Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
2023ല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭാഗ്യവും സമ്പത്തും എന്നും ഈ 4 രാശിക്കൊപ്പം
പുതുവര്‍ഷത്തോടെ സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും വരവിനായി പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് എല്ലാവരും. മുന്‍ വര്‍ഷത്തെ കഷ്ടതകളില്‍ നിന്ന് മുക്തി നേടി ഐശ്വര്യവും സമ്പത്തും ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. പുതിയ സാമ്പത്തിക അവസരങ്ങള്‍, ജോലികള്‍, കരിയര്‍ എന്നിവയ്ക്കായി 2023 വര്‍ഷം വളരെ സവിശേഷമായിരിക്കും.
കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2023 പുതുവര്‍ഷം ആരംഭിക്കാന്‍ പോകുന്നു. ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2023ല്‍ ലക്ഷ്മിയുടെ പ്രത്യേക അനുഗ്രഹം ചില രാശികളില്‍ നിലനില്‍ക്കും. സമ്പത്തിന്റെ ദേവതയായി ലക്ഷ്മി ദേവിയെ കണക്കാക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്ന വ്യക്തികളുടെ ജീവിതം സന്തോഷപൂരിതമാകും. 2023ലെ ഗ്രഹങ്ങളുടെ ചലനം ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. 2023 വര്‍ഷത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്‍ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയം.

മേടം
മേടം രാശിക്കാര്‍ക്ക് 2023 വര്‍ഷത്തില്‍ ഭൂമി, വസ്തു ജോലികളില്‍ നിന്ന് ലാഭം ഉണ്ടാക്കാനാകും. ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് മികച്ച നേട്ടങ്ങള്‍ നേടാനാകും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഈ സമയം നിങ്ങള്‍ക്ക് നല്ലതാണ്. അത് നന്നായി വിനിയോഗിക്കുക. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ്സിന്റെ കാര്യത്തിലും ഈ സമയം നല്ലതാണ്.
ഏപ്രിലിനു ശേഷമുള്ള സമയം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതയില്‍ എന്തെങ്കിലും നല്ല മാറ്റം പ്രതീക്ഷിക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ലഭിക്കും.

മിഥുനം
ഈ സമയം ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. തിരിച്ചുകിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അസുഖങ്ങളില്‍ നിന്ന് മോചനം ലഭിക്കും. മിഥുന രാശിക്കാര്‍ക്ക് ഈ വര്‍ഷം ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. രാഹു കേതുക്കള്‍ നിങ്ങളെ നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും. പത്താം ഭാവത്തിലെ വ്യാഴം കാരണം വളരെ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഏത് ആശങ്കയില്‍ നിന്നും ആശ്വാസം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാകാം. യാത്രകള്‍ക്ക് അവസരം കൈവരും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താനാകും. നേട്ടം ലഭിക്കും. പെട്ടെന്നുള്ള ലാഭത്തിന് സാധ്യതയുണ്ട്. ഒമ്പതാം ഭാവത്തില്‍ വ്യാഴവും രാഹുവും സഞ്ചരിക്കുന്നത് ചില പെട്ടെന്നുള്ള ധനലാഭത്തെ സൂചിപ്പിക്കുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കാന്‍ കഴിയുന്ന നിക്ഷേപങ്ങള്‍ നടത്താനാകും.

മീനം
മീനം രാശിക്കാര്‍ 2023 വര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വലിയ നേട്ടങ്ങള്‍ നല്‍കും. മുടങ്ങിക്കിടന്ന പഴയ ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികം ഗുണം ചെയ്യും. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. ഏപ്രിലിനു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും, വരുമാന സ്രോതസ്സുകളും വര്‍ദ്ധിക്കും. നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വം നിക്ഷേപം നടത്തുക.

ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കാന്‍
ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉള്ളവര്‍ക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ദേവിയുടെ അനുഗ്രഹം കൊണ്ട് ഇത്തരക്കാര്‍ക്ക് ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. ഈ വഴികളിലൂടെ നിങ്ങള്‍ക്കും ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാന്‍ സാധിക്കും. ഒന്നാമതായി നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുക. സ്ത്രീകളെ ബഹുമാനിക്കുന്ന വീടുകളില്‍ ലക്ഷ്മീ ദേവി എപ്പോഴും നിലകൊള്ളും. കുടുംബ കലഹമുള്ള വീടുകളില്‍ ലക്ഷ്മി ദേവി കയറാറില്ല. ലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുക.

വെള്ളിയാഴ്ച വ്രതം
വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ദിവസം ലക്ഷ്മീദേവിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ലക്ഷ്മി ദേവി സന്തുഷ്ടയാകുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെ ആചാരപ്രകാരം പൂജിക്കുന്നത് ദേവിയുടെ അനുഗ്രഹം നേടാന്‍ നിങ്ങളെ സഹായിക്കും.

വാസ്തുദോഷം നീക്കുക
വാസ്തുദോഷമുള്ള വീടുകളില്‍ ലക്ഷ്മി ദേവി ഒരിക്കലും താമസിക്കാറില്ല. വാസ്തുവില്‍ എല്ലാത്തിനും ദിശ നിശ്ചയിച്ചിട്ടുണ്ട്. വാസ്തു നിയമങ്ങള്‍ പാലിക്കുന്നതിലൂടെ, ലക്ഷ്മി ദേവി വീട്ടില്‍ സന്തോഷവും സമൃദ്ധിയും സമ്പത്തും കൊണ്ടുവരുന്നു. വളരെ വൃത്തിയോടെ ശ്രദ്ധിക്കുന്ന വീടുകളില്‍ മാത്രമാണ് ലക്ഷ്മി കുടികൊള്ളുന്നത്. നിങ്ങളുടെ വീട്ടില്‍ നിന്ന് ദാരിദ്ര്യം എന്നെന്നേക്കുമായി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വീട്ടില്‍ ശുചിത്വം പാലിക്കുക.

ജാതകത്തില്‍ ശുക്രനെ ശക്തിപ്പെടുത്തുക
ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമായി നിലനില്‍ക്കുന്ന ഗൃഹത്തില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നു. ജ്യോതിഷം അനുസരിച്ച്, ശുക്രനെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായി കണക്കാക്കുന്നു. ശുക്രന്‍ ബലഹീനനായാല്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഒരു മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് ശുക്രനെ ബലപ്പെടുത്താന്‍ ഉപകരിക്കും.

തുളസി പൂജ
ഐശ്വര്യത്തിന്റെ ഏറ്റവും ശുഭകരമായ പ്രതീകമായി തുളസിയെ കണക്കാക്കപ്പെടുന്നു. ദിവസവും വിളക്ക് കത്തിച്ച് തുളസിയെ പൂജിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം കൈവരുത്തും. തുളസിയെ പ്രാര്‍ത്ഥിക്കുന്ന എല്ലാ വീടുകളിലും എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായിരിക്കും. ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനായി വീടിന് പുറത്ത് ഒരു തുളസി നട്ടുപിടിപ്പിക്കുകയും അതിന് സമീപം പതിവായി വിളക്ക് കത്തിക്കുകയും ചെയ്യുക.



Click it and Unblock the Notifications











