Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം
2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം
2019 അടുത്തെത്തുമ്പോള്‍ ശുഭ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവരാണ് നാം. നല്ലതു വരണം ഈ വര്‍ഷം എന്നതിന് പ്രാര്‍ത്ഥനകളോടെ പുതു വര്ഷപ്പുലരിയെ എതിരേല്‍ക്കുന്നവര്‍.
പല ഭാഗ്യങ്ങളില്‍ ഒന്നു തന്നെയാണ് ധന ഭാഗ്യവും. വരും വര്‍ഷം, അതായത് 2019 സാമ്പത്തിക ലാഭം കൊണ്ടു വരണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും.
എന്നാല്‍ പലപ്പോഴും നാം വിചാരിയ്ക്കുന്നിടത്തു നമ്മുടെ ഭാഗ്യം നില്‍ക്കില്ല. എത്ര ശ്രമിച്ചാലും ചിലപ്പോള്‍ ഭാഗ്യക്കേടാകും, ഫലം. എന്നാല്‍ ധന ഭാഗ്യം ഇല്ലാത്തതു കൊണ്ട് ഭാഗ്യമില്ലെന്നും കരുതാനാകില്ല. കാരണം ധനം കൊണ്ടു മാത്രം ഭാഗ്യം വരില്ല. നല്ല ജീവിതത്തിന് ഒരു പിടി ഘടകങ്ങള്‍ ഒത്തിണങ്ങണം.
രാശിയും ഗ്രഹങ്ങളുമെല്ലാം നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ധനത്തിന്റെ കാര്യത്തിലും ഇത് ബാധകരമാണ്.
നാം ഏതു നക്ഷത്രത്തിലാണോ ജനിച്ചത്, ആ നക്ഷത്രങ്ങള്‍ക്കും ഓരോ വര്‍ഷവും പൊതു ഫലങ്ങളുണ്ട്. ഇത് ഗ്രഹ നിലയും മറ്റുമനുസരിച്ചു വ്യത്യാസപ്പെടാമെങ്കിലും പൊതുവേ നക്ഷത്രങ്ങള്‍ക്കു പറയുന്ന ഫലമുണ്ട്.
2019ല്‍ നക്ഷത്ര ഫലമനുസരിച്ച് ചില നക്ഷത്രങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഫലമായി പറയുന്നു. ഈ നക്ഷത്രക്കാര്‍ ഇതു കൊണ്ടു തന്നെ സാമ്പത്തിക പരമായുളള കാര്യങ്ങളില്‍ ഏറെ ശ്രദ്ധിയ്ക്കണം എന്നര്‍ത്ഥം.
2019ലെ നക്ഷത്ര ഫലം അനുസരിച്ച് ധനപരമായ മെച്ചമില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു സാധ്യതയുള്ള നാളുകള്‍ ഏതെന്നറിയൂ,

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് സാമ്പത്തികം അത്ര നന്നായിരിയ്ക്കുന്ന വര്‍ഷമല്ല, സാമ്പത്തികമായി കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണ് ഇതെന്നു വേണം, പറയാന്‍. 2019 അനാവശ്യ ചെലവുകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാം അശ്വതിക്കാര്‍ക്ക് ഫലമായി പറയുന്നുണ്ട്.

ഭരണി
രണ്ടാമത്തെ നക്ഷത്രമായ ഭരണിയ്ക്കും സാമ്പത്തികമായി മെച്ചമുള്ള വര്‍ഷമല്ല, 2019 എന്നു വേണം, പറയാന്‍. പുതിയ സംരംഭങ്ങളില്‍ സൂക്ഷിച്ചു വേണം, പണമിറക്കാന്‍. സാമ്പത്തിക നഷ്ടം ഫലമെന്നതു കൊണ്ടു തന്നെ ധന ഇടപാടുകള്‍ ഏറെ ശ്രദ്ധയോടെ വേണം, ഈ നക്ഷത്രക്കാര്‍ നടത്തുവാന്‍. അല്ലെങ്കില്‍ സാമ്പത്തികമായ തിരിച്ചടികളാകും, ഫലം

തിരുവാതിര
സാമ്പത്തിക നഷ്ടം വരുന്ന മറ്റൊരു നക്ഷത്രമാണ് തിരുവാതിര. സാമ്പത്തികമായി മെച്ചമില്ലാത്ത വര്ഷമാകുമെന്നു മാത്രമല്ല, സാമ്പത്തിക നഷ്ടത്തിനും ഫലം കാണുന്നു വര്‍ഷമാണ് 2019. ഇതു കൊണ്ടു തന്നെ പണമിടപാടുകള്‍ ഏറെ ശ്രദ്ധിച്ചു വേണം, ഈ നാളുകാര്‍ ചെയ്യുവാന്‍.

പൂയം
ധനപരമായി പൂയം നക്ഷത്രത്തിനും 2019 അത്ര നല്ല വര്ഷമല്ലെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും വീടു പണി കാരണവും മറ്റും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു സാധ്യതയുള്ള വര്‍ഷമാണിത്.

ചിത്തിര
സാമ്പത്തിക നഷ്ടം 2019ല്‍ വരാന്‍ ഇടയുള്ള മറ്റൊരു നാളാണ് ചിത്തിര. എന്നാല്‍ സൂക്ഷിച്ചാല്‍ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം. എന്തായാലും സാമ്പത്തിക ലാഭം ഈ നക്ഷത്രത്തിന് 2019ല്‍ പറയുന്നില്ല.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും 2019 ധനപരമായി മെച്ചപ്പാടുള്ള വര്‍ഷമല്ല. നക്ഷത്രത്തിന് ധന സംബന്ധമായി നഷ്ടങ്ങള്‍ വരുന്ന വര്‍ഷമാണിത്. വിദ്യാര്‍ത്ഥികളായ ഈ നാളുകാര്‍ക്കും ധന സംബന്ധമായി കൂടുതല്‍ ചിലവു വരുന്ന വര്‍ഷമാണിത്.



Click it and Unblock the Notifications
