Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നരസിംഹ ജയന്തി, ഗംഗാ സപ്തമി; 2024 മെയ് മാസത്തിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
May 2024 Festival List: മെയ് മാസം ആരംഭിക്കാന്‍ പോകുകയാണ്. എല്ലാ മാസങ്ങളിലെയും പോലെ ഈ മാസവും പല വിശേഷ ദിനങ്ങളും വ്രതങ്ങളും വരുന്നുണ്ട്. അക്ഷയതൃതീയ ഈ മാസത്തിലാണ് ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു. കൂടാതെ, അക്ഷയതൃതീയയില്‍ നിങ്ങള്‍ക്ക് ശുഭസമയം നോക്കാതെ ഏത് മംഗളകരമായ കാര്യവും ചെയ്യാനാകും. ഇതുകൂടാതെ വരുത്തിനി ഏകാദശി, മോഹിനി ഏകാദശി, നരസിംഹ ജയന്തി, ഗംഗാ സപ്തമി തുടങ്ങി നിരവധി പ്രധാന വ്രതാനുഷ്ഠാനങ്ങളും മെയ് മാസത്തില്‍ ആഘോഷിക്കും. മെയ് മാസത്തില്‍ വരുന്ന എല്ലാ വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
2024 മെയ് മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
മെയ് 4, ശനിയാഴ്ച- വരുത്തിനി ഏകാദശി
മെയ് 5, ഞായര്‍- പ്രദോഷ വ്രതം
മെയ് 6, തിങ്കള്‍- ശിവ ചതുര്ദശി വ്രതം
മെയ് 7, ചൊവ്വ- ശ്രാദ്ധ അമാവാസി
മെയ് 10, വെള്ളി- അക്ഷയ തൃതീയ, പരശുരാമ ജയന്തി
മെയ് 11, ശനി- വിനായക ചതുര്‍ത്ഥി വ്രതം
മെയ് 12, ഞായര്‍- ആദിശങ്കരാചാര്യ ജയന്തി
മെയ് 13, തിങ്കള്‍ - രാമാനുജാചാര്യ ജയന്തി
മെയ് 14, ചൊവ്വ- ഗംഗാ സപ്തമി, ഇടവ സംക്രാന്തി
മെയ് 16, വ്യാഴം- സീതാ നവമി
മെയ് 19, ഞായര്‍- മോഹിനി ഏകാദശി വ്രതം
മെയ് 20, തിങ്കള്‍ - പ്രദോഷ വ്രതം
മെയ് 22, ബുധന്‍- നരസിംഹ ജയന്തി
മെയ് 23, വ്യാഴം - ബുദ്ധ ജയന്തി, വൈശാഖ പൂര്‍ണിമ
മെയ് 25, ശനിയാഴ്ച- നാരദ ജയന്തി
മെയ് 26, ഞായര്‍- ഗണേശ ചതുര്‍ത്ഥി വ്രതം
മെയ് 30, വ്യാഴം - കാലാഷ്ടമി

വരുത്തിനി ഏകാദശി
വിഷ്ണുവിന്റെ മധുസൂദന രൂപത്തെയാണ് ഈ ദിവസം ആരാധിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിന്റെ വ്രതം അനുഷ്ഠിച്ചാല്‍ പരലോകവാസത്തില് സൗഖ്യങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം വരുത്തിനി ഏകാദശി വരുന്നത് മെയ് 4 ശനിയാഴ്ചയാണ്.
