ശ്രേഷ്ഠമാണ് ഈ രാശിക്കാരുമായുള്ള ബന്ധം; വിവാഹത്തിന്‌ അനുയോജ്യം ഈ രാശി

വിവാഹം എന്നത് ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് എടുക്കേണ്ട തീരുമാനങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. വിവാഹത്തിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ പങ്കാളിയുമായുള്ള ചേര്‍ച്ചയെപ്പറ്റി തന്നെയാണ്. ഇതില്‍ മാനസികമായ പൊരുത്തത്തിന് തന്നെയാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍ ജാതകവും സമയവും പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. കാരണം രാശിപ്രകാരം നിങ്ങള്‍ക്ക് ചേരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

Partners Personality Traits

നിങ്ങളുടെ രാശിചക്രവുമായി ബന്ധപ്പെട്ട അറിവിനെ നിങ്ങള്‍ വിലമതിക്കുന്ന വ്യക്തിത്വ സവിശേഷതകള്‍ നോക്കുന്നതിലൂടെ ഒരു ഇണയുമായുള്ള നിങ്ങളുടെ അനുയോജ്യതയെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതലറിയാന്‍ കഴിയും. ഏതൊക്കെ രാശിക്കാരാണ് നിങ്ങളില്‍ കൂടുതല്‍ അനുയോജ്യമായ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ചേരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19)

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19)

സാഹസികന്‍, ആത്മവിശ്വാസം, അടുപ്പം, സ്വതന്ത്രന്‍ എന്നിവയാണ് മേടം രാശിക്കാരുടെ ഏറ്റവും മികച്ച ഗുണങ്ങള്‍. അതുകൊണ്ട് തന്നെ ഒരു മേടം രാശിക്കാരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നു, കൂടാതെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇവര്‍ എപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വ്യക്തിഗത ഇടവും സ്വതന്ത്ര്യവും തന്നെയാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഇതിനെല്ലാം വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ രാശിക്കാര്‍. ലൈംഗികതാല്‍പര്യമുള്ള ഒരു പങ്കാളിയായിരിക്കും ഇവര്‍ എന്നത് തന്നെയാണ് പ്രത്യേകത.

ഇടവം രാശി (ഏപ്രില്‍ 20-മെയ് 20)

ഇടവം രാശി (ഏപ്രില്‍ 20-മെയ് 20)

സാമ്പത്തികമായി സുസ്ഥിരവും പരിഷ്‌കൃതവും പ്രതിബദ്ധതയുള്ളതും വിശ്വസനീയവുമാണ് ഇവരുടെ പ്രത്യേകത. നിങ്ങളുടെ പണത്തെ നിങ്ങള്‍ വിലമതിക്കുകയും വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമാനമായ സാമ്പത്തിക കാഴ്ചപ്പാടുള്ള ഒരാളെയാണ് എപ്പോഴും നിങ്ങള്‍ അന്വേഷിക്കുന്നതും. പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. വിശ്വസ്തനായിരിക്കുമ്പോള്‍ തന്നെ നിങ്ങളില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കുന്ന ഒരു പങ്കാളിയെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

മിഥുനം (മെയ് 21-ജൂണ്‍ 20)

മിഥുനം (മെയ് 21-ജൂണ്‍ 20)

ആകര്‍ഷകമായ, സംസാരശേഷിയുള്ള, സാഹസികമായ, സ്വതസിദ്ധമായ ഒരാളായിരിക്കും മിഥുനം രാശിക്കാര്‍. മിഥുന രാശിക്കാര്‍ ബുദ്ധിപരമായി ജിജ്ഞാസയുള്ളവരും രസകരമായ സംഭാഷണങ്ങള്‍ നടത്താനും നര്‍മ്മം പ്രകടിപ്പിക്കാനും കഴിവുള്ള ഒരാളെയാണ് പലപ്പോഴും ഇവര്‍ ആഗ്രഹിക്കുന്നത് തന്നെ. വിവാഹത്തിന്റെ കാര്യം വരുമ്പോള്‍, പ്രായോഗികതയും സാഹസികതയും സമാനമായ ചിന്താഗതിയുമുള്ള ഒരാളെ നിങ്ങള്‍ തിരഞ്ഞെടുക്കണം. നിങ്ങളും ഒരു യാഥാര്‍ത്ഥ്യവാദിയാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 22)

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 22)

