Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മികച്ച പ്രണയിനികളാണ് ഈ രാശിക്കാരായ സ്ത്രീകള്‍
പ്രണയത്തിന് നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്ഥാനമാണ് ഉള്ളത്. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ കാര്യത്തില്‍ പ്രാവീണ്യം നേടിയ ചില സ്ത്രീകളുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ഇത് എളുപ്പമല്ല. പക്ഷേ ചില രാശിക്കാരായ സ്ത്രീകള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും ഇവര്‍ മികച്ച പ്രണയിനികളായിരിക്കുകയും ചെയ്യും. പ്രണയത്തില്‍ വഞ്ചിക്കപ്പെടുന്നത് പതിവാണ്. വിവാഹബന്ധത്തില്‍ എത്തിയിട്ടും പ്രണയം നിലനില്ക്കുന്നില്ല പലരുടെ ജീവിതത്തിലും. എന്നിരുന്നാലും, ഒരു ബന്ധം ആരംഭിക്കുമ്പോള്‍, എല്ലാവരും തങ്ങളുടെ പങ്കാളി സത്യസന്ധനും വിശ്വസ്തനുമായിരിക്കാന് ആഗ്രഹിക്കുന്നവരാണ്.
എന്നാല്‍ എല്ലാവര്ക്കും അത്തരമൊരു അനുയോജ്യമായ പൊരുത്തം കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. എന്നിരുന്നാലും പ്രണയത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത വളരെയധികം പ്രണയിക്കാനും പ്രണയിക്കപ്പെടാനും സാധ്യതയുള്ള ചില രാശിക്കാരായ പെണ്‍കുട്ടികള്‍ ഉണ്ട്.
ഈ മൂന്ന് രാശിക്കാരെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഓരോ ബന്ധത്തിന്റെയും തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍ ഒരു മനുഷ്യന്റെ സ്വഭാവം, പങ്കാളികള്‍ തമ്മില്‍ പരസ്പരമുള്ള ധാരണ, മനപ്പൊരുത്തം എന്നിവയെല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും, സത്യസന്ധ്യത പുലര്‍ത്താതിരിക്കുന്നതും എല്ലാം ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്കുന്നവര് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
ചന്ദ്രചിഹ്നമുള്ള രാശിയാണ് കര്‍ക്കിടകം രാശി. ചന്ദ്രന്റെ സ്വാധീനം കാരണം അവര്‍ക്ക് സമാധാനത്തിനുള്ള വകയുണ്ട്. കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ ഒരിക്കലും കാമുകനെ ചതിക്കില്ല. അവര്‍ എല്ലായ്പ്പോഴും പങ്കാളിയെ പിന്തുണയ്ക്കുകയും മോശം സമയങ്ങളില്‍ പോലും അവരുടെ പക്ഷം വിടാതെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. പ്രണയത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നവരും ഒരിക്കലും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ആഗ്രഹിക്കാത്തവരും ആയിരിക്കും ഈ രാശിക്കാര്‍.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
ഈ സ്ത്രീകള്‍ക്ക് അവളോടുള്ള വിശ്വസ്തതയില്‍ വളരെയധികം ധാര്‍മ്മികത നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. ഇത് കൂടാതെ അവരുടെ സ്നേഹത്തിന് പകരമായി, അവര്‍ പങ്കാളിയോട് വളരെയധികം ബഹുമാനവും ശ്രദ്ധയും നല്‍കുകയും തിരിച്ചും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഒരു കര്‍ക്കിടകം രാശിക്കാരിയായ സ്ത്രീയുമായി പ്രണയത്തിലാണെങ്കില്‍ അവള്‍ക്ക് നിങ്ങളുടെ പൂര്‍ണ്ണ പിന്തുണ നല്‍കുക, നിങ്ങളുടെ ജീവിതം വളരെയധികം സുഗമമായി മുന്നോട്ട് പോവുന്നതിന് കര്‍ക്കിടകം രാശിക്കാരിയായ സ്ത്രീ കൂടെയുണ്ടെങ്കില്‍ സാധിക്കുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)
തുലാം രാശിക്കാര്‍ ജീവിതത്തില്‍ എല്ലാം തികഞ്ഞവരാണ്. ജീവിതം സന്തുലിതമാക്കുന്നതിന് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. സൗന്ദര്യ ഗ്രഹമായ ശുക്രനാല്‍ ഭരിക്കപ്പെടുന്ന ഈ സ്ത്രീകള്‍ക്ക് ബന്ധങ്ങളില്‍ ആശ്വാസവും ധാരണയും കരുതലും നല്കാന് കഴിയും. ഈ സ്ത്രീകള്‍ തികച്ചും നിര്‍ബന്ധിതരും ആദര്‍ശവാദികളുമാണ്. ചെറുപ്പത്തില്‍ തന്നെ പ്രണയം തോന്നുന്ന സ്വഭാവക്കാരായിരിക്കും തുലാം രാശിക്കാരായ സ്ത്രീകള്‍. ജീവിതത്തില്‍ എന്ത് തടസ്സമുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് ജീവിതത്തില്‍ താങ്ങും തണലുമാവുന്നതിന് ഈ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)
ഒരു തുലാം രാശിക്കാരിയായ സ്ത്രീയുടെ നിസ്വാര്‍ത്ഥ സ്നേഹത്തോടുള്ള കരുതലും ചായ്വുമാണ് അവളുടെ ഏറ്റവും വലിയ ആകര്‍ഷണം. നിങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയില്ല. ഈ സ്ത്രീകളെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം റൊമാന്റിക് നിരാശകള്ക്കുശേഷവും, അവര്‍ ഒരിക്കലും യഥാര്‍ത്ഥ പ്രണയത്തില്‍ വിശ്വസിക്കുന്നത് നിര്‍ത്തുന്നില്ല. വിശ്വാസത്തോടെ നിങ്ങള്‍ മുന്നോട്ട് പോവുന്നതിന് ഈ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ക്ക് യോജിച്ച പങ്കാളികളായി മാറുന്നവര്‍ കര്‍ക്കിടകം, ഇടവം, മീനം എന്നീ രാശിക്കാരാണ്.

