Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
കര്‍ക്കിടകത്തില്‍ പണം പോവുന്ന വഴിയറിയില്ല: ദാരിദ്ര്യയോഗം ഈ 10 നാളുകാര്‍ക്ക്
കര്‍ക്കിടക മാസത്തെ പൊതുവേ പഞ്ഞമാസം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഒരു സമയമായാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. ഈ മാസം നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു എന്ന് പറഞ്ഞല്ലോ, അത് സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും കുടുംബപരമായും എല്ലാം സംഭവിക്കാവുന്നതാണ്. എന്നാല്‍ 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന പത്ത് നക്ഷത്രക്കാരെ ഇത്തരം ദോഷങ്ങള്‍ അല്പം കൂടുതല്‍ ബാധിക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും സ്വയം വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. വീടിന്റെ നവീകരണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പക്ഷേ അതിന്റെ കാര്യത്തിനായി കൂടുതല്‍ പണം ചിലവാകുന്ന അവസ്ഥയുണ്ടാവും. ചെയ്യുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ അവിടേയും പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആശുപത്രി കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നു.

മകയിരം
മകയിരം നക്ഷത്രക്കാരേയും സാമ്പത്തികമായി പ്രതിസന്ധിയില്‍ ആക്കുന്ന ഒരു സമയത്തിലൂടേയാണ് കാര്യങ്ങള്‍ കടന്ന് പോവുന്നത്. യാത്രകള്‍ പലപ്പോഴും നിങ്ങളെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുന്നു. പണം കടം കൊടുക്കുമ്പോഴും കടം വാങ്ങുമ്പോഴും അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ സാമ്പത്തിക ബാദ്ധ്യതകള്‍ എന്നിവ ഉണ്ടാവാം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഇടപെടുന്നതിന്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ മാസം അധിക ചിലവുകള്‍ ഉണ്ടാവാം. ഇത് കൂടാതെ സാമ്പത്തിക നഷ്ടവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാങ്ങിക്കാന്‍ ആഗ്രഹിച്ച സാധനം പോലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വാങ്ങിക്കാന്‍ സാധിക്കാതെ വരുന്നു. പലപ്പോഴും നിങ്ങളെ വിടാതെ പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അവസാനമായിരിക്കും ഈ മാസം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ പല കാര്യങ്ങളിലും അനാവശ്യമായ ചിലവുകള്‍ ഉണ്ടാവാം. ശത്രുക്കളുടെ സാമ്പത്തിക വിഷമതകളില്‍ നിങ്ങള്‍ സഹായിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വാഹനവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അതും നിങ്ങളുടെ സാമ്പത്തിക അടിത്തറയിളക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരമായി ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. ഇത് നിങ്ങളുടെ ശമ്പളത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് അല്പം ശ്രദ്ധയോടെ വേണം. നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടം നിങ്ങളെ ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ശത്രുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാവാം. പലപ്പോഴും ഇത് മൂലം വരെ സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാവുന്നതിനുള്ള സാധ്യത കാണുന്നു. അതികഠിനമായ ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യത വരെയുണ്ട്. മറ്റുള്ളവരുടെ സങ്കടത്തില്‍ മനസ്സലിഞ്ഞ് പണം കടം കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള ചുവട് വെപ്പായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വാഹനം വാങ്ങി അത് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൃഷി ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് ലാഭമുണ്ടായിക്കൊള്ളണം എന്നില്ല. അത് മാത്രമല്ല ചെറിയ നഷ്ടത്തിലേക്കും കാര്യങ്ങള്‍ എത്തുന്നു. കാലാവസ്ഥാ വ്യതിയാനം വളരെ മോശമായി തന്നെ നിങ്ങളെ ബാധിക്കുന്നു. കൂടാതെ യാത്രയിലെ ധനനഷ്ടവും നിങ്ങളെ കാത്തിരിക്കുന്നതിനാല്‍ കര്‍ക്കിടക മാസത്തില്‍ അല്പം ശ്രദ്ധയോടെ യാത്ര നടത്തേണ്ടതാണ്.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ മാസം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗാവസ്ഥകളെ തുടക്കത്തില്‍ തന്നെ ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബന്ധുക്കള്‍ ശത്രുക്കളായി മാറുന്ന സാഹചര്യം പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ മൂലം ഉണ്ടാവാം. ആരോഗ്യ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ ഉണ്ടായാലും അതിനെ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രശ്നമാവുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ വലിയ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ചുമതലകള്‍ മറ്റൊരാളെ ഏല്‍പ്പിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് വഴി നിങ്ങളുടെ സാമ്പത്തികം പ്രശ്നത്തിലാവാം. പണം പല വഴി നഷ്ടപ്പെടുന്നതിലേക്കും ഇത് നിങ്ങളെ എത്തിക്കാം. ഏത് കാര്യത്തിലും അല്പം ശ്രദ്ധ അത്യാവശ്യമാണ. അല്ലെങ്കില്‍ അത് വഴി സാമ്പത്തിക ബാധ്യതകള്‍ നിങ്ങളെ കാത്തിരിക്കുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാരില്‍ കുടുംബത്തില്‍ തന്നെ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദമ്പതികള്‍ തമ്മില്‍ ഉണ്ടാവുന്ന അസ്വാരസ്യങ്ങള്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. സ്വന്തം സ്ഥാനപത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും അത് വഴി നിങ്ങളുടെ ജോലി വരെ പ്രശ്നത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നു.
ഭൂമി സംബന്ധമായ ഇടപാടുകള്‍ നല്ല രീതിയില്‍ അല്ലെങ്കില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും അത് വഴിയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












