Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വസന്ത പഞ്ചമി, ഏകാദശി; 2024 ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
ഇന്ത്യയില്‍ എല്ലാ ആഘോഷങ്ങളും വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഫെബ്രുവരി, വര്‍ഷത്തിലെ രണ്ടാമത്തെ മാസമാണ്. എന്നാല്‍ ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി വര്‍ഷത്തിലെ അവസാന മാസമാണ്. ഇത് മതപരമായ ആചാരങ്ങളുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്. എല്ലാ മാസവും നിരവധി വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നു. അതുപ്രകാരം ഫെബ്രുവരി മാസത്തിലും നിരവധി വ്രത ഉത്സവ ദിനങ്ങള്‍ വരുന്നുണ്ട്. 2024 ഫെബ്രുവരിയില്‍ വരുന്ന ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും കൃത്യമായ തിയ്യതി അറിയാന്‍ ലേഖനം വായിക്കൂ.

2024 ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
6 ഫെബ്രുവരി - ഷട്തില ഏകാദശി
7 ഫെബ്രുവരി - കൃഷ്ണ പ്രദോഷ വ്രതം
8 ഫെബ്രുവരി - പ്രതിമാസ ശിവരാത്രി
9 ഫെബ്രുവരി - മൗനി അമാവാസി
13 ഫെബ്രുവരി - കുംഭ സംക്രാന്തി
14 ഫെബ്രുവരി - വസന്ത പഞ്ചമി, സരസ്വതി പൂജ
20 ഫെബ്രുവരി - ജയ ഏകാദശി
21 ഫെബ്രുവരി - ശുക്ല പ്രദോഷ വ്രതം
24 ഫെബ്രുവരി - മാഘ പൂര്‍ണിമ വ്രതം
28 ഫെബ്രുവരി - സങ്കഷ്ടി ചതുര്‍ത്ഥി
ഷട്തില ഏകാദശി
ഏകാദശി തിഥി മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് ഉത്തമമാണ്. മാസത്തില്‍ രണ്ടുതവണയാണ് ഏകാദശി വരുന്നത്. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റൊന്ന് ശുക്ലപക്ഷത്തിലും. ഈ ദിവസം ഭക്തര്‍ മഹാവിഷ്ണുവിന്റെ പ്രീതിക്കായി വ്രതം അനുഷ്ഠിക്കുന്നു. ഏകാദശി വ്രതം സൂര്യോദയത്തോടെ ആരംഭിച്ച് അടുത്ത ദിവസം ദ്വാദശി തിഥിയില്‍ അവസാനിക്കും. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ ഷട്തില ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷം പഞ്ചാംഗം അനുസരിച്ച് ഷട്തില ഏകാദശിയുടെ തീയതി ഫെബ്രുവരി 5 ന് വൈകുന്നേരം 5.24 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് ഫെബ്രുവരി 6 ന് വൈകുന്നേരം 4.07 ന് അവസാനിക്കും. ഇത്തവണ ഫെബ്രുവരി ആറിനാണ് ഷട്തില ഏകാദശി വ്രതം.
പ്രദോഷ വ്രതം
എല്ലാ മാസവും ത്രയോദശി തിയതിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. ക്ഷേത്രത്തില്‍ വിളക്ക് തെളിയിച്ച ശേഷം ശങ്കരനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത് പുഷ്പങ്ങള്‍ സമര്‍പ്പിക്കുക. പ്രദോഷ ദിനത്തില്‍ ഭോലേനാഥിനൊപ്പം പാര്‍വതി ദേവിയേയും ഗണപതിയേയും ആരാധിക്കുക. നിവേദ്യം അര്‍പ്പിച്ച ശേഷം, ഭോലേനാഥിന്റെ ആരതി നടത്തുകയും ദിവസം മുഴുവന്‍ പരമേശ്വരനെ ധ്യാനിക്കുകയും ചെയ്യുക. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൃഷ്ണ പക്ഷ പ്രദോഷ വ്രതം വരുന്നത് ഫെബ്രുവരി 7നാണ്. ശുക്ലപക്ഷ പ്രദോഷം വരുന്നത് ഫെബ്രുവരി 21നും.
വസന്ത പഞ്ചമി
ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം അറിവിന്റെ ദേവതയായ സരസ്വതി ദേവിയെ ആരാധിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ഉത്സവം ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് സരസ്വതി ദേവി അവതരിച്ചത്. അതുകൊണ്ടാണ് ഈ ദിവസം വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വസന്തകാലവും ഈ ദിവസം മുതല്‍ ആരംഭിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഈവര്‍ഷം പഞ്ചമി തിഥി ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 02:41-ന് ആരംഭിക്കുന്നു, അത് ഫെബ്രുവരി 14-ന് ഉച്ചയ്ക്ക് 12:09-ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ വസന്ത പഞ്ചമി ഉത്സവം 2024 ഫെബ്രുവരി 14ന് ആഘോഷിക്കും. ഈ ദിവസം വിദ്യാരംഭം നടത്തുന്നത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ജയ ഏകാദശി
മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയിലാണ് ജയ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നു. ഇത്തവണ ഫെബ്രുവരി 20നാണ് ജയ ഏകാദശി. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഏകാദശി വ്രതം സൂര്യോദയത്തോടെ ആരംഭിക്കുകയും അടുത്ത ദിവസം ദ്വാദശി തിഥിയില്‍ പാരണയോടെ അവസാനിക്കുകയും ചെയ്യുന്നു.
മാഘ പൂര്‍ണിമ വ്രതം
മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി മാഘപൂര്ണിമയായി അറിയപ്പെടുന്നു. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും വളരെ ഐശ്വര്യമായി കരുതുന്നു. മാഘപൂര്‍ണിമ നാളില്‍ മഹാവിഷ്ണു ഗംഗയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ദിവസം ഗംഗയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഈ വര്‍ഷം മാഘ പൂര്‍ണിമ വ്രതം വരുന്നത് ഫെബ്രുവരി 24നാണ്.



Click it and Unblock the Notifications
