സമ്പത്തും പണവും തേടിവരും, ജൂലൈയില്‍ ലക്ഷ്മീകൃപ ആവോളമുള്ള രാശിക്കാര്‍; സാമ്പത്തിക മാസഫലം

കലണ്ടര്‍ വര്‍ഷത്തിലെ ഏഴാം മാസമായ ജൂലൈ മാസം ആരംഭിക്കുകയായി. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തിന്റെ കാര്യത്തില്‍ ജൂലൈ മാസം വളരെ സവിശേഷമായിരിക്കും. ശിവന്റെ ഏറ്റവും പ്രിയപ്പെട്ട മാസമായ ശ്രാവണ മാസം ജൂലൈ 4ന് ആരംഭിക്കും. ഇതുകൂടാതെ ജൂലൈ മാസത്തില്‍ പല വലിയ ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകും. മാസത്തിന്റെ തുടക്കത്തില്‍ത്തന്നെ ജൂലൈ 01 ന്, ചൊവ്വ ചിങ്ങം രാശിയില്‍ സംക്രമിക്കും. ജൂലൈ 7ന്, ശുക്രനും ചിങ്ങത്തില്‍ പ്രവേശിക്കും.

ജൂലൈ 8ന്, ബുധന്‍ കര്‍ക്കടകത്തിലേക്ക് യാത്ര ആരംഭിക്കും. ജൂലൈ 16ന് സൂര്യദേവനും കര്‍ക്കടക രാശിയില്‍ വരും. മാസാവസാനം ജൂലൈ 25 ന് ബുധന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കും. അതിനാല്‍ത്തന്നെ 12 രാശിക്കാര്‍ക്കും ജൂലൈ മാസം വളരെ പ്രധാനമാണ്. മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാര്‍ക്കും തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക മാസഫലം വായിക്കൂ.

Finance And Career Horoscope Monthly Astrology Prediction For July 2023 Form Aries To Pisces

മേടം
മേടം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിന്റെ ആരംഭം സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികളില്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ബുദ്ധിയും വിവേചനാധികാരവും ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ രഹസ്യ ശത്രുക്കളെ കരുതിയിരിക്കുക. ബിസിനസിന്റെ കാഴ്ചപ്പാടില്‍, ജൂലൈ രണ്ടാം വാരം അല്‍പ്പം ആശ്വാസം നല്‍കും. നിങ്ങളുടെ ജോലികളില്‍ വേഗത ഉണ്ടാകും. ഉറ്റ സുഹൃത്തുക്കളുടെ പൂര്‍ണ സഹകരണം ലഭിക്കും.

ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ജോലിയിലെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കഴിയും. സാവധാനം എന്നാല്‍ ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. ജൂലൈ മൂന്നാം മാസം മുതല്‍ നിങ്ങളുടെ ഭാഗ്യം പ്രവര്‍ത്തിക്കുന്നതായി കാണപ്പെടും. ആഗ്രഹിച്ച സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും അവസരമുണ്ടാകും. എന്നാല്‍ ബിസിനസുകാര്‍ക്ക് അവരുടെ എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ജൂലൈ മാസം സമ്മിശ്രമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ ധൈര്യവും വിവേചനാധികാരവും ഉപയോഗിച്ച് എല്ലാ പ്രയാസകരമായ വെല്ലുവിളികളെയും തരണം ചെയ്യും. മാസത്തിന്റെ തുടക്കത്തില്‍, ജോലിസ്ഥലത്ത് പിന്തുണ ലഭിക്കാത്തതിനാല്‍ നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥമാകും.

ഈ സമയത്ത് കരുതലോടെ പണമിടപാട് നടത്തുക. മാസത്തിന്റെ മധ്യത്തില്‍ ചില പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളുടെ സഹായം ലഭിക്കും. ബിസിനസ്സില്‍ നേട്ടമുണ്ടാകും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനവും വര്‍ദ്ധിക്കും. എന്നാല്‍ ചെലവ് കൂടുതലായതിനാല്‍ സാമ്പത്തിക പ്രതിസന്ധി തുടരും. ഈ സമയത്ത്, ദീര്‍ഘദൂര യാത്രയ്ക്കുള്ള സാധ്യതയും ഉണ്ടാകും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ജൂലൈ മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങളുടെ തൊഴില്‍-ബിസിനസില്‍ നല്ല പുരോഗതി കാണും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മാസത്തിന്റെ തുടക്കത്തില്‍ വലിയ ലാഭം ലഭിക്കും. ജൂലൈ മാസത്തിന്റെ ആദ്യ പകുതിയില്‍, ധന-ധാന്യങ്ങളും സ്ഥാവര സ്വത്തുക്കളും ലഭിക്കാന്‍ സാധ്യതയുണ്ട്.

ഈ സമയത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. മാസത്തിന്റെ മധ്യത്തില്‍, ജോലിയുമായി ബന്ധപ്പെട്ട ഒരു നല്ല ഓഫര്‍ പെട്ടെന്ന് എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. വരുമാനവും സമ്പത്തും വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ മാസം മുഴുവന്‍ ഐശ്വര്യവും വിജയവും നിറഞ്ഞതാണ്. ഈ മാസത്തില്‍ നിങ്ങള്‍ കൈ വയ്ക്കുന്ന ഏത് ജോലിയിലും വിജയം കാണും. ഉറ്റ സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും പൂര്‍ണ്ണ സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതായി നിങ്ങള്‍ കാണും. മാസാരംഭത്തില്‍ തന്നെ ആഗ്രഹിച്ച സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സഫലമാകും.

ഈ സമയത്ത് ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളും വിജയിക്കുന്നതായി കാണപ്പെടും. കരിയറുമായി ബന്ധപ്പെട്ട യാത്രകള്‍ വിജയിക്കും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിങ്ങള്‍ വളരെയധികം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയില്‍, കരിയറുമായോ ബിസിനസുമായോ എന്തെങ്കിലും വലിയ തീരുമാനം എടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. മാസത്തിന്റെ രണ്ടാം പകുതിയില്‍, കര്‍ക്കടക രാശിക്കാര്‍ക്ക് കൂടുതല്‍ ജോലി സമ്മര്‍ദ്ദം ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ മാസം ഭാഗ്യം നല്‍കുന്നു. ഈ മാസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിക്കും. വളരെക്കാലമായി ജോലിക്കായി അലഞ്ഞുന്നവര്‍ക്ക് ഈ മാസം ആഗ്രഹിച്ച തൊഴില്‍ ലഭിക്കും. മാസത്തിലെ രണ്ടാമത്തെ ആഴ്ച അല്‍പ്പം തിരക്കുള്ളതായിരിക്കാം.

എന്നാല്‍ ഇതൊക്കെയാണെങ്കിലും നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടങ്ങളും ലഭിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് വലിയ ഇടപാടുകള്‍ നടത്താന്‍ കഴിയും. ബിസിനസ്സ് വര്‍ദ്ധിക്കും. ഈ സമയത്ത്, ഭൂമി നിര്‍മ്മാണത്തിലും സാമ്പത്തിക കാര്യങ്ങളിലും ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ ലാഭം നേടാനാകും.

Finance And Career Horoscope Monthly Astrology Prediction For July 2023 Form Aries To Pisces

കന്നി
കന്നി രാശിക്കാര്‍ക്ക് ജൂലൈ മാസത്തിന്റെ തുടക്കത്തിലും അവസാനത്തിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അവഗണന അനുഭവിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ സജീവമായി പ്രവര്‍ത്തിക്കുകയും ജോലി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.

അത്തരമൊരു സാഹചര്യത്തില്‍, ജോലിസ്ഥലത്ത് നിങ്ങളുടെ പോരാട്ടം വര്‍ദ്ധിക്കും. തൊഴിലായാലും ബിസിനസ്സായാലും ആരെയും അന്ധമായി വിശ്വസിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. നിങ്ങള്‍ വിദേശത്ത് ഒരു തൊഴില്‍-ബിസിനസ്സ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, വിജയം നേടുന്നതിന് നിങ്ങള്‍ക്ക് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ജൂലൈ മാസം സന്തോഷത്തിന്റെയും വിജയത്തിന്റെയും വാതിലുകള്‍ തുറക്കും. സ്വാധീനമുള്ള വ്യക്തിയുടെയോ അഭ്യുദയകാംക്ഷികളുടെയോ സഹായത്തോടെ, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ വളരെക്കാലമായി ഒരു പുതിയ പ്രോപ്പര്‍ട്ടി വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, ഈ മാസം നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കും.

മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ മികച്ച വിജയം നേടാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധിയുടെയും വിവേചനാധികാരത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം നേടാന്‍ കഴിയും. മാസമധ്യത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാനം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും അവിടെ നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കുകയും ചെയ്യും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് ഒരു ദൂര യാത്രയ്ക്കോ വിദേശ യാത്രയ്ക്കോ പോകാന്‍ അവസരം ലഭിച്ചേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ജൂലൈ മാസത്തില്‍ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ചിന്തിക്കേണ്ടതായി വരും. ഈ മാസം, തിടുക്കത്തിലോ സമ്മര്‍ദ്ദത്തിലോ ഒരു തീരുമാനവും എടുക്കരുത്. നിറവേറ്റാനാവാത്ത വാഗ്ദാനവും ആര്‍ക്കും നല്‍കരുത്. മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ പണവും സമയവും നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

മാസത്തിന്റെ രണ്ടാം ആഴ്ചയില്‍ സമ്മര്‍ദപൂരിതമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യവും പ്രശ്‌നത്തിന് കാരണമാകാം. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ അഭ്യുദയകാംക്ഷികളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം ലഭിക്കും.

ധനു
ജൂലൈ മാസത്തിന്റെ ആരംഭം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത്, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട ചില ശുഭകരമായ വിവരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ സഹകരണവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്ത് പോകാനോ അവിടെ വ്യാപാരം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് വഴിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും.

മാസത്തിന്റെ മധ്യഭാഗം ധനു രാശിക്കാര്‍ക്ക് അല്‍പ്പം പ്രതികൂലമാണ്. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ ജോലിസ്ഥലത്ത് സജീവമായിരിക്കും. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങളില്‍ ഒരു കുറവും ഉണ്ടാകില്ല. വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ബിസിനസ്സില്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും.

Finance And Career Horoscope Monthly Astrology Prediction For July 2023 Form Aries To Pisces

മകരം
ജൂലൈ മാസം മകരം രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍ അധിക കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. മാസത്തിന്റെ തുടക്കത്തില്‍ പല ആശങ്കകളും നിങ്ങളെ വലയം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ പ്രതിച്ഛായയെ നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം, അല്ലാത്തപക്ഷം പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

ബിസിനസുകാര്‍ ശ്രദ്ധാപൂര്‍വം ബിസിനസ്സുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തേണ്ടതുണ്ട്. ഈ സമയത്ത്, വാതുവെപ്പില്‍ നിന്നും ലോട്ടറികളില്‍ നിന്നും അകലം പാലിക്കുക. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ മാസത്തിന്റെ മധ്യം തൃപ്തികരമാണെന്ന് തെളിയും. മാസത്തിന്റെ രണ്ടാം പകുതിയില്‍, പെട്ടെന്നുള്ള വലിയ ചെലവുകള്‍ കാരണം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സമയം പ്രതികൂലമാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിന്റെ ആദ്യപകുതി രണ്ടാം പകുതിയേക്കാള്‍ ശുഭകരവും വിജയകരവുമാണ്. ഈ സമയത്ത്, നിങ്ങളുടെ കരിയര്‍-ബിസിനസ് അല്ലെങ്കില്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയവും ലാഭവും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അനാവശ്യ പ്രശ്‌നങ്ങളും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം.

മാസത്തിന്റെ മധ്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും ലഭിക്കും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ ഏത് പ്രധാന തീരുമാനവും വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടിവരും.

മീനം
ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ മീനം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ദിശ നല്‍കും. നിങ്ങളുടെ കരിയറും ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജൂലൈ ആദ്യ പകുതിയില്‍ അത് എടുക്കുന്നതാണ് ഉചിതം.

ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, എന്നാല്‍ അതിനുശേഷം നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജൂലൈ രണ്ടാം വാരത്തില്‍, പെട്ടെന്ന് ഒരു ദീര്‍ഘദൂര യാത്ര പോകേണ്ടി വന്നേക്കാം. ബിസിനസ്സിന്റെ കാര്യത്തില്‍ ഈ സമയം അല്‍പ്പം പ്രതികൂലമായിരിക്കും.

Story first published: Friday, June 30, 2023, 8:31 [IST]
X
Desktop Bottom Promotion