For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Finance Horoscope 2022; ധനനേട്ടവും നഷ്ടവും 12 രാശിക്കാര്‍ക്കും 2022-ലെ സാമ്പത്തിക സമ്പൂര്‍ണഫലം

|

സാമ്പത്തിക ഫലങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ 2022-നെ മാറ്റി മറിക്കുന്നത്. സാമ്പത്തിക പ്രവചനങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പണം എങ്ങനെ, എവിടെ നിക്ഷേപിക്കണം, എങ്ങനെ ചെലവുകള്‍ കൈകാര്യം ചെയ്യണം, എന്തൊക്കെ കാര്യങ്ങളാണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന അനുകൂലവും പ്രതികൂലവുമായ കാലഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഈ സാമ്പത്തിക ഫലം നിങ്ങളെ സഹായിക്കുന്നുണ്ട്.

2022-ലെ സാമ്പത്തിക വശങ്ങളെ കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. എല്ലാ ഗ്രഹങ്ങളുടെയും സംക്രമണത്തോടൊപ്പം ഉണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കും ദോഷകരമായ ഗ്രഹങ്ങളുടെ സ്വാധീനത്തെക്കുറിച്ചും എല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ്. സാമ്പത്തിക നിലയിലെ അസ്വസ്ഥതകളും നേട്ടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത് 2022-ല്‍ 12 രാശിക്കാര്‍ക്കും സാമ്പത്തികമായി ഉണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

Finance Horoscope 2022

വ്യക്തിജീവിതം, തൊഴില്‍ ജീവിതം, സാമ്പത്തിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന രണ്ട് പ്രധാന ഗ്രഹങ്ങള്‍ ഇവയാണ്. ഏപ്രില്‍ മാസത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം ഉണ്ടാകും. കൂടാതെ രാഹുവും കേതുവും ഏപ്രിലില്‍ അവരുടെ സംക്രമണം നടത്തും. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. കൂടാതെ, ശുക്രന്‍, ചൊവ്വ, ബുധന്‍, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ മറ്റ് ഗ്രഹങ്ങളുടെ സംക്രമണവും ചില സ്വാധീനങ്ങള്‍ കൊണ്ടുവരും. ഓരോ രാശിക്കാരുടേയും ഫലങ്ങള്‍ നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാരുടെ സാമ്പത്തിക ഫലം അനുസരിച്ച് 2022-ല്‍ ഇവരുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനായ വ്യാഴം നിങ്ങളുടെ നേട്ടങ്ങളുടെയും വരുമാനത്തിന്റെയും ഗൃഹത്തില്‍ നിന്ന് സംക്രമിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. കൂടാതെ, നിങ്ങളുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവ് അനുകൂലമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പരിശ്രമത്താല്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. എന്നിരുന്നാലും, സമ്പത്തിന്റെ ഗൃഹത്തില്‍ രാഹു സംക്രമിക്കുന്നതിന്റെ രാഹുവിന്റെ സ്വാധീനം നിമിത്തം ചില അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കരുത്.

മേടം രാശി

മേടം രാശി

ഏപ്രില്‍ അവസാനം പതിനൊന്നാം ഭാവാധിപനായ ശനി നേട്ടങ്ങളില്‍ നിന്ന മാറി നില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. എങ്കിലം ഈ കാലയളവില്‍, ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും, അത് അവരുടെ സാമ്പത്തിക മേഖലയില്‍ നേട്ടമുണ്ടാക്കും. ജൂലൈ വരെയുള്ള ഈ കാലയളവില്‍ കൃഷിഭൂമിയിലോ വസ്തുവിലോ ഉള്ള നിക്ഷേപം അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ കേതു നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ നിന്ന് മാറും, ഇത് നിങ്ങളുടെ ഭാഗ്യത്തെ തടസ്സപ്പെടുത്തിയേക്കാം. അതിനാല്‍, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയൂ. ഈ സമയത്ത് ഭാഗ്യം പ്രവര്‍ത്തിക്കണം എന്നില്ല.

വര്‍ഷത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്കായി ചില ആഡംബര ചെലവുകള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ വരുമാനം ഇത്തരത്തിലുള്ള ചെലവുകളെ പിന്തുണയ്ക്കും. കൂടാതെ, നിങ്ങള്‍ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും. സ്ഥിരം നിക്ഷേപങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം നിക്ഷേപിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് 2022-ന്റെ ആദ്യ പാദം ചില നല്ല ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, ശുക്രനും സൂര്യനും നിങ്ങളുടെ എട്ടാം ഭാവത്തില്‍ സംക്രമിക്കും. ഇത് പാരമ്പര്യമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. രാശിയുടെ അധിപനായ ശുക്രന്‍ 2022 മാര്‍ച്ച് മാസത്തില്‍ ഭാഗ്യ ഭവനത്തില്‍ ആയിരിക്കും, ഇത് സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന വഴികളിലേക്ക് എത്തുന്നു. കൂടാതെ, ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും ഈ കാലയളവില്‍ ഭാഗ്യം ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആസ്തികളിലോ ചില വിദേശ സെക്യൂരിറ്റികളിലോ നിക്ഷേപിക്കാം. പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 2022 ഏപ്രില്‍ വരെ കേതുവിന്റെ ശക്തമായ സ്വാധീനം മൂലം അവരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ലാഭം നേടാന്‍ കഴിഞ്ഞേക്കില്ല.

