Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
രാഹുവിന്റെ ശുഭദൃഷ്ടിയില് തെളിയും ഭാഗ്യം, വരും വര്‍ഷം തലവര മാറുന്ന 5 രാശി
എല്ലാവരും പുതുവര്‍ഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ജ്യോതിഷ പ്രകാരം 2024-ല്‍ പല രാശിക്കാരുടെയും ഭാഗ്യം മാറാന്‍ പോകുന്നു. 2024ല്‍ പല ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങളുണ്ടാകുമെങ്കിലും 2024ല്‍ രാശിമാറ്റങ്ങളൊന്നും കാണാത്ത ചില ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങള്‍ വരുന്ന പുതുവര്‍ഷത്തിലും 2023-ല്‍ സംക്രമിക്കുന്ന അതേ രാശിയില്‍ തന്നെ നിലകൊള്ളും. 2024-ല്‍ രാഹുവിന്റെ രാശിയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളിലൊന്നായ രാഹു 2024-ല്‍ മീനരാശിയില്‍ തുടരും.
മീനം ഭരിക്കുന്നത് വ്യാഴ ഗ്രഹമാണ്. രാഹു മീനം രാശിയിലായിരിക്കുമ്പോള്‍, അത് കേതുവിന്റെ ഏഴാം ഭാവം കാണിക്കും. കേതു ഈ സമയം കന്നിരാശിയിലാണ്. ഇതുകൂടാതെ, മീനരാശിയുടെ ഭരണ ഗ്രഹമായ വ്യാഴം മേടത്തില് നിന്ന് നീങ്ങി ഇവടരാശിയില് പ്രവേശിക്കുമ്പോള്‍ രാഹുവിനും വ്യാഴത്തിനും ഇടയില്‍ ത്രിയേകദശ യോഗമുണ്ടാകും. 2024-ല്‍ മീനരാശിയില്‍ രാഹുവിന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ സമ്മാനിക്കും. രാഹു ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കും. വര്‍ഷം മുഴുവനും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും അവസരങ്ങളുണ്ടാകും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം രാഹു ഗ്രഹം നിങ്ങളുടെ രാശിയുടെ അധിപനായ ശനി ദേവന്റെ സുഹൃത്താണ്. കൂടാതെ രാഹു ഗ്രഹം നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ വീട്ടിലേക്ക് മാറുകയും വര്‍ഷം മുഴുവന്‍ ഇവിടെ തുടരുകയും ചെയ്യും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിത പണം ലഭിക്കും. കൂടാതെ, നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനവും വര്‍ദ്ധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ വര്‍ഷം വളരെ നല്ലതായിരിക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയ സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
തുലാം
മീനരാശിയിലെ രാഹു ഗ്രഹത്തിന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം രാഹു ഗ്രഹം നിങ്ങളുടെ രാശിയില്‍ നിന്ന് ആറാമത്തെ വീട്ടിലേക്ക് സഞ്ചരിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളില്‍ വിജയം ലഭിക്കും. നിങ്ങളുടെ ശത്രുക്കളുടെ മേലും നിങ്ങള്‍ വിജയിക്കും. നേരെമറിച്ച് നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ലാഭം ലഭിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. അത് ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.
ഇടവം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭസൂചകമാണ്. കാരണം രാഹു ഗ്രഹം നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലത്തേക്ക് മാറും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാം. പുതിയ ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. ഈ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിച്ചേക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലാഭമുണ്ടാകാം. ഈ കാലയളവില്‍ സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം സമ്പാദിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
മേടം
2024-ല്‍ രാഹു വര്‍ഷം മുഴുവനും മീനം രാശിയില്‍ തുടരും. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് വരാനിരിക്കുന്ന വര്‍ഷത്തില്‍ മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണം വളരെ നല്ലതാണെന്ന് തെളിയും. 2024 ല്‍ രാഹു നിങ്ങള്‍ക്ക് പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. 2023ല്‍ പൂര്‍ത്തീകരിക്കാനാകാത്ത ജോലികള്‍ വരുംവര്‍ഷം നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. രാഹുവിന്റെ അനുഗ്രഹം വര്‍ഷം മുഴുവനും നിലനില്ക്കും, എല്ലാത്തരം ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് കൈവരും.
കന്നി
മീനരാശിയിലെ രാഹുവിന്റെ സംക്രമണം നിങ്ങള്‍ക്ക് വളരെ ശുഭകരവും ഫലദായകവുമാണെന്ന് തെളിയും. 2024 വര്‍ഷം നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം രാഹു ഗ്രഹത്തിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. നിങ്ങള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് നല്ല ലാഭം ലഭിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ്സില്‍ വളരെയധികം വിപുലീകരണവും കാണാനിടയുണ്ട്. 2024-ല്‍ നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നിങ്ങള്‍ കാണും. തൊഴില്‍ രഹിതരായ ആളുകള്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യവും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications