For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം

|

നവംബര്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപരമായി ഈ മാസത്തില്‍ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറാന്‍ പോകുന്നു. ഒപ്പം ഒരു ചന്ദ്രഗ്രഹണവും ഈ മാസം ഉണ്ടാകും. സാമ്പത്തിക രംഗത്ത് ഈ മാസം പല രാശിക്കാര്‍ക്കും നല്ല വാര്‍ത്തകള്‍ നല്‍കാന്‍ പോകുന്നു. പല രാശിക്കാര്‍ക്കും ഈ മാസം പുരോഗതി ഉണ്ടാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതായും വന്നേക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും നവംബര്‍ മാസത്തിലെ സാമ്പത്തിക രാശിഫലം ഇതാ.

Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read: വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

മേടം

മേടം

ഈ മാസം മേടം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വളരെ ശാന്തമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഫലങ്ങള്‍ നല്‍കും. ഈ മാസം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുകയും സാമ്പത്തിക നേട്ടങ്ങള്‍ക്ക് ശക്തമായ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കാനാകും. പ്രണയബന്ധത്തില്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം. ഈ മാസത്തെ യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം യാത്രകളില്‍ അനാവശ്യ ചിലവുകള്‍ ഉണ്ടായേക്കാം.

ഇടവം

ഇടവം

ഈ മാസം ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതി ലഭിക്കും. അതുപോലെ തന്നെ ഈ മാസം നിങ്ങള്‍ക്ക് ധാരാളം ശുഭകരമായ അവസരങ്ങള്‍ കൈവരും. യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ ധനലാഭത്തിന്റെ അവസരങ്ങളുണ്ടാകും. പ്രണയബന്ധങ്ങള്‍ റൊമാന്റിക് ആയിരിക്കും. ഒരു സ്ത്രീയുടെ സഹായവും ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. യാത്രകള്‍ ഈ മാസം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ ഈ മാസം യാത്രകളിലൂടെ നേട്ടം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് റിസ്‌ക് എടുക്കേണ്ടതായി വരും. ഈ മാസം ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. നവംബര്‍ അവസാനത്തോടെ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പ്രണയബന്ധത്തിന്റെ കാര്യത്തില്‍ സമയം നല്ലതായിരിക്കും. കുടുംബത്തില്‍ ഉത്സാഹത്തിന്റെ അന്തരീക്ഷവും സന്തോഷവും ഉണ്ടാകും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് സാമ്പത്തികമായു നവംബര്‍ മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് റിസ്‌ക് എടുക്കേണ്ടതായി വരും. ഈ മാസം ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ഒരു പുതിയ തുടക്കമോ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. നവംബര്‍ അവസാനത്തോടെ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. കുടുംബത്തില്‍ ഉത്സാഹത്തിന്റെ അന്തരീക്ഷവും സന്തോഷവും ഉണ്ടാകും.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം വളരെയധികം മാറ്റങ്ങളുണ്ടാകും. നിങ്ങള്‍ക്ക് നല്ല പണ നേട്ടവും ഉണ്ടാക്കാം. പ്രണയബന്ധത്തില്‍, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പരസ്പര സ്‌നേഹം ശക്തമാകും. ജോലിസ്ഥലത്ത് ചില നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഈ മാസം മുതല്‍ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ദൃശ്യമാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ഈ മാസം യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ മാസം നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ടുപോകാനാകും. സാമ്പത്തിക പുരോഗതിക്കുള്ള ശുഭകരമായ അവസരങ്ങളും ലഭ്യമാകും, ധനലാഭം ഉണ്ടാകും. ആരോഗ്യത്തില്‍ മികച്ച പുരോഗതി ദൃശ്യമാകും. പ്രണയബന്ധത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, നിങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നും.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

തുലാം

തുലാം

നവംബര്‍ മാസത്തില്‍ തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. അതുപോലെ തന്നെ നിങ്ങളുടെ സമ്പത്ത് വളര്‍ത്താനുള്ള അവസരങ്ങളും ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ മാസം മുതല്‍ നല്ല പുരോഗതി കാണാനാകും. പ്രണയബന്ധത്തില്‍, പരസ്പര സ്‌നേഹം ശക്തമായിരിക്കും. നവംബര്‍ അവസാനത്തോടെ, നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ലഭിക്കും.

വൃശ്ചികം

വൃശ്ചികം

സാമ്പത്തികമായി നവംബര്‍ മാസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ കൈവരും. നിങ്ങളുമായി അടുപ്പമുള്ള ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും, മനസ്സ് സന്തോഷിക്കും. എന്നിരുന്നാലും, നിങ്ങള്‍ കുടുംബ കാര്യങ്ങളില്‍ വിഷമിക്കും, നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. ഈ മാസം യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഈ സമയം ജോലിയില്‍ പുരോഗതി ഉണ്ടാകും. ചിലരുടെ സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ അവസരം കൈവരും. നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ആസൂത്രണം ചെയ്യും. പ്രണയ ബന്ധങ്ങളില്‍ സമയം റൊമാന്റിക് ആയിരിക്കും. ഈ മാസം യാത്രകളിലൂടെ നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തില്‍ പുരോഗതി ദൃശ്യമാകും. നവംബര്‍ അവസാനത്തോടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഈ മാസം കൂടുതല്‍ പുരോഗതിക്ക് അവസരമുണ്ടാകും. നവംബര്‍ മാസം സംയമനത്തോടെ മുന്നോട്ട് പോകേണ്ട മാസമാണ്. പ്രണയബന്ധത്തിന്റെ കാര്യത്തില്‍ മനസ്സ് ദു:ഖിക്കും. ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക ചെലവുകളും ഈ മാസം ഉയര്‍ന്നതായിരിക്കും. കുട്ടികളുടെ ചെലവുകളും ഉയര്‍ന്നതായിരിക്കും. ഈ മാസത്തെ യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ പുരോഗതിയുണ്ടാകും. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ മാസം നിങ്ങളുടെ കരിയറിന് അനുകൂല മാസമാണ്. പ്രണയ ജീവിതം ശോഭനമായിരിക്കും. ആരോഗ്യത്തിലും ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ വിജയം കൈവരിക്കും. ഈ മാസത്തെ യാത്രകള്‍ നേട്ടങ്ങള്‍ സമ്മാനിക്കും.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

മീനം

മീനം

ജോലിയുടെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മാറ്റങ്ങള്‍ ദൃശ്യമാകും. ഈ മാസം സാമ്പത്തിക ചെലവുകള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ പ്രധാന കലഹങ്ങള്‍ വര്‍ദ്ധിച്ചേക്കാം.

English summary

Finance And Career Horoscope For November 2022 In Malayalam

Here we are discussing the finance and career monthly horoscope for the month of November 2022 in malayalam. Read on.
Story first published: Monday, October 31, 2022, 8:49 [IST]
X
Desktop Bottom Promotion