ഇടവം രാശി

ഇടവം രാശി

ലാഭത്തിന്റെയും നേട്ടത്തിന്റെയും പതിനൊന്നാം ഭാവാധിപന്‍ ഏപ്രില്‍ പകുതിയോടെ സ്വന്തം ഭവനത്തില്‍ നിന്ന് മാറുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ, ശനിയുടെ സംക്രമണം തൊഴിലില്‍ വിട്ടുവീഴ്ചയിലേക്ക് എത്തിക്കുന്നുണ്ട്. എങ്കിലും ഇത് മികച്ച വരുമാനത്തിനുള്ള സാധ്യതകള്‍ ഉണ്ടാക്കും. പഴയതും പുതിയതുമായ സംരംഭങ്ങളില്‍ നിന്ന് സമ്പാദ്യത്തിലേക്കുള്ള സാധ്യത കാണുന്നുണ്ട്. സ്റ്റോക്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതായിരിക്കും നല്ലത്.

ആഗസ്റ്റ് മുതലുള്ള കാലയളവ് വസ്തുവകകളില്‍ നിന്നോ കൃഷിഭൂമിയില്‍ നിന്നോ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഈ കാലയളവില്‍ ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. വര്‍ഷത്തിന്റെ ഈ കാലയളവില്‍ ഒരു സ്ഥിരമായി ഒരു ആസ്തി വാങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിച്ചേക്കാം. നിങ്ങളുടെ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, അതിനാല്‍ നിങ്ങള്‍ ഏതെങ്കിലും ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ലൊരു തുക സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ രണ്ടാം പകുതി പ്രധാന നിക്ഷേപങ്ങളില്‍ അനുകൂല ഫലങ്ങള്‍ കൊണ്ടുവരും.

 മിഥുനം രാശി

മിഥുനം രാശി

ഗ്രഹനിലകള്‍ അനുസരിച്ച്, മിഥുനം രാശിക്കാര്‍ക്ക് 2022 ലെ സാമ്പത്തിക രാശിഫലം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള്‍ കൊണ്ടുവരും. അതിനാല്‍ ഇത് ഈ രാശിക്കാരുടെ ജീവിതത്തിന് കുറച്ച് സാമ്പത്തിക സ്ഥിരത കൊണ്ടുവരും. വര്‍ഷത്തിന്റെ തുടക്കത്തില്‍, സമ്പത്തിന്റെ രണ്ടാം ഗൃഹനാഥനായ സൂര്യന്‍ നിങ്ങളുടെ ഏഴാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് ബിസിനസ്സില്‍ ചില വലിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് സഹായിക്കുന്നുണ്ട്. ഈ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ആറാം ഭാവത്തില്‍ നിന്ന് ചൊവ്വ സഞ്ചരിക്കുന്നതിനാല്‍ ഈ കാലയളവില്‍ വായ്പയെടുക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

 മിഥുനം രാശി

മിഥുനം രാശി

പത്താം ഭാവാധിപനായ വ്യാഴം വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒമ്പതാം ഭാവത്തില്‍ നിന്ന് മാറും. ബിസിനസ്സ് അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വലിയ നിക്ഷേപങ്ങള്‍ നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ട്രാവല്‍ ബിസിനസ്സ്, വാസ്തുവിദ്യാ കെട്ടിടങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഏപ്രില്‍ പകുതിയോടെ വ്യാഴം നിങ്ങളുടെ പത്താം ഭാവത്തില്‍ സംക്രമിക്കും. ഏപ്രിലിനു ശേഷം നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശ വിപണിയുമായി ബന്ധമുള്ളവര്‍ക്ക് ഈ കാലയളവില്‍ നല്ല തുക ലഭിക്കും.

