Just In
- 36 min ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 8 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- 19 hrs ago
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
Don't Miss
- News
നവംബര്‍ 27ലെ ആ കാളരാത്രി! ഹൈദരാബാദിൽ ആ രാത്രി 26കാരിയായ ദിശയ്ക്ക് സംഭവിച്ചത്!
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- Movies
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം,മഹാരാജാസിലെ പിള്ളേരുടെ പ്രണയകഥ..!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?
പഞ്ചമുഖ നെയ് വിളക്കിലൂടെ ആഗ്രഹപൂര്‍ത്തി...
വിശ്വാസങ്ങളേയും ആചാരങ്ങളേയും മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും എന്നു വേണം, പറയുവാന്‍. എത്ര വലിയ അവിശ്വാസികളാണെങ്കിലും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ വിശ്വാസത്തെ മുറുകെപ്പിടിച്ചു പോകും.
നമ്മുടെ വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ ഭാഗമാണ് വിളക്കു തെളിയ്ക്കുക എന്നത്. രാവിലെയും സന്ധ്യാസമയത്തും വീട്ടില്‍ വിളക്കു തെളിയിക്കുന്നത് ഐശ്വര്യദായകം എന്നാണ് കരുതുന്നതും. ഇത്തരം ഭവനങ്ങളില്‍ ലക്ഷ്മീ ഭഗവതി കുടിയിരിയ്ക്കും എന്നാണ് വിശ്വാസം.
വിളക്കു പല തരത്തിലും കൊളുത്താം. ഇതിന് പ്രത്യേക അര്‍ത്ഥങ്ങളുമുണ്ട്. ഇതു പോലെയാണ് നെയ് വിളക്കു കൊളുത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ് ഇതെങ്കിലും വീട്ടിലും ഇതു ചെയ്യാവുന്നതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

നെയ് വിളക്കു കത്തിച്ചു വച്ചു പ്രാര്‍ത്ഥിച്ചാല്‍
നെയ് വിളക്കു കത്തിച്ചു വച്ചു പ്രാര്‍ത്ഥിച്ചാല്‍ അതിവേഗം ഫലപ്രാപ്തി ലഭിയ്ക്കുമെന്നതാണ് വിശ്വാസം. നെയ് വിളക്കു തന്നെ ഭദ്രദീപമായി കത്തിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പഞ്ചമുഖ നെയ് വിളക്ക് എന്നും ഇത് അറിയപ്പെടുന്നു. അഞ്ച് തിരിയുള്ള നെയ് വിളക്ക്. അതായത് അഞ്ചു ദിക്കിലേയ്ക്കു തിരിയിട്ട വിളക്ക്.

കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക്
കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് ദിക്കുകളിലായാണ് ഭദ്രദീപത്തില്‍ തിരിയിടുക. ഇരട്ടത്തിരി വീതം കൈ കൂപ്പുന്ന രീതിയില്‍ ഇടുക. അഞ്ചാമത്തെ തിരി വടക്കു കിഴക്കോട്ടാകണം. ഈശാന കോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ചില പ്രത്യേക ദിവസങ്ങളില്‍
ചില പ്രത്യേക ദിവസങ്ങളില്‍ പഞ്ചമുഖ നെയ് വിളക്കു കൊളുത്തുന്നത് ഏറെ ഐശ്വര്യദായകമാണ് എന്നു പറയണം. പൗര്‍ണമി, അമാവാസി ദിവസങ്ങളിലും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും വീട്ടില്‍ ഇതേ രീതിയില്‍ നെയ് വിളക്കു കൊളുത്തി കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പ്രാര്‍ത്ഥിയ്ക്കുന്നത് ഏറെ ഐശ്വര്യദായകമാണ്.

ക്ഷേത്രങ്ങളിലും
ക്ഷേത്രങ്ങളിലും പഞ്ചമുഖ നെയ് വിളക്കു സമര്‍പ്പണം ഏറെ ഗുണകരമാണ്. വിഷ്ണുവിന്റെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച, ദേവിയുടെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച, ശിവ ക്ഷേത്രത്തില്‍ തിങ്കളാഴ്ച എന്നിവയാണ് നെയ് വിളക്കു സമര്‍പ്പിയ്ക്കാനുള്ള ഉത്തമമായ ദിവസങ്ങള്‍.

ശരീരം ശുദ്ധിയാക്കി
ശരീരം ശുദ്ധിയാക്കി നെയ് വിളക്കു കൊളുത്തി 336 തവണ പഞ്ചാക്ഷരി മന്ത്രം, അതായത് ഓം നമ ശിവായ ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് പാപം ശമിപ്പിയ്ക്കുമെന്നു കരുതപ്പെടുന്നു.