Just In
Don't Miss
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Automobiles
ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda
- Movies
ഞങ്ങൾ പൊതുമുതൽ അല്ല; പാപ്പരാസികളോട് തപ്സി പന്നു
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- News
വരുന്നു 'കേരള സവാരി'... സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സര്‍വീസ് നാളെ തുടങ്ങി
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
12 രാശിക്കും ജൂലൈ മാസത്തിലെ സാമ്പത്തിക, തൊഴില്‍ രാശിഫലം
ജൂലൈ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി പ്രധാന്യമുള്ള മാസമാണ് ജൂലൈ. ബുധന്‍, ശനി, ശുക്രന്, സൂര്യന്, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്ക് ഈ മാസം സ്ഥാനചലനമുണ്ടാകും. കരിയര്‍, ബിസിനസ്സ്, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജൂലൈ മാസം പല രാശിചിഹ്നങ്ങള്‍ക്കും പ്രധാനമാണ്.
Most
read:
ലക്ഷ്മീദേവി
വീട്ടിലെത്തുന്നത്
മനസിലാക്കാം;
ഈ
സൂചനകള്‍
നിങ്ങള്‍
കാണാറുണ്ടോ?
ഈ മാസം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം മേടം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും, അതേസമയം സാമ്പത്തിക നേട്ടങ്ങള്‍ക്ക് ശക്തമായ സാഹചര്യമുണ്ടാകും. വൃശ്ചികം രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. 12 രാശിക്കാര്‍ക്കും തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ ജൂലൈ മാസം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ജൂലൈ മാസത്തില്‍ മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ മുന്‍കാല അധ്വാനത്തിന്റെ ഫലം ഈ മാസം നിങ്ങള്‍ക്ക് തീര്‍ച്ചയായും ലഭിക്കും. ആരോഗ്യനിലയില്‍ നല്ല പുരോഗതിയും ദൃശ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ ചെലവുകള്‍ ഉയര്‍ന്നേക്കാം. ഈ മാസം നടത്തുന്ന ശ്രമങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് െശുഭകരമായ ഫലങ്ങള്‍ നല്‍കും. മാസാവസാനം, സമയം അനുകൂലമാകും. പ്രണയബന്ധങ്ങള്‍ റൊമാന്റിക് ആയിരിക്കുകയും മനസ്സ് സന്തോഷിക്കുകയും ചെയ്യും.

ഇടവം
ജൂലൈ മാസത്തില്‍, ഇടവം രാശിക്കാര്‍ക്ക് ജോലി മേഖലയില്‍ പുരോഗതി ഉണ്ടാകും. പഴയ പദ്ധതികള്‍ ജീവിതത്തില്‍ വിജയം കൊണ്ടുവരും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ ക്രമേണ ഉയര്‍ന്നുവരും. ഈ മാസം നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ജൂലൈ അവസാനത്തോടെ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. പ്രണയ ബന്ധങ്ങളില്‍ സമയം റൊമാന്റിക് ആയിരിക്കും, പരസ്പര സ്നേഹം ശക്തമാകും. ഈ മാസം ആരോഗ്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

മിഥുനം
മിഥുന രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ജോലിസ്ഥലത്ത് സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, അപ്പോള്‍ മാത്രമേ പുരോഗതി ഉണ്ടാകൂ. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. ജൂലൈ മാസത്തില്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ മിതമായ വിജയം മാത്രമേ കൊണ്ടുവരൂ. നിങ്ങള്‍ അവ ഒഴിവാക്കുന്നത് നല്ലതാണ്.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശക്തമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന. ജൂലൈ മാസത്തില്‍, നിക്ഷേപങ്ങളിലൂടെ നേട്ടങ്ങള്‍ ലഭിക്കും. ജൂലൈയില്‍ നടത്തുന്ന ബിസിനസ്സ് യാത്രകളും ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബന്ധങ്ങള്‍ വഴി പുരോഗതി ഉണ്ടാകും. ഈ മാസം ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ജൂലൈ അവസാനത്തോടെ, സമയം ക്രമേണ അനുകൂലമാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. ധനലാഭത്തിന്റെ ശുഭകരമായ സംയോജനമുണ്ടാകും. ഈ മാസം മുതല്‍ ആരോഗ്യത്തില്‍ നല്ല പുരോഗതി ദൃശ്യമാകും, മനസ്സ് സന്തോഷിക്കും. ജൂലൈയില്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വിജയം കൊണ്ടുവരും, സമയം അനുകൂലമാകും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും, പരസ്പര സ്നേഹം വര്‍ദ്ധിക്കും. ഈ മാസം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സമയമായിരിക്കും. നയത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, മികച്ച ഫലങ്ങള്‍ ലഭിക്കും.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍

കന്നി
കന്നി രാശിക്കാരുടെ ജോലിയില്‍ ഈ മാസം പുരോഗതി ഉണ്ടാകും. പ്രണയ ബന്ധങ്ങളില്‍ സമയം അനുകൂലമായിരിക്കും, പരസ്പര സ്നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ സുന്ദരമായ ഭാവിക്കായി ഈ മാസം നിങ്ങള്‍ക്ക് ചില വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാം. സാമ്പത്തിക ചെലവുകള്‍ ഈ മാസം ഉയര്‍ന്നതായിരിക്കും. ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടാകും. ജൂലൈയില്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വളരെ ശുഭകരവും വിജയവും നല്‍കും.

തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുടെ ശക്തമായ സാഹചര്യങ്ങള്‍ ഈ മാസം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങള്‍ മാസം മുഴുവന്‍ ലഭ്യമാകും. പങ്കാളിയുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് വളരെ ആശ്വാസം അനുഭവപ്പെടും. ജോലിസ്ഥലത്ത്, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയില്‍ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജൂലൈയില്‍, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസത്തെ ബിസിനസ്സ് യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ജൂലൈ അവസാനത്തോടെ ജീവിതം ക്രമേണ മെച്ചപ്പെടും.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്‍

വൃശ്ചികം
സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടും, നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാകും. പ്രണയബന്ധത്തിലും പരസ്പര സ്നേഹം ക്രമേണ മെച്ചപ്പെടും. ഒരു പുതിയ തുടക്കം നിങ്ങളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹത്താല്‍ സന്തോഷത്തോടെ സമയം ചെലവഴിക്കും. ഈ മാസം ബിസിനസ്സ് യാത്രകള്‍ വിജയകരമാക്കുന്നതിന് നിങ്ങള്‍ക്ക് സ്ത്രീകളില്‍ നിന്ന് വളരെയധികം പിന്തുണ ലഭിക്കും. ജൂലൈ അവസാനത്തോടെ, സമയം ക്രമേണ നിങ്ങള്‍ക്ക് അനുകൂലമായി മാറും.

ധനു
ജൂലൈ മാസത്തില്‍, ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ സമയം ഉണ്ടാകും. ഒരു സ്ത്രീയുടെ സഹായത്താല്‍ പണം പ്രയോജനപ്പെടും. തൊഴില്‍ മേഖലയില്‍ പുരോഗതി ദൃശ്യമാണ്, പദ്ധതിയില്‍ നിന്ന് നേട്ടങ്ങളും ലഭിക്കും. കുടുംബത്തില്‍ പരസ്പര സ്നേഹം വര്‍ദ്ധിക്കും. ഈ മാസം നടത്തുന്ന ബിസിനസ്സ് യാത്രകള്‍ സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജൂലൈ അവസാനത്തോടെ മനസ്സില്‍ ചില ആകുലതകള്‍ വലയം ചെയ്യും.

മകരം
ജൂലൈ മാസത്തില്‍, മകരം രാശിക്കാര്‍ക്ക് നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, സമതുലിതാവസ്ഥ സൃഷ്ടിച്ച് മുന്നോട്ട് പോയാല്‍ മികച്ച ഫലങ്ങള്‍ നേടാനാകും. ജൂലൈയില്‍, നിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജൂലൈയില്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വിജയിക്കും. ജൂലൈ അവസാനത്തോടെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്‍
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്‍

കുംഭം
ജൂലൈ മാസത്തില്‍, കുംഭ രാശിക്കാര്‍ക്ക് ജോലി മേഖലയില്‍ നിങ്ങളുടെ ബന്ധങ്ങള്‍ വഴി പുരോഗതി ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. പുതിയ ആളുകളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. ഭാവിയില്‍ അവര്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും. പഴയ പദ്ധതികള്‍ വീണ്ടും ആരംഭിക്കാന്‍ കഴിയും, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കും. സാമ്പത്തിക ചെലവുകള്‍ ഈ മാസം കൂടുതലായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്, എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ജൂലൈ അവസാനം, ഒരു മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ, ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

മീനം
ഈ മാസം മുതല്‍ മീനരാശിക്കാരുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാകും, നിങ്ങളുടെ ഉള്ളില്‍ ആരോഗ്യവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. ജോലിസ്ഥലത്ത് മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, പദ്ധതികള്‍ വിജയിക്കും. പ്രണയബന്ധങ്ങളില്‍ നല്ല വാര്‍ത്തകള്‍ ഈ മാസം ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. കുടുംബത്തില്‍ സന്തോഷമുണ്ടാകുമെങ്കിലും മനസ്സ് എന്തിനെക്കുറിച്ചെങ്കിലും സംശയത്തില്‍ തുടരും. ജൂലൈ അവസാനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
Most
read:വിശ്വാസങ്ങള്‍
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്‍