ഏപ്രില്‍ അവസാനത്തോടെ ഒന്‍പതാം ഭാവത്തില്‍ നിന്ന് എട്ടാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ ശനിയുടെ സംക്രമണം വസ്തുവ്യാപാരികള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജൂലൈ വരെയുള്ള ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്നും സമ്പാദിക്കുന്നതിന് സാധിക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ രാഹു സഞ്ചരിക്കുന്നത് നിങ്ങള്‍ക്ക് പണത്തിന്റെ സ്രോതസ്സ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങള്‍ മുമ്പ് പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍, അത് തിരിച്ചെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അല്‍പ്പം വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. പതിനൊന്നാം ഭാവാധിപനായ ചൊവ്വ ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ സ്വന്തം വീട്ടില്‍ നിന്ന് സംക്രമിക്കുന്നത് ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും നല്ല നേട്ടങ്ങള്‍ നല്‍കും. ഊഹക്കച്ചവടക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കാനും ഈ വര്‍ഷം നിരവധി അവസരങ്ങള്‍ കൊണ്ടുവരുന്നതിനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് അവസാന പാദത്തില്‍, എന്തെങ്കിലും നിക്ഷേപം നടത്തുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കടകം രാശിക്കാര്‍ക്കുള്ള സാമ്പത്തിക പ്രവചനത്തില്‍ വരുമാനത്തിന്റെയും നേട്ടങ്ങളുടെയും പതിനൊന്നാം ഭാവത്തില്‍ രാഹു സഞ്ചരിക്കുന്നതിനാല്‍ വര്‍ഷത്തിന്റെ ആരംഭം പണമുണ്ടാക്കുന്നതില്‍ ചില വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പെട്ടെന്നുള്ള ചെലവുകളും ഉല്‍പ്പാദനക്ഷമമല്ലാത്ത കാര്യങ്ങള്‍ക്കുള്ള ചെലവുകളും മൂലം ഈ രാശിക്കാര്‍ക്ക് അവരുടെ സമ്പാദ്യവുമായി ബന്ധപ്പെട്ട് അരക്ഷിതാവസ്ഥ ഉണ്ടാകും. നിങ്ങളുടെ രണ്ടാം ഭാവാധിപനായ സൂര്യനും പതിനൊന്നാം ഭാവാധിപനായ ശുക്രനും കടബാധ്യതകളുടെ ആറാം ഭാവത്തില്‍ നിന്ന് സംക്രമിക്കുന്നതിനാല്‍ ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് വായ്പയെടുക്കേണ്ടതായ അവസ്ഥ വരുന്നുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

2022-ല്‍ ഇവര്‍ യാതൊരു വിധത്തിലുള്ള നിക്ഷേപങ്ങളൊന്നും നടത്തരുതെന്നും ഊഹക്കച്ചവട വിപണികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ വരവും ചെലവും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ നല്ല ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഫെബ്രുവരി അവസാനത്തോടെ ശുക്രന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ സാമ്പത്തിക രംഗത്തെ കാര്യങ്ങള്‍ അല്‍പം മെച്ചപ്പെടുന്നു. പതിനൊന്നാം ഭാവാധിപനായ ശനി ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ വര്‍ഷത്തിന്റെ ആദ്യപാദം ചില അനിശ്ചിതത്വങ്ങള്‍ കൊണ്ടുവരും. ശനി ഏഴാം ഭാവത്തില്‍ തിരികെ എത്തുന്നത് മെയ് മുതല്‍ ജൂലൈ മാസം വരെയുള്ള കാലയളവിനിടയിലായതിനാല്‍ ചെലവുകളുടെ സാധ്യത കൂടുതലായിരിക്കും.

ഈ കാലയളവില്‍ ശുക്രന്റെ സംക്രമണം നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്. ഹ്രസ്വകാല സെക്യൂരിറ്റികളിലേക്കുള്ള ഏത് തരത്തിലുള്ള നിക്ഷേപവും പ്രയോജനകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ, കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വരവും ചെലവും തുല്യമായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്കുള്ള 2022 ലെ സാമ്പത്തിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വര്‍ഷത്തിന്റെ ആരംഭം കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ലോണുകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബുധന്റെയും ശനിയുടെയും ഈ സംയോജനം ഈ കാലയളവില്‍ വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. നാലാം ഭാവാധിപനായ ചൊവ്വ കേതുവുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ജനുവരി മാസം വരെ വസ്തുവിലോ ഭൂമിയിലോ ഉള്ള ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ക്ക് വളരെ വലിയ നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സംരംഭകര്‍ക്ക് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അവരുടെ തൊഴില്‍ ഭവനത്തില്‍ രാഹുവിന്റെ സ്ഥാനം കാരണം ചില നഷ്ടങ്ങള്‍ നേരിടേണ്ടിവരും.

