Latest Updates
-
ആഘോഷങ്ങൾക്കിടയിൽ മെഹന്ദി ഇടുന്നവരാണോ? കടും കറുപ്പ് നിറം നൽകുന്ന 'ബ്ലാക്ക് ഹെന്ന'യിലെ ഈ അപകടം അറിയാതെ പോകരുത് -
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം
ജനനത്തീയതിയനുസരിച്ചു ഭാഗ്യനിറം കണ്ടെത്തൂ
ജനനത്തീയതിയനുസരിച്ച് ഓരോരുത്തര്‍ക്കും ഭാഗ്യനിറവുമുണ്ട്. ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും
സംഖ്യാശാസ്ത്രമെന്നൊന്നുണ്ട്. ഇതില്‍ നമ്മുടെ ഭാഗ്യനമ്പരുകളും ഇതേക്കുറിച്ചുള്ള കാര്യങ്ങളും പ്രതിപാദിയ്ക്കുന്നു.
ജനനത്തീയതിയനുസരിച്ച് ഓരോരുത്തര്‍ക്കും ഭാഗ്യനിറവുമുണ്ട്. ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ഇൗ പ്രത്യേക നിറത്തിലെ വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നതുമെല്ലാം ഭാഗ്യം കൊണ്ടു വരും.
ഇതനുസരിച്ചു നിങ്ങളുടെ ജന്മസംഖ്യയനുസരിച്ചു ഭാഗ്യനിറമേതെന്നു കണ്ടെത്തൂ, അങ്ങനെ ഭാഗ്യം നിങ്ങള്‍ക്കുമുണ്ടാകട്ടെ. ഇരട്ടനമ്പറിലാണ് ജനനമെങ്കില്‍ രണ്ടക്കങ്ങളും കൂട്ടിക്കിട്ടുന്ന സംഖ്യയായിരിയ്ക്കും എടുക്കുക.

1
1ന് ജനിച്ചവര്‍ക്ക് ഗോള്‍ഡ്, മഞ്ഞ എന്നിവയാണ് സാധാരണ ഭാഗ്യനിറം. ഓജസും സമൃദ്ധിയുമാണ് ഇവ സൂചിപ്പിയ്ക്കുന്നത്.

2
2 എന്ന അക്കം വരുന്നവര്‍ക്ക് നീലയാണ് ഭാഗ്യനിറം. ഇത് ആഴവും ശാന്തിയുമെല്ലാം സൂചിപ്പിയ്ക്കുന്നു.

3
പര്‍പ്പിള്‍ നിറമാണ് 3 എന്ന അക്കത്തില്‍ ജനിച്ചവര്‍ക്കുള്ള ഭാഗ്യനിറം. ശക്തമായ മനസുള്ളവരെ സൂചിപ്പിയ്ക്കുന്ന ഒന്നാണിത്.

4
4ന് ജനിച്ചവര്‍ക്ക് ചുവപ്പാണ് ഭാഗ്യനിറം. ഇവര്‍ മത്സരബുദ്ധിക്കാരും ശരിയ്ക്കുവേണ്ടി നില കൊള്ളുന്നവരുമായിരിയ്ക്കും.

5
5ന് ജനിച്ചവര്‍ക്ക് ഓറഞ്ച് ആണ് ഭാഗ്യനിറം. ഹ്യൂമര്‍സെന്‍സുള്ള ഇവര്‍ കാണുന്നവരോടെല്ലാം അടുപ്പം കാണിയ്ക്കുന്നവരും.

6
6ന് ജനിച്ചവരുടെ ഭാഗ്യനിറം പച്ചയാണ്. യാഥാസ്ഥിതികരായ ഇവര്‍ മാറ്റങ്ങള്‍ പെട്ടെന്ന് ഇഷ്ടപ്പെടാത്തവരാണ്. വളരെ ചുരുക്കം പേരുമായി അടുപ്പം സൂക്ഷിയ്ക്കുന്നവര്‍.

7
വെളുപ്പാണ് 7 എന്ന നമ്പറില്‍ ജനിച്ചവരുടെ ഭാഗ്യനിറം. തങ്ങളുടെ വികാരങ്ങള്‍ മറച്ചു വയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍, അടുപ്പമുള്ളവരോടുപോലും. തങ്ങളെ എടുത്തു കാണിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍.

8
8 എന്ന തീയതിയില്‍ ജനിച്ചവരെങ്കില്‍ ഹൃദയത്തില്‍ നല്ലവരെങ്കിലും തങ്ങള്‍ക്കു ചുറ്റും ഒരു മതില് പണിയുന്നവരുമാണ്. അതു തകര്‍ത്ത് കടക്കുന്നവര്‍ക്ക് അവര്‍ നല്ല സുഹൃത്തുമാകും. ഇളം നീലയാണ് അവരുടെ ഭാഗ്യനിറം.

9
9 എന്ന തീയതിയില്‍ ജനിച്ചവര്‍ക്കു ചേര്‍ന്ന ഭാഗ്യനിറം ബ്ലഡ് റെഡാണ്. രക്തച്ചുവപ്പെന്നു പറയാം. ആത്മാര്‍ത്ഥമായ സ്വഭാവമുള്ളവര്‍.



Click it and Unblock the Notifications