Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
ഒക്ടോബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം
ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ഈ മാസം പല ഗ്രഹങ്ങളും രാശിമാറും. ബുധന്‍ കന്നി രാശിയിലും ചൊവ്വ മിഥുനം രാശിയിലും സൂര്യന് തുലാം രാശിയിലും ശുക്രന് തുലാം രാശിയിലും മകരം ശനി രാശിയിലും ബുധന്‍ തുലാം രാശിയിലും നീങ്ങും. ഇതോടൊപ്പം പല രാശിക്കാര്‍ക്കും ധനലാഭത്തിനായി മംഗളകരമായ യോഗങ്ങളും നടക്കുന്നു. ഈ മാസം സാമ്പത്തിക കാര്യങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെയും ഒക്ടോബര്‍ മാസത്തിലെ സാമ്പത്തിക രാശിഫലം ഇതാ.

മേടം
സാമ്പത്തിക കാര്യങ്ങളില്‍ ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് അനുകൂലമാണ്. സമ്പത്ത് വളരുന്നതിന്റെ ശുഭസൂചനകള്‍ നിങ്ങള്‍ ഈ മാസം കാണും. സ്ത്രീജനങ്ങളുടെ സഹായത്താല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒക്ടോബര്‍ മാസത്തില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് ഒരു സ്ത്രീ കാരണം നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകാം, ശ്രദ്ധിക്കുക. ഈ സമയം യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്.

ഇടവം
ജോലി മേഖലയില്‍ ഈ സമയം നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാകും. എത്രത്തോളം സംയമനത്തോടെ പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സമയം അനുകൂലമായിരിക്കും, ധനം ലഭിക്കും. ചില വ്യക്തികളുടെ സഹായവും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടായേക്കാം. പ്രണയബന്ധത്തിലും ഈ സമയം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ നിങ്ങളുടെ ഭാവിക്കായി ചില വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ പുരോഗതി ഉണ്ടാകും. പുതിയ പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. കുടുംബത്തില്‍ സന്തോഷത്തിനും സമൃദ്ധിക്കും അവസരമുണ്ടാകും. ഈ മാസം നിങ്ങള്‍ക്ക് ചില മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാനാകും. യാത്ര ചെയ്യാനാകും. ഈ മാസം സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം
ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി ഉണ്ടാകും, നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ഗൗരവമുള്ളവരായിരിക്കും. നിങ്ങളുടെ ഭാവിക്കായി ചില പദ്ധതികളും ആസൂത്രണം ചെയ്യാനാകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഈ മാസം ആരോഗ്യത്തില്‍ പുരോഗതി കാണും. യാത്രകളിലൂടെ നല്ല വാര്‍ത്തകള്‍ ലഭിക്കും. ഒക്ടോബര്‍ അവസാനം സമയം നിങ്ങള്‍ക്ക് അനുകൂലമായി മാറുകയും സന്തോഷവും സമൃദ്ധിയും കൈവരിക്കുകയും ചെയ്യും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ജോലി മേഖലയില്‍ പുരോഗതി ഉണ്ടാകും. സമയം നിങ്ങള്‍ക്ക് അനുകൂലമാകും. സാമ്പത്തിക ചെലവുകള്‍ ശ്രദ്ധിക്കുക. കൂടാതെ വീട്ടുചെലവുകളും വര്‍ദ്ധിക്കും. കുടുംബത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സന്തോഷം കൈവരിക്കാന്‍ സമയമെടുത്തേക്കാം. ഈ മാസം യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഒക്ടോബര്‍ അവസാനത്തോടെ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടിവരും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ സമയം അനുകൂലമായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍ പ്രണയ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. മാസം പുരോഗമിക്കുന്നതോടെ കുടുംബത്തില്‍ സമയം അനുകൂലമാകും. ജോലിസ്ഥലത്ത് പ്രയാസകരമായ അന്തരീക്ഷമായിരിക്കും. സാമ്പത്തിക ചെലവുകളും ഈ മാസം വര്‍ദ്ധിച്ചേക്കാം. അനാവശ്യ യാത്രകള്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി ഈ മാസം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സമയം അനുകൂലമായിത്തീരും. വിവിധ ശ്രോതസ്സുകളില്‍ നിന്ന് പണം വരും. ഒക്ടോബറിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് അല്‍പ്പം അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. എന്നാല്‍ മാസാവസാനം നിക്ഷേപങ്ങള്‍ സമയം അനുകൂലമായിത്തീരും. ജോലി മേഖലയില്‍ പുരോഗതി ഉണ്ടാകും, സമയം അനുകൂലമാകും.

വൃശ്ചികം
ഒക്ടോബര്‍ മാസത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ സഹായിക്കാനെത്തും. യാത്രകളിലൂടെ നിങ്ങള്‍ക്ക് സന്തോഷം കൈവരും. കുടുംബത്തില്‍ പിരിമുറുക്കത്തിന്റെ സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം. മാസാവസാനം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് ഒക്ടോബറില്‍ നടത്തുന്ന യാത്രകള്‍ വിജയം നല്‍കും. പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്യാനാകും. പ്രണയബന്ധത്തില്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടേക്കാം. ജോലിസ്ഥലത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടും. ഈ മാസം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ അശ്രദ്ധ കാണിച്ചില്ലെങ്കില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. മേലുദ്യോഗസ്ഥരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ഈ മാസം ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. ഒക്ടോബര്‍ അവസാനം നിങ്ങളുടെ മനസ്സ് സന്തോഷിക്കുന്ന ചില നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ജീവിത വിജയത്തില്‍ ചില പുതിയ പാത തെളിയും. സാമ്പത്തിക കാര്യങ്ങളില്‍ ചെലവുകള്‍ ശ്രദ്ധിക്കുക. കുടുംബ കാര്യങ്ങളില്‍ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലായേക്കാം. ഈ മാസം അനാവശ്യ യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ഒക്ടോബര്‍ അവസാനം ചില അശുഭ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നേക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂലമാണ്. ഒക്ടോബറില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ജോലി മേഖലയില്‍ പുരോഗതിയുണ്ടാകും. കൂടുതല്‍ വിജയത്തിനായി നിങ്ങള്‍ പരിശ്രമിക്കും. ഈ മാസം യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. കുടുംബത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സന്തോഷം ലഭിക്കാന്‍ സമയമെടുക്കും. ഒക്ടോബര്‍ അവസാനത്തോടെ ചില അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.



Click it and Unblock the Notifications