ചിങ്ങം രാശി

ചിങ്ങം രാശി

ഈ കാലയളവില്‍ വസ്തുവില്‍ നിന്നുള്ള നേട്ടം അല്ലെങ്കില്‍ വസ്തുവകകളുടെ ഇടപാടുകള്‍ സുതാര്യമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും വാങ്ങല്‍ നടത്താനോ വില്‍ക്കാനോ ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന ഒരു നല്ല ഇടപാട് ആയിരിക്കും നടക്കാന്‍ പോവുന്നത്. ജൂലൈ മാസം നല്ല നേട്ടങ്ങള്‍ കൊണ്ടുവരും, ഈ കാലയളവില്‍ ബുധന്‍ നേട്ടങ്ങളുടെ ഭവനത്തില്‍ നിന്ന് സംക്രമിക്കുന്നതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നന്നായി പണം ലാഭിക്കാന്‍ കഴിയും. കൂടാതെ, സമ്പത്തിന്റെ രണ്ടാം ഭവനത്തില്‍ നിന്ന് ബുധന്‍ സംക്രമിക്കുമ്പോള്‍ ഓഗസ്റ്റ് മാസം സാധ്യതയുള്ള നേട്ടങ്ങള്‍ കൊണ്ടുവരും.

ഏത് തരത്തിലുള്ള വലിയ നിക്ഷേപങ്ങളും നടത്തുന്നതിന് ഈ മാസങ്ങള്‍ നല്ലതാണ്, കാരണം ഫലങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യേണ്ടത്. വര്‍ഷാവസാനം ഒരു ബിസിനസ്സിലേക്ക് പണം നിക്ഷേപിക്കുന്നതിനോ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നതിനോ മികച്ചതായിരിക്കും, കാരണം അത് പ്രയോജനകരമായി മുന്നോട്ട് പോവുകയും ജീവിതത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ക്ക് ഈ വര്‍ഷം സാമ്പത്തികമായി സമൃദ്ധി ആസ്വദിക്കാം. വര്‍ഷത്തിന്റെ തുടക്കത്തില്‍, ബുധന്‍ അഞ്ചാം ഭാവത്തില്‍ നിന്ന് സംക്രമിക്കും, കൂടാതെ സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളവര്‍ക്കും ഭാഗ്യ സമയമായിരിക്കും 2022. നിങ്ങളുടെ ആശയവിനിമയവും മാര്‍ക്കറ്റിംഗ് കഴിവുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കുന്നു. കൂടാതെ, ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹോബികളും താല്‍പ്പര്യങ്ങളും അവര്‍ക്ക് ധനനേട്ടത്തിനുള്ള സാധ്യതയുണ്ട്. അഞ്ചാം ഭാവത്തില്‍ ശനിയുടെ സംക്രമണം അല്‍പ്പം വെല്ലുവിളി ഉയര്‍ത്തിയേക്കാം, എന്നിരുന്നാലും അന്തിമഫലം ലാഭകരമായിരിക്കും.

കന്നി രാശി

കന്നി രാശി

ഏപ്രിലിനു ശേഷമുള്ള കാലയളവ് ചില പുതിയ അവസരങ്ങള്‍ കൊണ്ടുവരും, കൂടാതെ വ്യാഴം ഏഴാം ഭാവത്തില്‍ സംക്രമിക്കുകയും ലാഭത്തിന്റെ ഭവനം നോക്കുകയും ചെയ്യുന്നതിനാല്‍ വരുമാനത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ആറാം ഭാവത്തില്‍ ശനിയുടെ സംക്രമണം നിമിത്തം ഈ കാലയളവ് ചില പ്രധാന ചിലവുകള്‍ കൊണ്ടുവരും. കൂടാതെ സമ്പത്തിന്റെ രണ്ടാം ഭാവാധിപനായ ശുക്രന്‍ എട്ടാം ഭാവത്തില്‍ നിന്ന് സംക്രമിക്കുന്നതിനാല്‍, വസ്തുവിലോ ഭൂമിയിലോ പെട്ടന്നുള്ള നേട്ടം സ്വന്തമാക്കുന്നതിന് സാധിക്കുന്നുണ്ട്. ഈ കാലയളവ് ഊഹക്കച്ചവട വിപണികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം നല്‍കുന്നു.

പന്ത്രണ്ടാം ഭാവാധിപനായ സൂര്യന്‍ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ജൂലൈ മാസം ചില ഭാരിച്ച ചിലവുകള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ദാരാളം പണം ചിലവഴിക്കുന്ന ആളായിരിക്കും, ഇത് നിങ്ങളുടെ പ്രതിമാസ ബഡ്ജറ്റ് ബാലന്‍സ് ഇല്ലാതാക്കുന്നു. അവസാന രണ്ട് മാസങ്ങള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും, തൊഴില്‍, സമ്പത്ത് എന്നിവയില്‍ ബുധന്റെ സ്വാധീനം ഉള്ളതിനാല്‍ ബിസിനസ്സില്‍ വര്‍ഷത്തില്‍ നടത്തുന്ന എല്ലാ നിക്ഷേപങ്ങളും ലാഭം നല്‍കും.

