Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ നക്ഷത്രക്കാര്ക്ക് ഉടന് ധനലാഭം
ഈ നക്ഷത്രക്കാര്ക്ക് ഉടന് ധനലാഭം
നമുക്കോരോരുത്തര്ക്കും ഓരോ ജന്മനക്ഷത്രങ്ങളുണ്ട്. പൊതുവേ ഹൈന്ദവ രീതിയാണ് നക്ഷത്രം ഗണിയ്ക്കുന്നതെങ്കിലും മിക്കവാറും എല്ലാവര്ക്കും അവരവരുടെ നക്ഷത്രങ്ങളെക്കുറിച്ച് അറിവുണ്ടാകും.
നക്ഷത്ര പ്രകാരം പലര്ക്കും പല വര്ഷങ്ങളിലും പല മാസങ്ങളിലും പല ദിവസങ്ങളിലും ഭാഗ്യ നിര്ഭാഗ്യങ്ങള് മാറി മാറി വന്നു കൊണ്ടിരിയ്ക്കും.

ചില നക്ഷത്രക്കാര്ക്ക് ഈ ആഴ്ച പൊതുവേ ഭാഗ്യകരമാണ്. 2018 സെപ്റ്റംബര് എട്ടു വരെയാണ് ഈ ആഴ്ചയെന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
ധനലാഭമുണ്ടാകും. എന്നാല് ചിലര്ക്ക് ധന സംബന്ധമായ കാര്യങ്ങളില് കൂടുതല് ശ്രദ്ധ വേണ്ട സമയവുമാണ്. ഇതെക്കുറിച്ചറിയൂ,

അശ്വതി, ഭരണി, കാര്ത്തിക
അശ്വതി, ഭരണി, കാര്ത്തികആദ്യ കാല്ഭാഗം
എന്നീ ആദ്യ മൂന്നു നാളുകള്ക്ക് ധനപരമായി പൊതുവേ ഈ ആഴ്ച നല്ലതാണ്. കാര്യമായി സാമ്പത്തിക പ്രയാസം അനുഭവപ്പെടുകയില്ല. എന്നാല് അനാവശ്യ ചെലവുകള്ക്കു സാധ്യതയുള്ളതു കൊണ്ട് ശ്രദ്ധിയ്ക്കണം. മുന്നിക്ഷേപത്തില് നിന്നും ധനലാഭ സാധ്യതയുണ്ട്.

കാര്ത്തികയുടെ മുക്കാല് ഭാഗവും രോഹിണി, മകയിരം ആദ്യത്തെ പകുതി
കാര്ത്തികയുടെ മുക്കാല് ഭാഗവും രോഹിണി, മകയിരം ആദ്യത്തെ പകുതി എന്നിവര്ക്ക് ഇവര്ക്ക് വരുമാനലാഭമുണ്ടാകും. പുതിയ വരുമാനസാധ്യതകള് തെളിയുകയും ചെയ്യും.

മകയിരം അവസാന പകുതി, തിരുവാതിര, പുണര്തത്തിന്റെ മുക്കാല് ഭാഗം
മകയിരം അവസാന പകുതി, തിരുവാതിര, പുണര്തത്തിന്റെ മുക്കാല് ഭാഗം എന്നിവര്ക്കു പൊതുവേ സാമ്പത്തിക കാര്യങ്ങളില് അത്ര നല്ലതല്ലാത്ത സമയമാണിത്. പണം കിട്ടാനുണ്ടെങ്കിലും വിചാരിച്ച പോലെ അത് ലഭിയ്ക്കാതെ വരും. ഇത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും.

പുണര്തം കാല് ഭാഗം, പൂയം, ആയില്യം
പുണര്തം കാല് ഭാഗം, പൂയം, ആയില്യം എന്നിവര്ക്ക് ആഴ്ചാവസാനത്തോടെ ചിലവുകള് വന്നു ചേരാന് ഇടയുണ്ട്. പ്രത്യേകിച്ചും വ്യാഴം, വെള്ളി ദിവസങ്ങളില്.