മകരം രാശി (20 ജനുവരി -18 ഫെബ്രുവരി)
ശനി ഭരിക്കുന്ന അടയാളമാണ് മകരം രാശി. ഈ സ്ത്രീകള്‍ വളരെ സത്യസന്ധരാണ്, ഒരിക്കലും പങ്കാളിയുടെ വിശ്വാസം തകര്‍ക്കില്ല, അവര്‍ ഒരിക്കലും പങ്കാളിയെയോ സ്നേഹിക്കുന്നവരേയോ വഞ്ചിക്കുന്നില്ല. ഈ രാശിചക്രത്തിലെ സ്ത്രീകള്‍ ഒന്നും പറയാതെ തന്നെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നു. മകരം രാശിക്കാരായ സ്ത്രീയെ പ്രണയിക്കുന്നവന് എപ്പോഴും സന്തുഷ്ടനാകാനുള്ള കാരണം ഇതാണ്.

മകരം രാശി (20 ജനുവരി -18 ഫെബ്രുവരി)
ഈ രാശിചിഹ്നത്തിലെ സ്ത്രീകള്‍ സാഹചര്യങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്ന് നോക്കാതെ തന്നെ പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നു. ഈ സ്ത്രീകള്‍ വളരെയധികം നിസ്വാര്‍ത്ഥമായാണ് പെരുമാറുന്നത്. പങ്കാളിയായി മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവരേയും സ്നേഹിക്കുന്നതിന് ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് സാധിക്കുന്നു. സ്നേഹവും ചിരിയും ഇവരുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവുന്നുണ്ട്. വിദഗ്ദ്ധരായ ജ്യോതിഷികളുടെ അഭിപ്രായ പ്രകാരം മിഥുനം, കുംഭം, ഇടവം, മകരം എന്നീ രാശിക്കാരുമായി ഇവര്‍ക്ക് ചേര്ച്ചയുണ്ടാവുന്നു. എന്നിരുന്നാലും ആരുമായും സന്തോഷകരമായ ബന്ധം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയും.



Click it and Unblock the Notifications
