Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ശിവപ്രീതി നേടിത്തരും ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം; ആരാധന ഇങ്ങനെ ചെയ്യണം
ഹിന്ദു പുരാണഗ്രന്ഥങ്ങളില് ശ്രാവണ മാസം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിനായി ശിവഭക്തര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ശ്രാവണ മാസത്തില്‍ ഭക്തര്‍ ഭഗവാന് ശങ്കരനെ പൂജിക്കുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളും ഏറെ പ്രധാനപ്പെട്ടതാണ്. ശ്രാവണ തിങ്കളാഴ്ചകളില്‍ ശിവനെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.
ശ്രാവണത്തിലെ ആദ്യ തിങ്കളാഴ്ച
പഞ്ചാംഗം പ്രകാരം ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ജൂലൈ 10നാണ്. വൈകുന്നേരം 6:59 ന് പഞ്ചകം സമാപിക്കും. ഇത്തവണ ആകെ 8 തിങ്കളാഴ്ചകളാണ് ശ്രാവണ മാസത്തില്‍ ഉണ്ടാകാന്‍ പോകുന്നത്.
ആദ്യത്തേത് 10 ജൂലൈ, ജൂലൈ 17 രണ്ടാം തിങ്കള്‍, ജൂലൈ 24 മൂന്നാം തിങ്കള്‍, ജൂലൈ 31 നാലാം തിങ്കള്‍, അഞ്ചാം ശ്രാവണ തിങ്കള്‍ 7 ഓഗസ്റ്റ്, ആറാമത്തെ ശ്രാവണ തിങ്കള്‍ 14 ഓഗസ്റ്റ്, ഏഴാം ശ്രാവണ തിങ്കള്‍ 21 ഓഗസ്റ്റ്, എട്ടാം ശ്രാവണ തിങ്കള്‍ ഓഗസ്റ്റ് 28.

രുദ്രാഭിഷേകത്തിന്റെ സമയം
ജ്യോതിഷം അനുസരിച്ച്, പഞ്ചകം അല്ലെങ്കില്‍ ഭദ്ര കാലഘട്ടം ഉണ്ടാകുമ്പോഴെല്ലാം, ആ സമയത്ത് ആരാധനയ്ക്ക് ഒരു തടസവുമില്ല. എല്ലാ ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും പരമേശ്വരന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് വ്രതമെടുത്ത് ശിവനെ ആരാധിക്കാം.
രുദ്രാഭിഷേകത്തിന് ശിവക്ഷേത്രത്തില്‍ പോകുന്നത് നല്ലതാണ്. ക്ഷേത്രത്തില്‍ പോകാനാകുന്നില്ലെങ്കില്‍, നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ രുദ്രാഭിഷേകം നടത്താം. വെള്ളം കൊണ്ട് മാത്രമാണ് രുദ്രാഭിഷേകം ചെയ്യുന്നതെങ്കില്‍ ചെമ്പ് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അതേ സമയം രുദ്രാഭിഷേക സമയത്ത്, രുദ്രാഷ്ടാധ്യായി മന്ത്രങ്ങള്‍ ജപിക്കുന്നത് ഗുണകരമാണ്.
ആരാധനാ രീതി
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. രവിയോഗത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ആരോഗ്യം നല്കുന്നു. ഇതിനുശേഷം ഗംഗാഗലം കയ്യിലെടുത്ത് ഉപവാസ പ്രതിജ്ഞയെടുക്കുക. ആദ്യം ഗണപതിയെ പ്രാര്‍ത്ഥിക്കുക. ഇതിനുശേഷം ശിവന് ജലാഭിഷേകം നടത്തുക. സാധ്യമെങ്കില്‍ ശ്രാവണ തിങ്കളാഴ്ചയില് മണ് ശിവലിംഗം ഉണ്ടാക്കി രുദ്രാഭിഷേകം നടത്തുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
ശിവന്റെ പഞ്ചാക്ഷരമന്ത്രം ജപിച്ച് പാര്‍വതി ദേവിയെയും ആരാധിക്കുക. കൂടാതെ പാല്, തൈര്, നെയ്യ്, പഞ്ചസാര, പഞ്ചാമൃതം, അരി, കൂവളം, ഉമ്മം, ഭസ്മം, ചന്ദനം, രുദ്രാക്ഷം മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം ശിവ ചാലിസ ചൊല്ലുകയും നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ആരതി നടത്തുകയും ചെയ്യുക.

മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വരുകമിവ ബന്ധനന്‍
മൃത്യോര്‍ മുക്ഷിയ മാമൃതത്
ശ്രാവണ തിങ്കളാഴ്ചകളില്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം. ഈ മന്ത്രം ജപിച്ചാല്‍ നിങ്ങളുടെ രോഗങ്ങള്‍ വിട്ടകന്ന് ആരോഗ്യം ലഭിക്കും.
സമ്പത്ത് നേടാന്‍
സമ്പത്ത് വര്‍ധിപ്പിക്കാന്‍, സ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ രാത്രി 9 മുതല്‍ 10 വരെ ശിവലിംഗത്തിന് സമീപം നെയ്യ് വിളക്ക് കത്തിക്കുക. ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരുത്തുന്നു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍, ശ്രാവണ മാസത്തില്‍ കിഴക്കോട്ട് ദര്‍ശനമായി ഒരു ചെറിയ ശംഖ്, ഏഴ് പയറുകള്‍ എന്നിവ സൂക്ഷിക്കുക. എന്നിട്ട് ഗണപതിയെ ധ്യാനിക്കുക. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദുരിതമോചനത്തിന്
ശിവപുരാണം അനുസരിച്ച്, ദിവസവും കറുത്ത എള്ള് വെള്ളത്തില്‍ കലക്കി ശിവലിംഗത്തിന് അഭിഷേകം ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്കുന്നു.
മാനസിക സമാധാനത്തിന്
ശിവപുരാണം അനുസരിച്ച്, ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ മനസ്സിന്റെ അസ്വസ്ഥതകള്‍ നീങ്ങുന്നു. അതുവഴി തീരുമാനങ്ങളെടുക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
