ഭാഗ്യം കൂടെനില്‍ക്കും, മെയ് മാസത്തില്‍ അത്ഭുത നേട്ടം കൊയ്യുന്ന രാശിക്കാര്‍; സാമ്പത്തിക മാസഫലം

വര്‍ഷത്തിലെ അഞ്ചാമത്തെ മാസമാണ് മെയ്. ഗ്രഹ സംക്രമണത്തിന്റെ കാര്യത്തില്‍ മെയ് മാസം വളരെ പ്രാധാന്യമുള്ളതാണ്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, മെയ് മാസത്തില്‍ നാല് ഗ്രഹങ്ങളുടെ രാശിയില്‍ മാറ്റം ഉണ്ടാകും. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമായ ശുക്രന്‍ മിഥുനം രാശിയില്‍ പ്രവേശിക്കും. അതിനുശേഷം ചൊവ്വയുടെയും സൂര്യന്റെയും രാശിമാറ്റം ഉണ്ടാകും. ഇതുകൂടാതെ മാസത്തിന്റെ മധ്യത്തില്‍ ബുധന്‍ മേടരാശിയില്‍ സംക്രമിക്കും.

അതേസമയം വ്യാഴം മേടത്തില്‍ തുടരുകയും ശനി സ്വന്തം രാശിയായ കുംഭത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ഈ ഗ്രഹങ്ങളുടെ ചലനം മൂലം മെയ് മാസം എല്ലാ രാശിക്കാര്‍ക്കും പ്രധാനമാണ്. മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാര്‍ക്കും ഈ മാസം സാമ്പത്തികം, കരിയര്‍ എന്നിവയുടെ കാര്യത്തില്‍ ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക മാസഫലം വായിക്കൂ.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

മേടം
മെയ് മാസത്തിന്റെ ആരംഭം മേടം രാശിക്കാര്‍ക്ക് അത്ഭുതകരമായിരിക്കും. മാസാരംഭം മുതല്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ മറ്റുള്ളവരുടെ സഹായം ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ കരിയറിലും ബിസിനസ്സിലും ആഗ്രഹിക്കുന്ന വിജയം നേടാനുള്ള എല്ലാ അവസരങ്ങളും നിങ്ങള്‍ക്കുണ്ടാകും.

ഈ സമയത്ത്, നിങ്ങള്‍ ഏത് ദിശയില്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മെയ് രണ്ടാം പകുതിയില്‍, നിങ്ങളുടെ കരിയറും ബിസിനസ്സും വീണ്ടും ശക്തി പ്രാപിക്കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

ഇടവം
മെയ് മാസത്തിന്റെ ആരംഭം ഇടവ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍ തന്നെ, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച പ്രമോഷന്‍ ലഭിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് ഉറ്റ സുഹൃത്തുക്കളുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഈ സമയത്ത് നിങ്ങളുടെ രഹസ്യ ശത്രുക്കളില്‍ നിന്ന് വളരെ ശ്രദ്ധാലുവായിരിക്കണം. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങാനോ വില്‍ക്കാനോ സാധിക്കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മെയ് മാസത്തിന്റെ തുടക്കത്തില്‍ വലിയ ആശ്വാസം അനുഭവപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉറ്റ സുഹൃത്തുക്കളുടെയോ സ്വാധീനമുള്ള ഏതെങ്കിലും വ്യക്തിയുടെയോ സഹായത്തോടെ പൂര്‍ത്തിയാക്കും. ഈ സമയത്ത്, നിങ്ങളുടെ സുഖസൗകര്യങ്ങള്‍ അല്ലെങ്കില്‍ ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബിസിനസ്സിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് ശുഭകരവും ലാഭകരവുമാണ്.

എന്നാല്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ വിവേകത്തോടെ പണം നിക്ഷേപിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പണം കുടുങ്ങിയേക്കാം. ഈ സമയത്ത്, നിങ്ങളുടെ ബന്ധങ്ങള്‍ മികച്ച രീതിയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. മാസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് മെയ് മാസത്തിന്റെ ആദ്യ പകുതി അല്‍പ്പം അസ്ഥിരമായിരിക്കും. ഈ സമയത്ത്, കര്‍ക്കടക രാശിക്കാര്‍ക്ക് പണം വരും, എന്നാല്‍ ചെലവ് അതിനേക്കാള്‍ വളരെ കൂടുതലായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ പണം ചെലവഴിക്കേണ്ടി വന്നേക്കാം.

ഈ സമയത്ത്, പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാസത്തിന്റെ മധ്യത്തോടെ, നിങ്ങളുടെ ബിസിനസ്സ് വീണ്ടും ട്രാക്കിലേക്ക് മടങ്ങുന്നത് കാണും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം, ദിനചര്യ, ഭക്ഷണക്രമം എന്നിവയില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴില്‍, ബിസിനസ് എന്നിവയുടെ കാര്യത്തില്‍ മാസത്തിന്റെ രണ്ടാം പകുതി അനുകൂലമായി കണക്കാക്കപ്പെടുന്നു.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മെയ് മാസത്തിന്റെ ആരംഭം ഐശ്വര്യവും നേട്ടങ്ങളും നല്‍കും. ഈ സമയത്ത്, നിങ്ങളുടെ ശക്തി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളികളെ മറികടക്കാന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സാവധാനത്തില്‍ പുരോഗതി ദൃശ്യമാകും.

