Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദീപാവലി, അഹോയ് അഷ്ടമി; 2023 നവംബര്‍ മാസത്തിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
ഇംഗ്ലീഷ് കലണ്ടറിലെ 11ാം മാസമാണ് നവംബര്‍. കാര്‍ത്തിക മാസത്തിലെ ചതുര്‍ത്ഥി തിയതിയോടെയാണ് പുതിയ മാസം ആരംഭിക്കുന്നത്. ഈ മാസം ഹിന്ദു മതത്തില്‍ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം നിരവധി വലിയ ഉത്സവങ്ങള്‍ ഈ മാസത്തില്‍ വരുന്നു. ഈ മാസം കര്‍വ ചൗത്തില്‍ ആരംഭിച്ച് സങ്കഷ്ടി ചതുര്‍ത്ഥിയില്‍ അവസാനിക്കുന്നു.
ഈ മാസം ദീപാവലി, ധന്തേരാസ്, നാരക ചതുര്ദശി, അഹോയി അഷ്ടമി, കാര്‍ത്തിക പൂര്‍ണിമ, അക്ഷയ നവമി, തുളസി വിവാഹം തുടങ്ങിയ ശുഭദിനങ്ങള്‍ വരുന്നു. ഇതോടൊപ്പം ചതുര്മാസവും ഈ മാസം മുതല്‍ അവസാനിക്കുകയാണ്. 2023 നവംബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ.

2023 നവംബറിലെ പ്രധാന ദിനങ്ങള്‍
01 നവംബര്‍, ബുധനാഴ്ച - സങ്കഷ്ടി ചതുര്‍ത്ഥി, കര്‍വാ ചൗത്ത്
05 നവംബര്‍, ഞായര്‍ - അഹോയി അഷ്ടമി, കാലാഷ്ടമി
09 നവംബര്‍, വ്യാഴം - രാമ ഏകാദശി
10 നവംബര്‍, വെള്ളിയാഴ്ച - ധന്തേരാസ്, പ്രദോഷ വ്രതം
11 നവംബര്‍, ശനിയാഴ്ച - പ്രതിമാസ ശിവരാത്രി, കാളി ചൗദാസ്
12 നവംബര്‍, ഞായര്‍ - ദീപാവലി, നാരക ചതുര്ദശി
13 നവംബര്‍, തിങ്കള്‍ - കാര്‍ത്തിക അമാവാസി
14 നവംബര്‍, ചൊവ്വാഴ്ച - ഗോവര്‍ദ്ധന പൂജ
15 നവംബര്‍, ബുധനാഴ്ച - ഭായ് ദൂജ്
16 നവംബര്‍, വ്യാഴം - വിനായക ചതുര്‍ത്ഥി
17 നവംബര്‍, വെള്ളിയാഴ്ച - വൃശ്ചിക സംക്രാന്തി
18 നവംബര്‍, ശനിയാഴ്ച - സ്കന്ദ ഷഷ്ഠി
19 നവംബര്‍, ഞായര്‍ - ഛാത്ത് പൂജ
21 നവംബര്‍, ചൊവ്വാഴ്ച - അക്ഷയ നവമി
23 നവംബര്‍, വ്യാഴം - ദേവുത്താനി ഏകാദശി, ഭീഷ്മ പഞ്ചകം ആരംഭിക്കുന്നു
24 നവംബര്‍, വെള്ളിയാഴ്ച - പ്രദോഷ വ്രതം, തുളസി വിവാഹം
25 നവംബര്‍, ശനിയാഴ്ച - വൈകുണ്ഠ ചതുര്ദശി
26 നവംബര്‍, ഞായര്‍ - ദേവ് ദീപാവലി
27 നവംബര്‍, തിങ്കള്‍ - കാര്‍ത്തിക പൂര്‍ണിമ വ്രതം, ഗുരു നാനാക് ജയന്തി
28 നവംബര്‍, ചൊവ്വാഴ്ച - മാര്‍ഗശീര്‍ഷ മാസം ആരംഭം
30 നവംബര്‍, വ്യാഴം - സങ്കഷ്ടി ചതുര്‍ത്ഥി
ധന്തേരാസ്
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്. അഞ്ച് ദിവസത്തെ ദീപാവലി ആഘോഷം ആരംഭിക്കുന്നത് ഈ ദിവസം മുതലാണ്. ധന്വന്തരി ഭഗവാന് സമര്‍പ്പിച്ചതാണ് ധന്തേരസ് ദിനം. വിശ്വാസമനുസരിച്ച്, ഈ ദിവസം വാങ്ങുന്നതെന്തും നിരവധി ഗുണങ്ങള്‍ നല്കുന്നു. സന്തോഷവും ഭാഗ്യവും ഐശ്വര്യവും നേടാന്‍ ഈ ദിവസം ധന്വന്തരിയോടൊപ്പം ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കണം. കൂടാതെ, ഈ ദിവസം ശിവനെ ആരാധിക്കുന്ന ഭൗമ പ്രദോഷ വ്രതവും ആചരിക്കും.