തുലാം രാശി

തുലാം രാശി

തുലാം സാമ്പത്തിക രാശിഫലം അനുസരിച്ച്, ഈ വര്‍ഷം നിങ്ങള്‍ക്ക് കരിയര്‍ മേഖലയില്‍ നല്ല ഫലങ്ങള്‍ ഉണ്ടായിരിക്കും. അത് സാമ്പത്തികത്തെയും ബാധിക്കും. നിങ്ങളുടെ സമ്പത്തിന്റെ വീട്ടില്‍ കേതുവിന്റെ സ്ഥാനം കാരണം വര്‍ഷത്തിന്റെ ആരംഭം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ, കേതുവിന്റെ ഈ സ്ഥാനം ചൊവ്വയുമായി കൂടിച്ചേര്‍ന്നതായതിനാല്‍ പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. നിക്ഷേപങ്ങള്‍ നടത്തുന്നതിനോ വാങ്ങുന്നതിനോ ഒന്നും ഈ കാലയളവില്‍ ശ്രമിക്കരുത്. അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു

തുലാം രാശി

തുലാം രാശി

ജനുവരി മാസത്തിലെ മൂന്നാമത്തെ ഗൃഹത്തില്‍ ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തില്‍ ചൊവ്വ സംക്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും പ്രോപ്പര്‍ട്ടി വാങ്ങാന്‍ പദ്ധതിയിട്ടാല്‍ ഈ കാലയളവ് നല്ലതാണ്, കാരണം നിങ്ങള്‍ക്ക് ഒരു നല്ല സാമ്പത്തിക ഇടപാടുകളും ലാഭവും നേടുന്നതിന് സാധിക്കുന്നു. 2022 ഏപ്രിലിനു ശേഷം കേതു വൃശ്ചികം രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് സംക്രമിക്കുന്നതിനാല്‍ സമ്പാദ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ഉണ്ടാവുന്നു. കൂടാതെ, സ്റ്റോക്കും ഷെയറുകളും പോലുള്ള ഊഹക്കച്ചവട വിപണികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2022 ഏപ്രിലിനു ശേഷമുള്ള സമയം മികച്ചതായിരിക്കും.

ഏപ്രില്‍ മാസത്തില്‍ ചൊവ്വ നിങ്ങളുടെ ഭാവത്തില്‍ സംക്രമിക്കുകയും മെയ് പകുതി വരെ ഇവിടെ തുടരുകയും ചെയ്യും. ഈ ട്രാന്‍സിറ്റ് സമയത്ത്, അത് നേട്ടങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് മാറുന്നു. ഇത് നിങ്ങളുടെ വരുമാനത്തില്‍ കുറച്ച് വര്‍ദ്ധനവ് കൊണ്ടുവരും കൂടാതെ ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് സമ്പാദിക്കാനുള്ള സാധ്യതകളും നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നു. ആഗസ്റ്റ് മാസം കൂടുതല്‍ ലാഭം നേടുന്നതിനും മികച്ച തുക സമ്പാദിക്കുന്നതിനുമുള്ള സാധ്യതകളും കൊണ്ടുവരും. ഈ കാലയളവില്‍ പന്ത്രണ്ടാം ഭാവാധിപന്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് സംക്രമിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. കൂടാതെ മുന്‍ നിക്ഷേപങ്ങളും നല്ല വരുമാനം നല്‍കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഹ്രസ്വകാല പദ്ധതികളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടാവുന്നതാണ്. വര്‍ഷത്തിന്റെ ആദ്യ പാദം ഒഴികെ, ബാക്കിയുള്ള മാസങ്ങള്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അത് മികച്ച സാമ്പത്തിക നേട്ടങ്ങളിലേത്ത് ഇവരെ എത്തിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികരാശിക്കാരുടെ സാമ്പത്തിക രാശിഫലം 2022 അനുസരിച്ച് ഈ വര്‍ഷം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില ഭാരിച്ച ചെലവുകള്‍ വരും. സമ്പത്തിന്റെ ഭവനത്തില്‍ സൂര്യന്റെ സാന്നിധ്യം മൂലം നിങ്ങളുടെ കരിയറിന് വേണ്ടി ധാരാളം പണം നിങ്ങള്‍ ചെലവഴിക്കും. കൂടാതെ, സമ്പത്തിന്റെ ഭവനത്തില്‍ പന്ത്രണ്ടാം ഭാവാധിപനായ ശുക്രന്റെ സംക്രമണം കാരണം ആഡംബരങ്ങള്‍ക്കായി ചില ചെലവുകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഫെബ്രുവരിക്ക് ശേഷം ശുക്രന്‍ മകരത്തില്‍ സംക്രമിക്കുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങും. വ്യാഴം നിങ്ങളുടെ ഭവനത്തില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും ഈ കാലയളവില്‍ സംക്രമിക്കുന്നതിനാല്‍ വസ്തുവില്‍ നിക്ഷേപിക്കാനോ വാഹനം വാങ്ങാനോ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഏപ്രില്‍ മാസത്തില്‍, വ്യാഴം നിങ്ങളുടെ അഞ്ചാം ഭവനത്തിലേക്ക് നീങ്ങുകയും നിങ്ങളുടെ പതിനൊന്നാം ഭവനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ കാലയളവ് വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്പാദിക്കാനുള്ള നല്ല അവസരങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് തരുന്നു. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സമൃദ്ധി ഉണ്ടായിരിക്കും. നിങ്ങളുടെ ഹോബികളില്‍ നിന്നും താല്‍പ്പര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. മെയ് മാസത്തില്‍, ചൊവ്വ വ്യാഴവുമായി കൂടിച്ചേരുകയും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നല്ല വരുമാനം നല്‍കും.