അക്ഷയതൃതീയ
2024 മെയ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം അക്ഷയ തൃതീയയാണ്. മതഗ്രന്ഥങ്ങളിലും ജ്യോതിഷത്തിലും ഇതിന്റെ പ്രത്യേക പ്രാധാന്യം പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെ സ്വയംസിദ്ധ മുഹൂര്‍ത്തം എന്നും വിളിക്കുന്നു. അതായത് അക്ഷയ തൃതീയ തിഥിയില്‍ ഒരു മുഹൂര്ത്തവുമില്ലാതെ പോലും ഏത് മംഗളകരമായ ജോലിയും ചെയ്യാനാകും. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരശുരാമന് ജയന്തിയും ഈ ദിവസം തന്നെ ആഘോഷിക്കുന്നു. സത്യയുഗത്തിലെ ഈ തീയതിയിലാണ് മഹാവിഷ്ണു പരശുരാമനായി അവതരിച്ചത് എന്നാണ് പുരാണം.
ബുദ്ധ പൂര്‍ണിമ
ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ അവസാന ദിവസം അതായത് മെയ് 23 ന് ബുദ്ധ പൂര്‍ണിമ ഉത്സവം ആഘോഷിക്കും. ചില ഗ്രന്ഥങ്ങളില്‍, ഭഗവാന് ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വിശേഷിപ്പിച്ചിട്ടുണ്ട്. ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഈ ദിവസം വളരെ സവിശേഷമാണ്.
ഗംഗാ സപ്തമി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏഴാം നാളിലാണ് ഗംഗാദേവി ജനിച്ചത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ശിവന്റെ മുടിയില്‍ നിന്നാണ് ഗംഗാദേവി ഭൂമിയില്‍ പതിക്കുന്നതെന്നാണ് വിശ്വാസം. അതിനാല്‍ എല്ലാ വര്‍ഷവും ഈ ദിവസം ഗംഗാസപ്തമി ഉത്സവം ആഘോഷിക്കുന്നു. ഗംഗാ ജയന്തി ദിനത്തില്‍ ഗംഗാദേവിയെ വിധിപ്രകാരം ആരാധിക്കുന്നു.
സീതാ നവമി
സീതാ നവമി നാളിലാണ് സീതാദേവി ഭൂമിയില്‍ അവതരിച്ചത്. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ഭാഗ്യത്തിന് വേണ്ടി സീതാദേവിയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം സീതാ നവമി വരുന്നത് മെയ് 16 വ്യാഴാഴ്ചയാണ്.
മോഹിനി ഏകാദശി
മോഹിനി ഏകാദശി വ്രതം മെയ് 19ന് ഞായറാഴ്ച ആചരിക്കും. ഈ ദിവസം മഹാവിഷ്ണുവിന്റെ മോഹിനി അവതാരത്തെ ആരാധിക്കുന്നു. ഈ ദിവസം ആരാധനയ്ക്കൊപ്പം വ്രതമെടുക്കുന്നതും ഭക്തര്‍ക്ക് സന്തോഷവും സമൃദ്ധിയും നല്കുന്നു. എല്ലാത്തരം പാപങ്ങളും ദുഃഖങ്ങളും നീക്കാന്‍ മോഹിനി ഏകാദശി വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അസുരന്മാരില് നിന്ന് അമൃത് തിരിച്ചെടുക്കാനായി ശ്രീഹരി വിഷ്ണു മോഹിനി വേഷം കൈക്കൊണ്ടത് ഈ ദിവസമാണെന്ന് പുരാണങ്ങളില്‍ പറയുന്നു. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പല ജന്മങ്ങളിലെ പാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം.
നരസിംഹ ജയന്തി
നരസിംഹ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നതാണ് ഈ ദിനം. ഈ വര്‍ഷം ഇത് വരുന്നത് മെയ്22നാണ്. ദുഷ്ടശക്തികളുടെ മേല്‍ നന്മ നേടിയ വിജയത്തെ ഈ ദിവസം പ്രതിനിധീകരിക്കുന്നു. നരസിംഹ ഭഗവാന് തന്റെ ഭക്തനായ പ്രഹ്ലാദനെ അഗ്നിയില്‍ നിന്ന് സംരക്ഷിച്ചത് ഈ ദിനമാണ്. നരസിംഹ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ സംരക്ഷണം നല്കുന്നു. ഏത് അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.



Click it and Unblock the Notifications
