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് നല്ല ലാഭം ഉണ്ടാകും. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഈ സമയം നിങ്ങളെ തേടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