തൊഴിലിലും ബിസിനസ്സിലും ആഗ്രഹിച്ച വിജയം നേടിയ ശേഷം മനസ്സ് സന്തോഷിക്കും. വിദേശത്ത് ഒരു കരിയറിനോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുകയാണെങ്കില്‍, മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ശുഭകരായ ചില വിവരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പെട്ടെന്ന് വലിയ ലാഭം ലഭിക്കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

കന്നി
മെയ് മാസത്തിന്റെ ആരംഭം കന്നി രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. മാസാരംഭത്തില്‍, നിങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ശുഭവാര്‍ത്ത ലഭിക്കും. ഭൂമി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീളുടെ ബഹുമാനം വര്‍ദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ പ്രയോജനകരമാണെന്ന് തെളിയും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. മെയ് മാസത്തിന്റെ മധ്യകാലം അല്‍പ്പം മിതമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ മനസ്സ് ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുള്ളതായിരിക്കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

തുലാം
തുലാം രാശിക്കാര്‍ക്ക് മെയ് മാസം സമ്മിശ്രമായിരിക്കും. എന്നിരുന്നാലും, മെയ് മാസത്തിന്റെ ആരംഭം സന്തോഷകരമായിരിക്കു. ഈ സമയത്ത് തൊഴില്‍-ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. മെയ് രണ്ടാം വാരത്തില്‍, നിങ്ങളുടെ കഠിനാധ്വാനത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഫലം ലഭിക്കും.

ജോലിസ്ഥലത്ത് അധിക ഭാരം നിങ്ങളുടെമേല്‍ തുടരും. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ബുദ്ധിയും വിവേകവും ഉപയോഗിച്ച് സാഹചര്യം കൈകാര്യം ചെയ്യുക. ഈ സമയത്ത്, ഏതെങ്കിലും സ്‌കീമിലോ ബിസിനസ്സിലോ പണം നിക്ഷേപിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് മെയ് മാസം സമ്മിശ്രമായിരിക്കും. ഈ മാസം, നിങ്ങള്‍ തിടുക്കത്തിലോ സമ്മര്‍ദ്ദത്തിലോ ഒരു ജോലിയും ചെയ്യരുത്. ഈ മാസം മുഴുവനും ജോലിക്കാര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാകും. എന്നിരുന്നാലും, ജീവിതവുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

വൃശ്ചികം രാശിക്കാര്‍ മാസത്തിന്റെ രണ്ടാം ആഴ്ചയില്‍ രഹസ്യ ശത്രുക്കളോട് ജാഗ്രത പാലിക്കണം. ഈ സമയത്ത്, നിങ്ങളുടെ പദ്ധതികള്‍ എല്ലാവരോടും പറയരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

ധനു
ധനു രാശിക്കാര്‍ക്ക് ഐശ്വര്യത്തിന്റെയും ലാഭത്തിന്റെയും മാസമാണ് മെയ്. എന്നാല്‍ അത് ലഭിക്കാന്‍, നിങ്ങളുടെ സമയവും ഊര്‍ജവും ശരിയായി വിനിയോഗിക്കണം. ജോലിക്കായി അലയുന്നവര്‍ക്ക്, മാസത്തിന്റെ തുടക്കത്തില്‍ തന്നെ നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബഹുമാനത്തിലും വര്‍ദ്ധനവുണ്ടാകും.

നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കേണ്ടതുണ്ട്. കച്ചവടക്കാരുടെ വിശ്വാസ്യത വിപണിയില്‍ വര്‍ധിക്കും. ഈ സമയത്ത് നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

മകരം
മെയ് മാസത്തില്‍ ആഗ്രഹിച്ച വിജയം നേടുന്നതിന് മകരം രാശിക്കാര്‍ കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടതുണ്ട്. മാസാരംഭം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥമാകും. ഈ പ്രയാസകരമായ സാഹചര്യങ്ങളിലെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കണം, അല്ലാത്തപക്ഷം, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

നിങ്ങള്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. മെയ് മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ഈ കാലയളവില്‍ പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

കുംഭം
മെയ് മാസം കുംഭം രാശിക്കാര്‍ക്ക് അനുകൂലവും ഗുണകരവുമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ സേവനങ്ങള്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രയോജനം ലഭിക്കും.

സാമ്പത്തിക കാര്യങ്ങളില്‍ മൊത്തത്തില്‍ പുരോഗതി ഉണ്ടാകും. ഈ കാലയളവില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ കഴിവും കാര്യക്ഷമതയും തെളിയിക്കാന്‍ നല്ല അവസരങ്ങള്‍ ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങളുടെ ശത്രുക്കളോട് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

Finance And Career Monthly Horoscope Prediction For May 2023 In Malayalam

മീനം
മേടമാസത്തിന്റെ ആരംഭം മീനരാശിക്കാര്‍ക്ക് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ സമയത്ത്, കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമായും തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണം ഈ സമയത്ത് നിങ്ങള്‍ വിഷമിക്കേണ്ടി വന്നേക്കാം.

ഈ സമയത്ത് മീനം രാശിക്കാര്‍ വാഹനം ജാഗ്രതയോടെ ഓടിക്കണം. പണവും സമയവും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടിവരും. മാസത്തിന്റെ മധ്യത്തില്‍, ജോലിക്കാര്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ഈ സമയത്ത്, ക്ഷമയോടെ പ്രവര്‍ത്തിക്കുക, തിടുക്കം ഒഴിവാക്കുക.

Story first published: Monday, May 1, 2023, 8:57 [IST]
X
Desktop Bottom Promotion