മകം, പൂരം, ഉത്രം ആദ്യ കാല് ഭാഗം
മകം, പൂരം, ഉത്രം ആദ്യ കാല് ഭാഗം ഇവര് സാമ്പത്തിക പരമായി കൂടുതല് ശ്രദ്ധിയ്ക്കേണ്ട സമയമാണിത്. കിട്ടാനുള്ള പണം കിട്ടാന് കാല താമസമുണ്ടാകുകയും അനാവശ്യമായി പണം ചെലവാക്കാന് പ്രവണതയുണ്ടാകുകയും ചെയ്യും. എന്നാല് സാമ്പത്തി പ്രതിസന്ധി കാണുന്നില്ല.

ഉത്രം അവസാനത്തെ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതി
ഉത്രം അവസാനത്തെ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതി എന്നിവര്ക്ക് പൊതുവേ ഈ ആഴ്ച സാമ്പത്തികമായി അത്ര നല്ല സമയമല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയില് ചെന്നു പെടില്ല. വിചാരിച്ചതില് കൂടുതല് ചെലവുകള് വന്നു ചേരുമെന്നു മാത്രമേയുള്ളൂ.

ചിത്തിര നക്ഷത്രത്തിന്റെ അവസാന പകുതിയും ചോതി, വിശാഖം
ചിത്തിര നക്ഷത്രത്തിന്റെ അവസാന പകുതിയും ചോതി, വിശാഖം ആദ്യ മുക്കാല് ഭാം നക്ഷത്രക്കാര്ക്കു പൊതുവേ സാമ്പത്തികമായി നല്ല സമയമാണിത്. എന്നാല് വ്യാഴാഴ്ച ശേഷമാണ് കൂടുതല് സാമ്പത്തികം നന്നായി വരിക.

വിശാഖം അവസാന പകുതിക്കാര്ക്കും അനിഴം, തൃക്കേട്ട
വിശാഖം അവസാന പകുതിക്കാര്ക്കും അനിഴം, തൃക്കേട്ട നാളുകാര്ക്കും പൊതുവെ സാമ്പത്തികമായി ഗുണങ്ങളും ദോഷങ്ങളും ഒരുപോലെയുള്ള ആഴ്ചയാകും, ഇത്. ആഴ്ചയുടെ മധ്യത്തോടെ കൂടുതല് ചിലവു വരാന് സാധ്യതയുണ്ട്.

മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ പകുതി
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ പകുതിക്കാര്ക്ക് ആഴ്ചയുടെ പകുതിയ്ക്കു ശേഷം സാമ്പത്തികമായി ചെലവു കൂടാന് സാധ്യതയുണ്ട്. നിക്ഷേപങ്ങളില് കാര്യമായി ലാഭമുണ്ടാകില്ല.

ഉത്രാടം അവസാന പകുതിയ്ക്കും തിരുവോണം, അവിട്ടം
ഉത്രാടം അവസാന പകുതിയ്ക്കും തിരുവോണം, അവിട്ടം ആദ്യ പകുതിക്കാര്ക്കും സാമ്പത്തികമായി നല്ല സമയമാണ്. മറ്റുളളവരില് നിന്നും സാമ്പത്തിക സഹായം ലഭിയ്ക്കും. അനാവശ്യമായ പണവ്യവഹാരങ്ങള് സ്വയമേ നിയന്ത്രിയ്ക്കാനും സാധിയ്ക്കും.

അവിട്ടം അവസാന പകുതി, ചതയം, പൂരോരുട്ടാതി ആദ്യത്തെ മുക്കാല് ഭാഗം
അവിട്ടം അവസാന പകുതി, ചതയം, പൂരോരുട്ടാതി ആദ്യത്തെ മുക്കാല് ഭാഗം എന്നിവര്ക്ക് വിചാരിക്കാത്ത ചെലവുകള് വന്നു ചേരുന്ന ആഴ്ചയാണിത്. യാത്രകള്ക്കായും പണം ചെലവാക്കേണ്ടി വരും.

പൂരോരുട്ടാതി അവസാനത്തെ കാല്ഭാഗം, ഉത്രട്ടാതി., രേവതി
പൂരോരുട്ടാതി അവസാനത്തെ കാല്ഭാഗം, ഉത്രട്ടാതി., രേവതി നക്ഷത്രക്കാര്ക്ക് ഈ ആഴ്ച പൊതുവേ അത്ര നല്ലതല്ല. കിട്ടാനുള്ള പണം കിട്ടാന് ബുദ്ധിമുട്ടുണ്ടാകും. ദിവസേന വരുമാനമുള്ളവര്ക്കും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും.



Click it and Unblock the Notifications