ദീപാവലി
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. ഈ ഉത്സവം ഇരുട്ടിന്റെ മേല്‍ വെളിച്ചത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. ദീപാവലി ദിനത്തില്‍ അയോധ്യയിലെ രാജാവ് രാമന് തന്റെ പതിനാലു വര്‍ഷത്തെ വനവാസത്തിനുശേഷം മടങ്ങിയെത്തി. ഇതിന്റെ സന്തോഷത്തില്‍ അയോധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വിളക്കുകള്‍ തെളിയിച്ച് സ്വീകരിച്ചു. ഈ ദിവസം മഹാലക്ഷ്മിയെ ആരാധിക്കുന്നു. ഇന്ത്യയില്‍ വളരെ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശമായ ബംഗാള്‍ ഭാഗങ്ങളില്‍ ഈ ദിവസം കാളിപൂജയായി ആഘോഷിക്കപ്പെടുന്നു.
ഗോവര്‍ദ്ധന പൂജ
കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ഗോവര്‍ദ്ധനെ ആരാധിക്കുന്നത്. ഈ ദിവസം ഗോവര്ദ്ധന് ദേവനെ വീടുകളില്‍ ചാണകം കൊണ്ട് ഒരു പ്രതീക രൂപത്തില്‍ ഉണ്ടാക്കി ആരാധിക്കുന്നു. ഈ ദിവസമാണ് മഹാരാഷ്ട്രയില്‍ വാമനാവതാരത്തെ ആരാധിക്കുന്നത്. ഭഗവാന് കൃഷ്ണന് തന്റെ ചെറുവിരല്‍ കൊണ്ട് ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തി ജനങ്ങളെ ഇന്ദ്രന്റെ കോപത്തില്‍ നിന്ന് രക്ഷിച്ചു എന്നാണ് വിശ്വാസം. അന്നു മുതല്‍ ഗോവര്‍ദ്ധന പൂജ ആരംഭിച്ചു. കൃതജ്ഞതയുടെ പ്രതീകമായി ഈ ദിവസം ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കുന്നതിനായി ഭക്തര്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.
വൈകുണ്ഠ ചതുര്ദശി
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് ബൈകുണ്ഠ ചതുര്ദശി ആഘോഷിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നത് അവരുടെ അനുഗ്രഹങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. ഈ ദിവസം ശ്രീഹരിയെ ആരാധിക്കുകയോ വ്രതം അനുഷ്ഠിക്കുകയോ ചെയ്യുന്ന വ്യക്തി മരണശേഷം വൈകുണ്ഠത്തില്‍ എത്തുന്നുവെന്ന് വിശ്വസിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെയും ശിവനെയും ആരാധിച്ചാല്‍ എല്ലാത്തരം പാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. പുരാണങ്ങള്‍ അനുസരിച്ച്, ഈ ദിവസമാണ് ശിവന് മഹാവിഷ്ണുവിന് സുദര്‍ശന ചക്രം നല്‍കിയത്.



Click it and Unblock the Notifications