ഭക്ഷണപ്രിയന്‍, കുടുംബാധിഷ്ഠിതം, സാമ്പത്തികമായി സ്ഥിരതയുള്ളവന്‍, സെന്‍സിറ്റീവ്, ക്രിയേറ്റീവ് ആയിരിക്കും കര്‍ക്കിടകം രാശിക്കാര്‍. നിങ്ങള്‍ ഒരു കര്‍ക്കിടകം രാശിക്കാരന്‍ ആണെങ്കില്‍ നല്ല ഭക്ഷണമാണ് നിങ്ങളുടെ ഹൃദയത്തിന്റെ താക്കോല്‍ എന്നത് നിങ്ങളുടെ പങ്കാളി മനസ്സിലാക്കുന്നു. അതിനാല്‍, ഭക്ഷണത്തോടുള്ള നിങ്ങളുടെ അഭിനിവേശം പങ്കിടുന്ന ഒരു പങ്കാളിയെ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, അവരെ ഒരിക്കലും വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഉറച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും സര്‍ഗ്ഗാത്മകത പുലര്‍ത്താനുമുള്ള കഴിവ് ഒരു പങ്കാളിയില്‍ തേടേണ്ട പ്രധാന ഗുണങ്ങളാണ്, അതിനാല്‍ ഇവ രണ്ടും ഉള്ള ഒരാളെ കണ്ടുമുട്ടുന്നത് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും.

ചിങ്ങം രാശി (ജൂലൈ 23-ഓഗസ്റ്റ് 22)

ചിങ്ങം രാശി (ജൂലൈ 23-ഓഗസ്റ്റ് 22)

ഫാഷനബിള്‍, സോഷ്യബിള്‍, ലോയല്‍, സെന്‍സിബിള്‍, കോണ്‍ഫിഡന്റ് എന്നതാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത. എല്ലാറ്റിനുമുപരിയായി വിശ്വാസത്തിലും വിശ്വസ്തതയിലും അധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ് ചിങ്ങം രാശിക്കാര്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ബന്ധത്തിന്റെ തുടക്കം മുതല്‍ നിങ്ങള്‍ ഉറച്ച പ്രതിബദ്ധതയില്‍ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. തല്‍ഫലമായി, ചിങ്ങം രാശിക്കാര്‍ സ്വയം ഉറപ്പുള്ള കൂട്ടാളികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ആത്മവിശ്വാസമുള്ള ഒരു പങ്കാളിയെ ആവശ്യമുണ്ട് എന്നുണ്ടെങ്കില്‍ ചിങ്ങം രാശിക്കാരെ കൂടെക്കൂട്ടൂ.

കന്നി രാശി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

കന്നി രാശി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിശ്വസ്തന്‍, സംഘടിതന്‍, ബുദ്ധിജീവി, വിവേകം, ശാന്തന്‍ എന്നിവയാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ ശാന്തവും പെട്ടെന്നുള്ള വിവേകവും സുസംഘടിതവും വിശ്വസ്തനുമായിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഇതേ സ്വഭാവത്തിന് അനുസരിച്ചുള്ള ഒരു പങ്കാളിയെ ആണ് ആഗ്രഹിക്കുന്നതും. നിങ്ങളുടെ രാശിയുടെ അമിതമായ ഉത്കണ്ഠയുടെ പ്രവണത കാരണം, ശാന്തത നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്ന ഒരു പങ്കാളിയെയാണ് കന്നി രാശിക്കാര്‍ ആഗ്രഹിക്കുന്നത്.

തുലാം രാശി (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

റൊമാന്റിക്, ആകര്‍ഷകമായ, കരുതലുള്ള, അര്‍പ്പണബോധമുള്ള, ബുദ്ധിജീവി എന്നീ സ്വഭാവങ്ങളാണ് ഇവരുടെ മുഖമുദ്ര. ഒരു തുലാം രാശി എന്ന നിലയില്‍, നിങ്ങള്‍ റൊമാന്റിക്, അര്‍പ്പണബോധമുള്ള, സ്വതസിദ്ധമായ, ദയയുള്ള, നിങ്ങളുമായി ദീര്‍ഘവും അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിവുള്ള വ്യക്തിയാണ്. ഇത്തരത്തിലുള്ള ഒരു പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിക്കുന്നതും. നിങ്ങള്‍ മറ്റുള്ളവരുടെ കഠിനാധ്വാനത്തെ വിലമതിക്കുന്നു. അതിനാല്‍ നിങ്ങള്‍ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 21)