നേട്ടങ്ങളുടെ പതിനൊന്നാം ഭാവാധിപനായ ബുധന്‍ ആഗസ്റ്റ് മാസത്തില്‍ സ്വന്തം ഭവനത്തില്‍ നിന്ന് സംക്രമിക്കും. ബിസിനസ്സിലോ അധിഷ്ഠിത ജോലികളിലോ ഉള്ളവര്‍ക്ക് അനുകൂലമായ കാലഘട്ടമാണ് ഇത്. പലപ്പോഴും ഈ കാലയളവ് പെട്ടെന്ന് ചില നേട്ടങ്ങള്‍ കൊണ്ടുവരും. എന്നാല്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

 ധനു രാശി

ധനു രാശി

ധനു രാശിക്കാരുടെ ധന ജാതകം 2022 ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സമൃദ്ധി നല്‍കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍, സമ്പത്തിന്റെ ഗൃഹനാഥനായ ശനി സ്വന്തം വീട്ടില്‍ നിലനില്‍ക്കുന്നതാണ്. ഇത് ധനു രാശിക്കാര്‍ക്ക് പണം ലാഭിക്കുന്നതിന് സഹായിക്കുന്നു. ഈ കാലയളവില്‍ പൂര്‍വ്വിക സ്വത്തില്‍ നിന്നുള്ള ലാഭം അല്ലെങ്കില്‍ പണമായോ വസ്തുവിന്റെയോ രൂപത്തിലുള്ള വിലയേറിയ സമ്മാനങ്ങള്‍ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രൊഫഷണല്‍ ഗൃഹനാഥനായ ബുധന്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ സമ്പാദ്യത്തിന്റെ ഭവനത്തില്‍ നിന്ന് സംക്രമിക്കും, ഇത് ബിസിനസ്സില്‍ നിന്ന് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

 ധനു രാശി

ധനു രാശി

സാമ്പത്തിക പ്രവചനങ്ങള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ മാറ്റം വരുന്നുണ്ട്. ഇത് ഊഹക്കച്ചവട വിപണികളില്‍ നിന്ന് ചില അപ്രതീക്ഷിത നേട്ടങ്ങളോ വരുമാനമോ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. ശുക്രന്റെ ഈ സംക്രമ കാലഘട്ടത്തില്‍ ഓഹരികള്‍ക്കും ഓഹരി ഉടമകള്‍ക്കും അനുകൂലമായ സമയമായിരിക്കും. ഏത് തരത്തിലുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഈ കാലയളവ് ഫലപ്രദമാണ്, കാരണം ഇത് നല്ല വരുമാനം നല്‍കും. നിങ്ങളുടെ സമ്പാദ്യം മെച്ചപ്പെടുത്തുന്ന വര്‍ഷമായിരിക്കും.

