For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021ല്‍ സാമ്പത്തിക പുരോഗതി സാധ്യമാകുന്ന രാശിക്കാര്

|

കൊറോണവൈറസ് ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു വര്‍ഷമാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. 2020ല്‍ മിക്ക മേഖലകളിലും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചു. ചെറുകിട കച്ചവടക്കാര്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും എന്നുവേണ്ട മിക്കവര്‍ക്കും സാമ്പത്തികമായി വന്‍ നഷ്ടങ്ങളാണ് 2020ല്‍ നേരിടേണ്ടിവന്നത്. 2020ന്റെ അവസാന മാസത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ തയാറാവുകയാണ് നമ്മള്‍.

Financial ‌Horoscope‌ ‌2021 - Money Horoscope 2021 Predictions in Malayalam

Most read: 27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളുംMost read: 27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളും

പ്രതീക്ഷയുടെ പൊന്‍കിരണം പോലെ ഒരു പുതുവര്‍ഷം മുന്നിലെത്തി. ഒരു രാത്രിക്ക് ഒരു പകല്‍ ഉണ്ടെന്ന പോലെ 2021 പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ഈ വരുന്ന വര്‍ഷം എല്ലാവര്‍ക്കും കഷ്ടതകള്‍ നീങ്ങി സന്തോഷം കൈവരുമെന്ന് പ്രതീക്ഷിക്കുന്നു. 12 രാശിക്കാര്‍ക്കും 2021 വര്‍ഷം സാമ്പത്തികമായി എങ്ങനെ നേട്ടമാകുമെന്നറിയാന്‍ സമ്പൂര്‍ണ സാമ്പത്തിക ഫലം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ സാമ്പത്തികമായി സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ സാമ്പത്തികമായി ശക്തരാകും. പണം സമ്പാദിക്കാനുള്ള ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും, എന്നാല്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെ, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. അമിതമായി ചെലവഴിക്കുന്നതും ഒഴിവാക്കണം.

ഇടവം

ഇടവം

പണത്തിന്റെ കാര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് 2021 വര്‍ഷം ശരാശരി ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് അനുയോജ്യമല്ല. ഈ സമയത്ത് ചില അനാവശ്യ ചെലവുകള്‍ ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനവും ചെലവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതായുണ്ട്. ഇതുകൂടാതെ, സാമ്പത്തിക ഇടപാടുകള്‍ വളരെ വിവേകപൂര്‍വ്വം നടത്തേണ്ടതുണ്ട്. കടം കൊടുക്കുന്നതും നല്‍കുന്നതും ഒഴിവാക്കുക. നിങ്ങള്‍ വായ്പ നല്‍കിയാലും, തുക തിരികെ ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇതുകൂടാതെ, നിങ്ങള്‍ ഒരു പുതിയ വീടോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, അല്‍പം കൂടെ കാത്തിരിക്കേണ്ടതായി വരും.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

മിഥുനം

മിഥുനം

2021ല്‍ മിഥുനം രാശിക്കാരുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. പെട്ടെന്നുള്ള ലാഭം നേടാന്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കരുത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും വലിയ തുക ചിലവഴിക്കേണ്ടിവരും. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ കാലയളവില്‍ പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പണത്തിന്റെ കാര്യത്തില്‍ പതിവിലും മികച്ചതായി നിങ്ങള്‍ക്ക് കാണാനാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ പണത്തിന്റെ കാര്യത്തില്‍ വളരെയധികം ഭാഗ്യമുണ്ടാകും. ഈ വര്‍ഷം ഗ്രഹങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നത്, സാമ്പത്തികമായി നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ്. മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചും വളരെ പ്രയോജനകരമാണ്. നിങ്ങളുടെ വരുമാനം ഈ കാലയളവില്‍ വര്‍ദ്ധിച്ചേക്കാം. ഇതിനൊപ്പം, നിങ്ങളുടെ പഴയ കടങ്ങള്‍ തീര്‍ക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആഡംബര വസ്തുക്കള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാം. മൊത്തത്തില്‍, സാമ്പത്തികമായി നിങ്ങള്‍ക്ക് ഈ വര്‍ഷം മികച്ച ഫലങ്ങള്‍ ലഭിക്കും.

Most read:27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളുംMost read:27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളും

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് 2021 വര്‍ഷം സാമ്പത്തികമായി സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജനുവരി മുതല്‍ മാര്‍ച്ച് വരെ നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ഇതുകൂടാതെ, നിങ്ങള്‍ എന്ത് സാമ്പത്തിക തീരുമാനമെടുത്താലും പ്രതീക്ഷിച്ച ഫലം ലഭിക്കും. വര്‍ഷാവസാനം, സ്വത്ത് സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടാകാം. ഈ കാലയളവില്‍, നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥയും സൂക്ഷിക്കേണ്ടതുണ്ട്. അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കണം.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് 2021 തുടക്കത്തില്‍ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ കാണുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. കൂടാതെ, ഈ കാലയളവില്‍ അപ്രതീക്ഷിത ചെലവുകളും ഉണ്ടാകാം. ആശുപത്രി കാര്യങ്ങള്‍ക്കായി വളരെയധികം പണം ചിലവഴിക്കേണ്ടിവരാം. പണത്തിന്റെ കാര്യത്തില്‍ മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ നിങ്ങള്‍ക്ക് സാധാരണമായിരിക്കും. സെപ്റ്റംബര്‍ മാസത്തില്‍ അല്‍പം ആശ്വാസം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. മൊത്തത്തില്‍ ഈ വര്‍ഷം നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതായുണ്ട്.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

