Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും -
നക്ഷത്രഫലം: ഞായറാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഡിസംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം
വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഡിസംബര്‍ മാസത്തില്‍ പല ഗ്രഹങ്ങള്‍ക്കും സ്ഥാനചലനം സംഭവിക്കും. ഡിസംബര്‍ മാസത്തില്‍ 3 ഗ്രഹങ്ങള്‍ രാശി മാറും. ബുധന്‍, ശുക്രന്, സൂര്യന് എന്നിവയ്ക്ക് ഈ മാസത്തില്‍ രാശിമാറ്റം ഉണ്ടാകും. ബുധന്‍, സൂര്യന്, ശുക്രന് എന്നീ മൂന്ന് ഗ്രഹങ്ങളും ഡിസംബര്‍ മാസത്തില്‍ ധനു രാശിയില്‍ കാണപ്പെടും.
ഇതോടൊപ്പം പല രാശിക്കാര്‍ക്കും ധനലാഭത്തിനായി മംഗളകരമായ യോഗങ്ങളും ഉണ്ടാകും. ഈ മാസം സാമ്പത്തിക കാര്യങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെയും 2022 ഡിസംബര്‍ മാസത്തിലെ സാമ്പത്തിക രാശിഫലം ഇതാ.

മേടം
മേടം രാശിക്കാര്‍ക്ക് വര്‍ഷത്തിലെ അവസാന മാസം തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കും. മാസാവസാനം ലാഭം നേടാനാകും. ആരോഗ്യകാര്യത്തില്‍ ഈ മാസം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസം നടത്തുന്ന യാത്രകളിലൂടെ വിജയം കൈവരിക്കാനാകും.

ഇടവം
കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വരും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം എവിടെയെങ്കിലും പോകാനാകും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും, എന്നാല്‍ നിങ്ങളുടെ പ്രതീക്ഷകളേക്കാള്‍ പുരോഗതി കുറവായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവായേക്കാം. നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഡിസംബറിന്റെ അവസാനത്തില്‍, ഒരു മുതിര്‍ന്ന വ്യക്തിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

മിഥുനം
സാമ്പത്തികമായി മിഥുനം രാശിക്കാര്‍ക്ക് സമയം അനുകൂലമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ പെട്ടെന്ന് പ്രതികൂലമാകായേക്കാം. ഡിസംബറിലെ യാത്രകള്‍ നിങ്ങളുടെ ക്ഷീണം വര്‍ദ്ധിപ്പിക്കും. ശ്രദ്ധയോടെ ചെയ്താല്‍ നന്നായിരിക്കും. ഡിസംബര്‍ അവസാനത്തോടെ മനസ്സ് സന്തോഷിക്കും, ജീവിതത്തില്‍ സന്തോഷം ലഭിക്കും.

കര്‍ക്കടകം
സാമ്പത്തിക നേട്ടത്തിനായി ശക്തമായ അവസരങ്ങള്‍ ഈ മാസം കൈവരും. ജോലിസ്ഥലത്ത് ധാരാളം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. അതുമൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അശ്രദ്ധ കാണിച്ചില്ലെങ്കില്‍ അവസാനം നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള ചിന്തകള്‍ മനസമാധാനം കെടുത്തും. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസത്തെ യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ഡിസംബര്‍ അവസാനത്തോടെ, നിങ്ങള്‍ക്ക് ആശ്വാസത്തിനുള്ള സമയം ലഭിക്കും.

