Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
രാമനവമി, ഹനുമാന് ജയന്തി, വിഷു; 2024 ഏപ്രിലിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്
ഏപ്രില് മാസം തുടങ്ങാന് പോകുകയാണ്. ഏപ്രില് മാസത്തില് നിരവധി പ്രധാന ഉത്സവങ്ങളും വ്രതങ്ങളും വരുന്നുണ്ട്. ഈ മാസത്തില് നവരാത്രി, വിഷു, രാമനവമി, ശ്രീരാമ നവമി, ഹനുമാന് ജയന്തി തുടങ്ങി നിരവധി പ്രധാന ഉത്സവങ്ങളും വ്രതങ്ങളും ഉണ്ട്. ചൈത്ര ശുക്ല പ്രതിപാദ തീയതി മുതല് ഹിന്ദു പുതുവര്ഷവും ആരംഭിക്കുന്നു.
ഇതുകൂടാതെ ഈ മാസത്തില് വര്ഷത്തിലെ ആദ്യ സൂര്യഗ്രഹണവും സംഭവിക്കുന്നുണ്ട്. അതിനാല്ത്തന്നെ വ്രതാനുഷ്ഠാനങ്ങള്, ഉത്സവങ്ങള്, പൂജാ ചടങ്ങുകള് എന്നിവയുടെ കാര്യത്തില് ഈ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. 2024 ഏപ്രില് മാസത്തില് വരുന്ന പ്രധാന വ്രത, ഉത്സവ ദിനങ്ങള് ഏതൊക്കെയാണെന്ന് വിശദമായി നമുക്ക് നോക്കാം.

2024 ഏപ്രില് മാസത്തിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്
01 ഏപ്രില് 2024, തിങ്കള് - ശീതള സപ്തമി, കാലാഷ്ടമി
02 ഏപ്രില് 2024, ചൊവ്വാഴ്ച - ശീതള അഷ്ടമി
05 ഏപ്രില് 2024, വെള്ളിയാഴ്ച - പാപമോചന ഏകാദശി
06 ഏപ്രില് 2024, ശനിയാഴ്ച - ശനി ത്രയോദശി, പ്രദോഷ വ്രതം
07 ഏപ്രില് 2024, ഞായര് - പ്രതിമാസ ശിവരാത്രി
08 ഏപ്രില് 2024: ചൈത്ര അമാവാസി, സൂര്യഗ്രഹണം
09 ഏപ്രില് 2024, ചൊവ്വാഴ്ച - ചൈത്ര നവരാത്രി
11 ഏപ്രില് 2024, വ്യാഴാഴ്ച - മത്സ്യ ജയന്തി, ഗൗരി പൂജ
12 ഏപ്രില് 2024, വെള്ളിയാഴ്ച - ലക്ഷ്മി പഞ്ചമി, വിനായക ചതുര്ത്ഥി
14 ഏപ്രില് 2024, ഞായറാഴ്ച - വിഷു
16 ഏപ്രില് 2024, ചൊവ്വാഴ്ച - പ്രതിമാസ ദുര്ഗാഷ്ടമി
17 ഏപ്രില് 2024, ബുധന് - രാമനവമി
19 ഏപ്രില് 2024, വെള്ളിയാഴ്ച - കാമദ ഏകാദശി
20 ഏപ്രില് 2024, ശനിയാഴ്ച - വാമന ദ്വാദശി
23 ഏപ്രില് 2024, ചൊവ്വാഴ്ച - ഹനുമാന് ജയന്തി, ചൈത്ര പൂര്ണിമ വ്രതം
27 ഏപ്രില് 2024, ശനിയാഴ്ച - സങ്കഷ്ടി ചതുര്ത്ഥി വ്രതം
പാപമോചന ഏകാദശി
ഈ വര്ഷം ഏപ്രില് 5ന് വെള്ളിയാഴ്ച പാപമോചന ഏകാദശി ആഘോഷിക്കും. എല്ലാ ഏകാദശികളിലും ഏറ്റവും പ്രധാനമായി ഇത് കണക്കാക്കപ്പെടുന്നു. പാപമോചന ഏകാദശി എന്നാല് പാപത്തെ നശിപ്പിക്കുന്ന ഏകാദശി എന്നാണ് അര്ത്ഥമാക്കുന്നത്. ഈ ദിവസം പൂര്ണ്ണമായ ആചാരങ്ങളോടെ വിഷ്ണുവിനെ ആരാധിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്ക്ക് സകല പാപങ്ങളില് നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. പാപമോചന ഏകാദശി വ്രതം ആചരിക്കുന്നത് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്ക്ക് മാനസിക സമാധാനം ലഭിക്കും.