തുലാം

തുലാം

തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം 2021 സാമ്പത്തികമായി മെച്ചപ്പെട്ട വര്‍ഷമായി കാണാനാകും. വര്‍ഷത്തിന്റെ തുടക്കത്തില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ഈ സമയത്ത്, നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള ചില നല്ല അവസരങ്ങളും ലഭിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ ചെലവുകളില്‍ വര്‍ദ്ധനവ് സാധ്യമാണ്. ഇതിനുപുറമെ, വായ്പ എടുക്കുന്നത് ഒഴിവാക്കേണ്ടതായുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതേസമയം, ജീവിതപങ്കാളിയുടെ വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍, ഒരു ചുവട് മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ ഈ വര്‍ഷം തീര്‍ച്ചയായും നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് 2021 വര്‍ഷം വളരെ ചെലവേറിയതായിരിക്കും. ഈ വര്‍ഷം, ചില ശുഭകരമായ ജോലികള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വരാം. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ മരുന്നുകള്‍ക്കായി പണം ചെലവാക്കേണ്ടി വരാം. മറുവശത്ത്, ഈ വര്‍ഷം, സ്വത്തുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കില്ല. വര്‍ഷാവസാനം, ഒരു മംഗള പരിപാടി ഉണ്ടാകാം. ഈ സമയത്ത് ആഢംബരങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയും. മൊത്തത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് പണം സംരക്ഷിക്കാനുള്ള അവസരങ്ങള്‍ കുറവായിരിക്കും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ധനു

ധനു

സാമ്പത്തികമായി, ഈ വര്‍ഷം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ, മുന്‍കാലങ്ങളില്‍ എടുത്ത ചില സുപ്രധാന സാമ്പത്തിക തീരുമാനങ്ങളും പ്രതീക്ഷിച്ച ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം, പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും ഒപ്പം നിങ്ങളുടെ കഠിനാധ്വാനവും ഫലം ചെയ്യും. വിദേശത്ത് പോയി പണം സമ്പാദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ വര്‍ഷം നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ചേക്കാം. എങ്കിലും 2021 വര്‍ഷം നിങ്ങള്‍ക്ക് ചെലവേറിയതായിരിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തിന്റെ തുടക്കം നന്നായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ കയ്യില്‍ പണമുണ്ടെങ്കിലും ചെലവുകള്‍ നിയന്ത്രിക്കാനാവില്ല. വേണമെന്നു തോന്നിയാല്‍ പോലും പണം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഏപ്രിലിനുശേഷം സ്ഥിതി അല്‍പം മെച്ചപ്പെടുന്നതായി തോന്നാം. ഈ സമയത്ത്, പെട്ടെന്ന് സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും, ഈ വര്‍ഷം വായ്പയെടുക്കേണ്ടി വന്നേക്കാം. വര്‍ഷാവസാനം, ഏതെങ്കിലും റിയല്‍ എസ്റ്റേറ്റ് കാര്യങ്ങളില്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ശക്തമായ സാധ്യതയുണ്ട്.

Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ 2021ല്‍ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണം. ഈ വര്‍ഷം നിങ്ങള്‍ക്ക് മിക്കപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. നിങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും നിങ്ങള്‍ തുടരുമെങ്കിലും പ്രതീക്ഷിച്ചപോലെ ഫലം ലഭിക്കാത്തത് നിങ്ങളെ നിരാശരാക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, പണത്തിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ വര്‍ഷം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് സൂചന ലഭിക്കും. അതായത്, നിങ്ങള്‍ സാമ്പത്തികമായി എത്രത്തോളം സുരക്ഷിതരാണെന്ന്, ഈ കാലയളവില്‍ മനസിലാക്കാനാകും. വലിയ കടങ്ങളൊന്നും ഈ വര്‍ഷം തലയിലേറ്റിയിട്ടില്ലെങ്കില്‍ നന്നായിരിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ കടങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസം നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ 2021 ല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും, സാമ്പത്തിക സ്ഥിതിയില്‍ കുതിച്ചുചാട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. എന്നാല്‍ പിന്നീടങ്ങോട്ട് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും ഒപ്പം നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങളില്‍ വിജയിക്കാനും കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കാന്‍ കഴിയും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നിങ്ങള്‍ക്ക് വളരെ ഭാഗ്യമുള്ള സമയമായിരിക്കും. 2020 ല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നഷ്ടം നികത്താനുള്ള ഒരു അവസരം ലഭിച്ചേക്കാം.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

English summary

Financial ‌Horoscope‌ ‌2021 - Money Horoscope 2021 Predictions in Malayalam

Financial ‌Horoscope‌ ‌2021: Get your free Finance Horoscope 2021 for all the 12 zodiac signs in malayalam.
X
Desktop Bottom Promotion