Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മകര സംക്രാന്തി, സഫല ഏകാദശി; 2024 ജനുവരിയിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
പുതുവര്‍ഷത്തിന്റെ ആദ്യ മാസമായ ജനുവരി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. പല പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ജനുവരിയില്‍ ആഘോഷിക്കപ്പെടുന്നു. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ജനുവരിയില്‍ ലോഹ്രി, മകര സംക്രാന്തി തുടങ്ങി നിരവധി വ്രതങ്ങളും ഉത്സവങ്ങളും ആചരിക്കുന്നു. കൂടാതെ പല ഗ്രഹങ്ങളുടെയും ചലനവും ഈ മാസം മാറാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍, അതായത് ജനുവരിയില്‍ വരുന്ന എല്ലാ വ്രതങ്ങളും ഉത്സവങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
2024 ജനുവരിയിലെ വിശേഷ ദിനങ്ങള്‍
3 ജനുവരി, ബുധന്‍- പ്രതിമാസ കൃഷ്ണ ജന്മാഷ്ടമി
4 ജനുവരി, വ്യാഴം - കാലാഷ്ടമി
7 ജനുവരി, ഞായര്‍- സഫല ഏകാദശി
9 ജനുവരി, ചൊവ്വ- പ്രതിമാസ ശിവരാത്രി, പ്രദോഷ വ്രതം
11 ജനുവരി, വ്യാഴം - പൗഷ അമാവാസി
13 ജനുവരി, ശനിയാഴ്ച- ലോഹ്രി
14 ജനുവരി, ഞായര്‍- വിനായക ചതുര്‍ത്ഥി
15 ജനുവരി, തിങ്കള്‍- പൊങ്കല്‍, ഉത്തരായനം, മകര സംക്രാന്തി

16 ജനുവരി, ചൊവ്വ- മാഗ് ബിഹു
17 ജനുവരി, ബുധന്‍- ഗുരു ഗോവിന്ദ് സിംഗ് ജയന്തി
18 ജനുവരി, വ്യാഴം - പ്രതിമാസ ദുര്‍ഗാഷ്ടമി
21 ജനുവരി, ഞായര്‍ - പൗഷ പുത്രദ ഏകാദശി
23 ജനുവരി, ചൊവ്വാഴ്ച- പ്രദോഷ വ്രതം
25 ജനുവരി, വ്യാഴം- പൗഷ പൂര്‍ണിമ വ്രതം
26 ജനുവരി, വെള്ളി- റിപ്പബ്ലിക് ദിനം
29 ജനുവരി, തിങ്കള്‍- സങ്കഷ്ടി ചതുര്‍ത്ഥി
പുത്രദ ഏകാദശി
പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയിലാണ് പൗഷ പുത്രദ ഏകാദശി. സന്താനലബ്ധിക്കും സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വേണ്ടി ഭക്തര്‍ ഈ ദിനത്തില്‍ സുദര്‍ശന ചക്രധാരിയായ മഹാവിഷ്ണുവിനെ ആരാധിക്കുന്നു.
പൂര്‍ണിമ വ്രതം
ഹിന്ദു മതത്തില്‍ പൂര്‍ണിമ ദിവസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ചന്ദ്രദേവനെ ആരാധിക്കുകയും അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുന്നു. എല്ലാ പൗര്‍ണ്ണമി നാളിലും കുളിച്ച് ശുദ്ധിയായി ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഏറെ ഫലദായകമായി കണക്കാക്കുന്നു.
സങ്കഷ്ടി ചതുര്‍ത്ഥി
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതും ഗണപതിയെ ആരാധിക്കുന്നതും ഭക്തരുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്കുന്നു. ഈ ദിവസം ഭക്തര്‍ വ്രതമെടുത്ത് ആരാധനയ്ക്ക് ശേഷം ചന്ദ്രോദയത്തിനു ശേഷം വ്രതം മുറിക്കുന്നു.
മകരസംക്രാന്തി, പൊങ്കല്‍, ഉത്തരായനം
മകരം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മകര സംക്രാന്തിയായി ആഘോഷിക്കുന്നു. ഈ ദിവസം സൂര്യന് മകരം രാശിയില്‍ സംക്രമിക്കുന്നു. ഈ ദിവസം കിച്ചടി തയ്യാറാക്കുകയും എള്ള്, ശര്‍ക്കര എന്നിവ കഴിക്കുകയും ചെയ്യുന്ന ആചാരവും ഭക്തര്‍ക്കിടയിലുണ്ട്. ഇതോടൊപ്പം ഈ ദിവസം തമിഴ്നാട്ടിലെ ജനങ്ങള്‍ പൊങ്കലും ആഘോഷിക്കുന്നു.
പ്രതിമാസ ശിവരാത്രി
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസത്തെയും കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതിയിലാണ് പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നത്. ശിവന്റെ അനുഗ്രഹം ലഭിക്കാന്‍ ഈ ദിവസം ഉത്തമമാണ്. ഭക്തര്‍ ഈ ദിവസം പരമേശ്വരനെ യഥാവിധി പൂജിക്കുന്നു.
2024 ജനുവരിയിലെ ഗ്രഹസംക്രമണം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ 2024 ജനുവരി രണ്ടിന് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം ജനുവരി 15 ന് സൂര്യന് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കും. ഈ ദിവസം മകര സംക്രാന്തി ആഘോഷിക്കും. അതേ സമയം ശുക്രനും വൃശ്ചിക രാശിയില്‍ നിന്ന് മാറി ജനുവരി 18-ന് ധനു രാശിയില്‍ പ്രവേശിക്കും.



Click it and Unblock the Notifications