നിങ്ങളുടെ മൂന്നാം ഭാവത്തില്‍ നിന്ന് ശനിയുടെ സംക്രമണം കാരണം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവ് അല്‍പ്പം പ്രയാസപ്പെട്ടതായിരിക്കും. സാ്മ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. ഈ കാലയളവില്‍ നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. പണം കടം കൊടുക്കുമ്പോഴോ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോഴോ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ കാലയളവില്‍ വ്യാഴം സംക്രമിക്കുന്നതിനാല്‍ നിങ്ങളുടെ ഭൂമിയില്‍ നിന്നും വസ്തുവില്‍ നിന്നും ജൂലൈയ്ക്ക് ശേഷം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഒരു വീട് വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്. വര്‍ഷാവസാനം നല്ല ധനലാഭവും നല്‍കും, പ്രത്യേകിച്ച് ഒക്ടോബര്‍ മാസത്തില്‍ ശുക്രന്‍ നിങ്ങളുടെ വരുമാനവും നേട്ടങ്ങളും ഉള്ള വീട്ടില്‍ നിന്ന് സംക്രമിക്കുമ്പോള്‍, അത് പണത്തിന്റെ കാര്യത്തില്‍ സമൃദ്ധി കൊണ്ടുവരും. ഈ വര്‍ഷം നിങ്ങളുടെ നേട്ടങ്ങളിലേക്ക് എത്തുന്ന ഒരു വര്‍ഷമായിരിക്കും.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് 2022 പ്രകാരം, നിങ്ങളുടെ രാശിയുടെ അധിപനായ ശനി തുടക്കത്തില്‍ സ്വന്തം രാശിയില്‍ നില്‍ക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് സ്ഥിരത നല്‍കും. പന്ത്രണ്ടാം ഭാവാധിപനായ വ്യാഴം നിങ്ങളുടെ സമ്പത്തിന്റെ ഭവനത്തില്‍ നിന്ന് സംക്രമിക്കുന്നതിനാല്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ധാരാളം ചെലവുകള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ആഡംബര വസ്തുക്കളും ഉല്‍പ്പാദനക്ഷമമല്ലാത്ത ചരക്കുകളും വാങ്ങുന്നതിനായി ചെലവഴിച്ചേക്കാം. ഏപ്രില്‍ പകുതിയോടെ വ്യാഴം നിങ്ങളുടെ മൂന്നാമത്തെ ഭവനത്തിലേക്ക് മാറുന്നു. ഇത് ചിലവുകള്‍ കുറക്കുന്നു.

 മകരം രാശി

മകരം രാശി

ഏപ്രില്‍ അവസാനത്തോടെ, നിങ്ങളുടെ സമ്പത്തിന്റെ ഗ്രഹത്തില്‍ നിന്ന് ശനി സംക്രമിക്കും, ഇത് സമ്പത്തിന്റെ കാര്യത്തില്‍ മികച്ച പ്രതീക്ഷകള്‍ നല്‍കും. കൂടാതെ, ഈ സംക്രമണം നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയെ തുറക്കുന്നു. ഈ സമയത്ത് അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ മാസത്തില്‍ വൃശ്ചികം രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് കേതുവിന്റെ സംക്രമണം നടക്കുന്നതിനാല്‍ നിങ്ങളുടെ വരുമാനത്തില്‍ സ്ഥിരതയുണ്ടാവുന്നു. കൂടാതെ, 2022 ഏപ്രിലിനു ശേഷമുള്ള നിങ്ങളുടെ ജോലി അല്ലെങ്കില്‍ വരുമാന അരക്ഷിതാവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഏപ്രില്‍ മുതല്‍ നിങ്ങളുടെ സാമ്പത്തിക ഗൃഹത്തില്‍ വ്യാഴത്തിന്റെ ഭാവം നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനം മൂലം നിങ്ങള്‍ക്ക് നന്നായി സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. ഈ കാലയളവില്‍ ബിസിനസ് പ്രൊഫഷണലുകള്‍ക്ക് നല്ല ഫണ്ടുകളോ നിക്ഷേപങ്ങളോ ലഭിച്ചേക്കാം. പ്രത്യേകിച്ച് ക്രിയേറ്റീവ് അല്ലെങ്കില്‍ ഡിസൈനിംഗ് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജൂണ്‍ മാസം അനുകൂലമായിരിക്കും. നവംബര്‍ മാസത്തില്‍ ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംക്രമിക്കുകയും നിങ്ങളുടെ നേട്ടങ്ങളുടെ ഭവനത്തെ സ്വാധീനിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തികമായി മികച്ച ഒരു വര്‍ഷമായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് 2022-ലെ ഫലം എന്ന് പറയുന്നത് വര്‍ഷത്തിന്റെ ആരംഭം വലിയ ചെലവുകള്‍ കൊണ്ടുവരുന്നതായിരിക്കും. ശനി ഏപ്രില്‍ വരെ നഷ്ടങ്ങളുടെയും ചെലവുകളുടെയും പന്ത്രണ്ടാം ഭാവത്തില്‍ ആയിരിക്കും. ആശുപത്രി ബില്ലുകള്‍ക്കോ, കോടതി വ്യവഹാരങ്ങള്‍ക്കോ വേണ്ടി ഉയര്‍ന്ന ചെലവുകള്‍ ഉണ്ടാകാം. കൂടാതെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. അത് അവരുടെ പോക്കറ്റില്‍ നിന്ന് നികത്തേണ്ടി വരും. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നിങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ പകുതിയോടെ സമ്പത്തിന്റെ ഭവനത്തില്‍ വ്യാഴത്തിന്റെ സംക്രമണം അനുകൂലമായിരിക്കും.

