Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2025-ലെ ആദ്യത്തെ കലാഷ്ടമി; തടസ്സങ്ങള്‍ അകറ്റാനും, ശത്രുശല്യം ഇല്ലാതാക്കാനും 12 രാശിക്കാര്‍ ശ്രദ്ധിക്കേണ്ടവ
എല്ലാ മാസത്തിലും കൃഷ്ണ പക്ഷ ദിവസത്തിലാണ് കലാഷ്ടമി രൂപപ്പെടുന്നത്. ഇന്നേ ദിവസം ഭൈരവ ദേവന്റെ അനുഗ്രഹത്താല്‍ ജീവിതത്തിലെ ഒട്ടനവധി തടസ്സങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. മഹാദേവന് ഭൈരവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ദിവസം കൂടിയാണ് കലാഷ്ടമി. ഈ വര്‍ഷത്തെ ആദ്യത്തെ കലാഷ്ടമി ഫെബ്രുവരി 20ന് രൂപപ്പെടുകയാണ്. അതിനാല്‍, കലാഷ്ടമി ദിവസം മഹാദേവനെ ഭൈരവ രൂപത്തില്‍ ആരാധിച്ചാല്‍ നേട്ടങ്ങളും അനവധിയായിരിക്കും. ജീവിത്തതിലെ പ്രതിസന്ധികള്‍ മറികടക്കാനും, പ്രണയത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാനും, ദാമ്പത്യ പ്രശ്നങ്ങള്‍ മറികടക്കാനും കലാഷ്ടമി ദിവസം ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നല്ലതാണ്. 12 രാശിക്കാരും ഈ ദിവസം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നും, മഹാദേവന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ദാമ്പത്യ പ്രശ്നങ്ങള്‍ അകലാന്‍
നല്ലൊരു ദാമ്പത്യ ജീവിതത്തിന് മാതൃകയാണ് ശിവ-പാര്‍വ്വതി മാരുടെ ദാമ്പത്യ ജീവിതം. അതിനാല്‍ തന്നെ, ദാമ്പത്യത്തില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍, പ്രശ്നങ്ങള്‍ നേരിടുന്നവര്‍ കലാഷ്ടമി ദിവസത്തില്‍ ശിവ പ്രീതിക്കായി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ശിവ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ശിവക്ഷേത്രത്തില്‍ പോയി കൂവളത്തിന്റെ മാല അര്‍പ്പിക്കുന്നതും നല്ലതായിരിക്കും. മുന്ജന്മത്തിലെ വരെ പാപങ്ങള്‍ തീരാന്‍ ഈ വഴിപാടിലൂടെ സാധിക്കുന്നതാണ്. കൂടാതെ, തിങ്കളാഴ്ച ദിവസത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതാണ്. ശിവ മന്ത്രം ഉരുവിടുന്നതും സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും.
പ്രണയം
പ്രണയ ബന്ധത്തിലെ തടസ്സങ്ങള്‍ അകലാന്‍ കലാഷ്ടമി ദിവസത്തില്‍ ഭൈരവന്റെ പ്രിയപ്പെട്ട മൃഗമായ നായകള്‍ക്ക് ആഹാരം നല്‍കുന്നത് നല്ലതാണ്. അതുപോലെ, കലാഷ്ടമി ദിവസത്തില്‍ ശിവ ക്ഷേത്ര ദര്‍ശനം നടത്തുന്നക. ശിവ മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. പങ്കാളികള്‍ ഒരുമിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ, ശിവനും പാര്‍വ്വതിയും ഒരുമിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഫലം നല്‍കുന്നതാണ്. വ്രതം എടുക്കുന്നത് നടത്താണ്. ശിവക്ഷേത്രത്തില്‍ പോയി ഗണപതിയ്ക്ക് വഴിപാട് നേരുന്നതും നല്ലതാണ്.
ഭൈരവ ദേവന് സമര്‍പ്പിക്കേണ്ടത്
ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതായിരിക്കും. ഇന്നേ ദിവസം ഭൈരവ ക്ഷേത്രത്തില്‍ പോയി കര്‍പ്പൂരം, കണ്മഷി എന്നിവ അര്‍പ്പിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങള്‍ അകലാന്‍ സഹായിക്കുന്നതാണ്. ജോലിയിലെ തടസ്സങ്ങള്‍ അകലാനും, ജീവിതത്തില്‍ സന്തോഷം നല്‍കാനും വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും ഭൈരവന് സഹായിക്കുന്നതാണ്. പ്രണയത്തിലെ തടസ്സങ്ങള്‍ അകറ്റാന്‍ എള്ള്, ഉഴുന്ന്, നാളികേരം എന്നിവ സമര്‍പ്പിക്കുന്നതും നല്ലതാണ്. രാവിലെയും വൈകീട്ടും വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