ചൈത്ര നവരാത്രി
ഹിന്ദുമതത്തില് നവരാത്രി ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതല് ചൈത്ര നവരാത്രി ആരംഭിക്കുന്നു. നവരാത്രിയില് ദുര്ഗ്ഗാദേവിയെ ഒന്പത് വ്യത്യസ്ത രൂപങ്ങളില് ആചാരങ്ങളോടെ ആരാധിക്കുന്നു. നവരാത്രിയുടെ ഒമ്പത് ദിവസം ഭക്തര് ഉപവസിക്കുന്നു. ഒരു വര്ഷത്തില് 4 നവരാത്രികളുണ്ട്. അതില് രണ്ടെണ്ണം ഗുപ്ത നവരാത്രിയും ഒന്ന് ശാരദിയ നവരാത്രിയും ഒന്ന് ചൈത്ര നവരാത്രിയുമാണ്. ഈ വര്ഷം ചൈത്ര നവരാത്രി ആരംഭിക്കുന്നത് ഏപ്രില് 9നാണ്. ഹിന്ദു കലണ്ടര് അനുസരിച്ച്, ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിന്റെ പ്രതിപദ തിഥി ഏപ്രില് 08ന് രാത്രി 11:50 മുതല് ആരംഭിച്ച് ഏപ്രില് 9ന് രാത്രി 08:30 ന് അവസാനിക്കും. ഉദയ തിഥിയെ അടിസ്ഥാനമാക്കി, ചൈത്ര നവരാത്രി 2024 ഏപ്രില് 9 മുതല് ആരംഭിക്കും.
വിഷു
വിഷു കൂടുതലും ആഘോഷിക്കുന്നത് കേരളത്തിലും കര്ണാടകയുടെ മംഗലാപുരം ഭാഗങ്ങളിലും തീരദേശ തമിഴ്നാട്ടിലെ കന്യാകുമാരിയിലുമാണ്. മലയാള ജ്യോതിശാസ്ത്ര കലണ്ടര് പ്രകാരം ആദ്യ മാസമായ മേടം മാസത്തിലെ ആദ്യ ദിവസമായാണ് മലയാളികള് വിഷു ആഘോഷിക്കുന്നത്. ഈ ഉത്സവം അസമില് ബിഹു, തമിഴ്നാട്ടില് പുത്താണ്ട്, ഒറീസയില് വിഷു സംക്രാന്തി, പഞ്ചാബില് ബൈശാഖി എന്നിങ്ങനെ വ്യത്യസ്ത പേരുകളില് അറിയപ്പെടുന്നു.
രാമനവമി
സനാതന ധര്മ്മത്തില് രാമനവമി ഉത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീരാമന് ജനിച്ചത് ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം തിയ്യതിയിലാണെന്നാണ് വിശ്വസിക്കുന്നു. എല്ലാ വര്ഷവും ഈ ദിവസം വളരെ ആവേശത്തോടെ രാമനവമിയായി ആഘോഷിക്കുന്നു. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതല് നവരാത്രി ആരംഭിക്കുന്നു, അതിനുശേഷം ഒമ്പതാം ദിവസം രാമനവമി ഉത്സവം ആഘോഷിക്കുന്നു. ഈ വര്ഷം രാമനവമി വരുന്നത് ഏപ്രില് 17 ബുധനാഴ്ചയാണ്.
കാമദ ഏകാദശി
ഒരു വര്ഷത്തില് ആകെ വരുന്ന 24 ഏകാദശികളില് കാമദ ഏകാദശി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഭഗമാന് വാസുദേവനെ ആരാധിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനായി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം ബ്രാഹ്മണര്ക്ക് ഭക്ഷണം നല്കുകയും ദക്ഷിണ നല്കുകയും ചെയ്യുന്നത് വളരെയധികം പുണ്യം നല്കുമെന്ന് പറയപ്പെടുന്നു.
ഹനുമാന് ജയന്തി
ഹനുമാന്റെ ജന്മദിനമാണ് ഹനുമാന് ജയന്തി. ഈ ദിവസം ബജ്റംഗബലിയുടെ ഭക്തര് അദ്ദേഹത്തെ പ്രസാദിപ്പിക്കുന്നതിനായി ഉപവാസം അനുഷ്ഠിക്കുന്നു. ഈ ദിവസം ഹനുമാന് സ്വാമിയെ ആചാരങ്ങളോടെ ആരാധിക്കുകയും ശ്രീരാമസീതയെ സ്മരിക്കുകയും ചെയ്യുക.
ചൈത്രപൂര്ണിമ
ചൈത്ര പൂര്ണിമ നാളില് നിങ്ങള് വീട്ടില് സത്യ നാരായണനെ ആരാധിക്കണം. ഈ ദിവസം സത്യനാരായണന്റെ വ്രതം അനുഷ്ഠിക്കുകയും പുണ്യനദിയില് കുളിക്കുകയും ചെയ്യുന്നത് വളരെ ഫലദായകമാണ്.



Click it and Unblock the Notifications
