Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മേടം - മീനം; 12 രാശിക്കും 2023 ജനുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക രാശിഫലം
2023ലെ ആദ്യമാസമായ ജനുവരി ആരംഭിച്ചുകഴിഞ്ഞു. ധാരാളം ശുഭയോഗങ്ങള്‍ ഈ മാസം വരുന്നുണ്ട്. ഒപ്പം ഗ്രഹചലനങ്ങളും നിങ്ങളുടെ ജീവിതത്തെ പലവിധത്തില്‍ ബാധിക്കും. 2023 ജനുവരി മാസം മേടം, മിഥുനം, ധനു, കുംഭം രാശിക്കാര്‍ക്ക് തൊഴില്‍പരമായും സാമ്പത്തികമായും ഗുണം ചെയ്യും. ഈ മാസം ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കും. 2023 ജനുവരി മാസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും സാമ്പത്തിക, തൊഴില്‍ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക മാസഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ജനുവരി മാസം സാമ്പത്തികമായും തൊഴില്‍പരമായും പുരോഗതി ലഭിക്കും. ഈ മാസം, നിങ്ങള്‍ ജോലിസ്ഥലത്ത് എല്ലാവരേയും ശ്രദ്ധിക്കണം. നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. ഈ മാസം യാത്രകള്‍ തല്ക്കാലം മാറ്റിവയ്ക്കുന്നതാണ് നല്ലത്. ജനുവരി അവസാനം, ജീവിതത്തില്‍ പെട്ടെന്ന് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സാഹചര്യങ്ങള്‍ ഉണ്ടാകും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ജനുവരി മാസം തൊഴില്‍പരമായി സാധാരണമായിരിക്കും. ഈ മാസം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചെറിയ നിയന്ത്രണങ്ങള്‍ അനുഭവപ്പെടാം. ഇത് മാത്രമല്ല, ഈ മാസത്തെ സാമ്പത്തിക കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി അവസാനത്തോടെ ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം
ജനുവരി മാസത്തില്‍, മിഥുന രാശിക്കാര്‍ക്ക് നല്ല വ്യക്തിത്വമുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ കരിയറില്‍ വിജയം കൈവരിക്കാനാകും. ഈ മാസം നിങ്ങളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് പ്രയോജനകരമായിരിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം നിങ്ങള്‍ക്ക് ശുഭകരമാകില്ല. അതുകൊണ്ട് ഈ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കുക. ജനുവരി അവസാനം എന്തെങ്കിലും വാര്‍ത്തകളിലൂടെ മനസ്സ് അല്പം വിഷമിക്കും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ജനുവരി മാസം കരിയറിന്റെ കാര്യത്തില്‍ വിജയം നല്‍കും. നിങ്ങള്‍ എത്രത്തോളം ആലോചിച്ച് തീരുമാനിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം ചെലവുകള്‍ കൂടുതലായിരിക്കും. ഈ മാസം കുടുംബത്തിലും ചില അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചേക്കാം. ജനുവരി അവസാനം മനസ്സ് അല്‍പ്പം വിഷമിച്ചേക്കാം.

ചിങ്ങം
ജനുവരി മാസം ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. ഈ മാസം നിങ്ങള്‍ നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയില്‍ വിജയം നേടാനാകും. നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി കൈവരിക്കും.

കന്നി
കന്നി രാശിക്കാര്‍ ജനുവരി മാസത്തില്‍ ചില പദ്ധതികള്‍ വിജയിപ്പിക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചിന്താപൂര്‍വ്വമായ നിക്ഷേപങ്ങള്‍ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഫലങ്ങള്‍ നല്‍കും. ഈ മാസം നിങ്ങള്‍ സാമ്പത്തികം അല്‍പ്പം ബാലന്‍സ് ചെയ്തുകൊണ്ട് നീങ്ങേണ്ടിവരും. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. ആരോഗ്യ പ്രശ്നങ്ങള്‍ ഈ മാസം വര്‍ദ്ധിക്കും. കുടുംബത്തിലും ചെറിയ നിരാശയും അസ്വസ്ഥതയും വര്‍ദ്ധിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ജനുവരി മാസം ശുഭകരമായിരിക്കും. ഈ മാസം നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഏകാന്തത അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യം ക്രമേണ മെച്ചപ്പെടും. ജനുവരി അവസാനം പെട്ടെന്ന് വിജയം ഉണ്ടാകും. എന്നിരുന്നാലും, ജനുവരി അവസാനം ഒരു സ്ത്രീ കാരണം കലഹങ്ങള്‍ വര്‍ദ്ധിക്കുകയും മനസ്സ് അസ്വസ്ഥമാകുകയും ചെയ്യും.

വൃശ്ചികം
ഈ മാസം വൃശ്ചികം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുരോഗതിയുടെ പാത തുറക്കും. മാസാരംഭത്തില്‍, മനസ്സിന് എന്തെങ്കിലും മാറ്റത്തെക്കുറിച്ച് അല്‍പ്പം സംശയമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ സധൈര്യം നടപ്പാക്കി മുന്നോട്ട് പോയാല്‍, തൊഴില്‍ മേഖലയില്‍ വന്‍ പുരോഗതികള്‍ ഉണ്ടാകും. ഈ മാസം നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജനുവരി അവസാനം, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ശുഭകരമായ ഫലങ്ങള്‍ ദൃശ്യമാകും.

ധനു
ധനു രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ജനുവരി മാസം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഈ മാസം നിങ്ങള്‍ക്ക് ശുഭസന്ദേശങ്ങള്‍ ലഭിക്കും. ഈ മാസം തൊഴില്‍ മേഖലയില്‍ അല്പം അസ്വസ്ഥത വര്‍ദ്ധിക്കും. എന്നാല്‍ മാസാവസാനത്തോടെ നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മകരം
മകരം രാശിക്കാര്‍ ജനുവരി മാസത്തില്‍ കുറച്ച് സംയമനം പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ എത്രയധികം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവോ അത്രയധികം മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ മാസം നിങ്ങളുടെ ജോലിസ്ഥലത്ത് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചെലവുകളും ഈ മാസം ഉയര്‍ന്നതായിരിക്കും.

കുംഭം
ജോലിസ്ഥലത്ത് കുംഭം രാശിക്കാര്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. ഒരു സ്ത്രീജനത്തിന്റെ പിന്തുണയോടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പത്തിക സമ്പത്തുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങള്‍ ദൃശ്യമാകും. പണത്തിന്റെ വരവിന് അനുകൂലമായ അവസരങ്ങള്‍ ഈ മാസം കൈവരിക്കുകയും ചെയ്യും.

മീനം
മീനം രാശിക്കാര്‍ക്ക് ജനുവരി മാസം സമ്പത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ സാധാരണമായിരിക്കും. കൃത്യസമയത്ത് പദ്ധതി പൂര്‍ത്തീകരിച്ച് ലക്ഷ്യം കൈവരിക്കാന്‍ ഈ മാസം നിങ്ങള്‍ക്ക് കഴിയും. സംയമനത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ കരിയറിന് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ സ്ഥാനം മുമ്പത്തേക്കാള്‍ ശക്തമാകും. നിലവില്‍, നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