കുംഭം രാശി

കുംഭം രാശി

സ്വന്തം ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ കാലയളവില്‍ ഒരു പ്രധാന നേട്ടത്തിലേക്ക് എത്തുന്നുണ്ട്. ഏപ്രില്‍ അവസാനത്തില്‍ ശനി സംക്രമിക്കുന്നതും വലിയ ആശ്വാസം നല്‍കും. ജൂലൈ മാസത്തില്‍ വരുമാനത്തിന്റെയും നേട്ടങ്ങളുടെയും പതിനൊന്നാം ഭാവാധിപന്റെ പിന്മാറ്റം സാമ്പത്തിക രംഗത്ത് ചില അസ്ഥിരത കൊണ്ടുവരും. ഈ കാലയളവില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം, കാരണം നിങ്ങള്‍ക്ക് അത് പലപ്പോഴും നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം തടസ്സപ്പെട്ടേക്കാം.

വര്‍ഷാവസാനത്തോടെ ശുക്രന്റെ സംക്രമണത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന ഒരു നല്ല പ്രോത്സാഹനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. സ്വന്തം ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ മികച്ച ലാഭം ലഭിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ഈ അവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് നല്ലതല്ല.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്കുള്ള 2022-ലെ സാമ്പത്തിക നേട്ടങ്ങള്‍ അനുസരിച്ച്, പണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ചെലവിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടുതലാവുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ യാത്രാ പദ്ധതികള്‍ക്ക് അനുസരിച്ച് കുടുംബത്തിന് ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ വേണ്ടി ധാരാളം പണം ചിലവഴിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയിലും നിക്ഷേപിക്കാം. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച ഫലം ലഭിക്കുന്നുണ്ട്. പതിനൊന്നാം ഭാവാധിപനായ ശനി സ്വന്തം ഗൃഹത്തിലായിരിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് സ്ഥിരത നല്‍കും. ഇത് നിങ്ങള്‍ക്ക് പ്രമോഷനുള്ള സാധ്യതയും നല്‍കുന്നുണ്ട്.

മീനം രാശി

മീനം രാശി

ഏപ്രില്‍ പകുതിയോടെയുള്ള രാഹു സംക്രമണം പെട്ടെന്നുള്ള നഷ്ടമോ വലിയ ചിലവുകളോ വരുത്തിയേക്കാം. ഈ കാലയളവില്‍ ശനിയും നഷ്ടങ്ങളുടെ വീട്ടില്‍ നിന്ന് സംക്രമിക്കുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാവുന്നതിനാല്‍ ഊഹക്കച്ചവട വിപണികളില്‍ പണം നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വഞ്ചനാപരമായ ഇടപാടുകളുടെ പിടിയില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഭൂമി വാങ്ങുന്നതിന് പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങള്‍ ചതിക്കപ്പെടുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു. സമ്പത്തിന്റെ അധിപനായ ചൊവ്വ ആഗസ്ത് തുടക്കത്തില്‍ സ്വന്തം ഭവനത്തിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ധനലാഭം മെച്ചപ്പെടുത്തും. ഈ കാലയളവില്‍ ചെറിയ വഴക്കുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കും. മികച്ച ആനുകൂല്യങ്ങള്‍ നേടുന്നതിന് നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വരുമാനത്തിന്റെ കാര്യത്തില്‍ ഗൃഹനാഥന്‍ വര്‍ഷാവസാനം വരെ പെടാപാടു പെടുന്നുണ്ട്. ഇത് ക്രമരഹിതമായ ചെലവുകള്‍ക്കും നിങ്ങളുടെ വരുമാനത്തിന്റെ ഒഴുക്ക് ക്രമപ്പെടുത്തുന്നതിനും കാരണമാകുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ച സമ്പാദ്യത്തിനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ അത് വേണ്ട പോലെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ എവിടെ നിക്ഷേപിക്കുന്നു അല്ലെങ്കില്‍ പണം ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം.

Lal Kitab Horoscope 2022-ല്‍ 12 രാശിക്കാരുടേയും സമയ ദോഷവും ഭാഗ്യവും അറിയാം ലാല്‍കിതാബ്Lal Kitab Horoscope 2022-ല്‍ 12 രാശിക്കാരുടേയും സമയ ദോഷവും ഭാഗ്യവും അറിയാം ലാല്‍കിതാബ്

Health Horoscope 2022: പുതുവര്‍ഷത്തില്‍ 12 രാശിയുടേയും ആരോഗ്യസമ്പൂര്‍ണഫലംHealth Horoscope 2022: പുതുവര്‍ഷത്തില്‍ 12 രാശിയുടേയും ആരോഗ്യസമ്പൂര്‍ണഫലം

English summary

Finance Horoscope 2022, Sambathika Rashi Phalam - Money Horoscope 2022 Predictions in Malayalam

Money and Financial Horoscope 2022 in Malayalam: Sambathika Rashi Phalam 2022: Get your free Finance Horoscope 2022 for all the 12 zodiac signs in malayalam.
X
Desktop Bottom Promotion