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 21)

വിശ്വസ്തന്‍, അഭിനിവേശം, പ്രതിബദ്ധത, ശക്തന്‍, ആത്മവിശ്വാസം എന്നിവയാണ് ഈ രാശിക്കാരുടെ പ്രത്യേകത. അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇതിനോട് യോജിക്കുന്ന ഒരു പങ്കാളിയെ തന്നെയാണ്. വിശ്വസ്തനും ഏറ്റവും മോശം സാഹചര്യങ്ങളില്‍ നിങ്ങളുടെ അരികില്‍ നില്‍ക്കാന്‍ അര്‍പ്പണബോധമുള്ളതുമായ ഒരാളെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും അല്‍പം ആത്മവിശ്വാസത്തോടെയാണ് ജീവിതത്തില്‍ വിവാഹത്തിനേയും സമീപിക്കുന്നത്.

ധനു രാശി (നവംബര്‍ 22-ഡിസംബര്‍ 21)

ധനു രാശി (നവംബര്‍ 22-ഡിസംബര്‍ 21)

സാഹസികന്‍, ശാന്തന്‍, വിശ്വസ്തന്‍, സ്വതന്ത്രന്‍, ഊര്‍ജ്ജസ്വലന്‍ എന്നിവയാണ് ധനു രാശിക്കാരുടെ മുഖമുദ്ര. നിങ്ങള്‍ അവിശ്വസനീയമാംവിധം ഊര്‍ജ്ജസ്വലനായിരിക്കും. നിങ്ങളെപ്പോലെ സാഹസികനും സ്വതന്ത്രനുമായ ഒരു പങ്കാളിയെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ വിശ്വസ്തരുമായിരിക്കണമെന്നും നിങ്ങളുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കും.

മകരം (ഡിസംബര്‍ 21-ജനുവരി 20)

മകരം (ഡിസംബര്‍ 21-ജനുവരി 20)

അതിമോഹമുള്ള, അടുപ്പമുള്ള, സങ്കീര്‍ണ്ണമായ, റൊമാന്റിക്, പിന്തുണയുള്ള രാശിക്കാരാണ് ഇവര്‍. അതുകൊണ്ട് തന്നെ സ്വയം ഒരു റൊമാന്റിക്, വികാരാധീനനായ വ്യക്തിയായതിനാല്‍, സമാന ഗുണങ്ങള്‍ പങ്കിടുന്ന ഒരാളെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇത്രയും ഇല്ലെങ്കില്‍ പോലും സ്വന്തമായി വിജയിക്കുന്ന ആരെയെങ്കിലും ആഗ്രഹിക്കുന്നു.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 18)

സ്വീകാര്യമായ, ബൗദ്ധിക, സാമൂഹിക, കരുതലുള്ള, രസകരമായ ഒരു രാശിയാണ് കുംഭം രാശി. കുംഭം രാശിക്കാരന്‍ എന്ന നിലയില്‍, നിങ്ങളെപ്പോലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ബുദ്ധിശക്തിയുമുള്ള ഒരാളെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ രാശിചക്രം, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വളരെ ഒത്തുചേരേണ്ടവരാണ്. അതുകൊണ്ട് തന്നെ നിങ്ങളോടൊപ്പം യഥാര്‍ത്ഥത്തില്‍ ധീരമായ ഒരു പുതിയ ചുവടുവെപ്പ് നടത്താന്‍ തയ്യാറുള്ള ഒരാളെ തിരയേണ്ടത് അത്യാവശ്യമാണ്.

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 20)

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 20)

സുബോധമുള്ള, അടിസ്ഥാനപരമായ, ചിന്താശേഷിയുള്ള, ദയയുള്ള, ആത്മീയതയാണ് ഇവരുടെ മുഖമുദ്ര. നിങ്ങള്‍ സ്വയം വളരെ ചിന്താശേഷിയുള്ള വ്യക്തിയായിരിക്കും. ആഴത്തിലുള്ള ചിന്തകനായ ഒരാളെ നിങ്ങള്‍ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു ബന്ധത്തില്‍ ആരെങ്കിലും നിങ്ങളെ പരിപാലിക്കണമെന്നും നിങ്ങളെയും വിശ്രമിക്കാന്‍ സഹായിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മീനം രാശിക്കാര്‍ മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരാളെ ആഗ്രഹിക്കേണ്ടതാണ്.

X
Desktop Bottom Promotion