ചിങ്ങം
ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും സമയം അനുകൂലമാണ്. ഡിസംബറിന്റെ തുടക്കത്തില്‍, ഏതെങ്കിലും നിക്ഷേപത്തെക്കുറിച്ച് മനസ്സില്‍ സംശയം നിലനില്ക്കും. എന്നാല്‍ ആ നിക്ഷേപത്തിലൂടെ ശുഭകരമായ ഫലങ്ങള്‍ വരും. ഈ മാസം യാത്രകളിലൂടെ നിങ്ങള്‍ക്ക് വിജയങ്ങള്‍ നേടാന്‍ കഴിയും. പ്രണയത്തിന്റെ കാര്യത്തില്‍ പരസ്പര സ്നേഹം ശക്തമാകും. ഡിസംബര്‍ അവസാനത്തോടെ എന്തെങ്കിലും നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കന്നി
തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ നല്ലതായിരിക്കും. നിക്ഷേപങ്ങള്‍ ഈ മാസം പ്രത്യേക നേട്ടങ്ങള്‍ നല്‍കും. കുടുംബത്തില്‍ ആഘോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ കുടുംബ കാര്യങ്ങളില്‍ ഈ മാസം വളരെ തിരക്കിലായിരിക്കും. ആരോഗ്യനിലയില്‍ പുരോഗതിയും ദൃശ്യമാകും. ഡിസംബര്‍ അവസാനം ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരമുണ്ടാകും.

തുലാം
ഈ മാസം ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. പുതിയ നിക്ഷേപങ്ങളിലൂടെയും ഈ മാസം നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഡിസംബറില്‍ നടത്തുന്ന യാത്രകളും പ്രത്യേക വിജയം കൈവരിക്കും. ആരോഗ്യം മെച്ചപ്പെടും, നിങ്ങള്‍ക്ക് സുഖം തോന്നും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. മാസാവസാനം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം
വര്‍ഷത്തിലെ അവസാന മാസം നിങ്ങള്‍ക്ക് ചില തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഈ മാസം യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബകാര്യങ്ങളില്‍ മനസ്സ് അസ്വസ്ഥമായേക്കാം. ഡിസംബര്‍ അവസാനം മനസ് അസ്വസ്ഥമാകുകയും അനാവശ്യമായ ആകുലതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ധനു
ഡിസംബര്‍ മാസത്തില്‍ നിങ്ങളുടെ പ്രണയ കാര്യങ്ങള്‍ ശോഭനമായിരിക്കും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകളും ലഭിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. ഈ മാസത്തെ യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ഡിസംബര്‍ അവസാനത്തോടെ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.

മകരം
വര്‍ഷത്തിന്റെ അവസാന മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ ഉള്ളില്‍ വളരെയധികം ഊര്‍ജ്ജമുണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ വളരെ റൊമാന്റിക് ആയിരിക്കും. ജോലിസ്ഥലത്ത് ഒരു സ്ത്രീ കാരണം, കലഹങ്ങള്‍ വര്‍ദ്ധിക്കും, ജോലിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം. ഈ മാസം നടത്തുന്ന യാത്രകള്‍ മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, അവ ഒഴിവാക്കുന്നത് നല്ലതാണ്. ഡിസംബര്‍ അവസാനം, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരമുണ്ടാകും.

കുംഭം
സാമ്പത്തിക കാര്യങ്ങള്‍ക്ക് ഈ മാസം അനുകൂലമാണ്. വിവിധ സ്രോതസുകളില്‍ നിന്ന് പണം വരും. പുതിയ നിക്ഷേപത്തിലൂടെയും ഈ മാസം ശുഭകരമായ ഫലങ്ങള്‍ ദൃശ്യമാകും. പരസ്പര സ്നേഹം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ആരുടെയെങ്കിലും സഹായം ലഭിക്കും, ജീവിതത്തില്‍ പുരോഗതി ഉണ്ടാകും. ഈ മാസത്തെ യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഡിസംബര്‍ അവസാനം, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരമുണ്ടാകും. ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സമാധാനം കൊണ്ടുവരും.

മീനം
ജോലി മേഖലയില്‍ പുരോഗതി ഉണ്ടാകും. ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുകയും നിക്ഷേപങ്ങള്‍ തീരുമാനിക്കുകയും വേണം. ഈ മാസം യാത്രകള്‍ക്ക് നല്ലതല്ല.



Click it and Unblock the Notifications