Just In
- 5 min ago രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- 56 min ago സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- 1 hr ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 3 hrs ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
Don't Miss
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- News സ്വര്‍ണം കയറുന്നത് അതിവേഗം, ഇറക്കം പതിയെ... ഇന്ന് വില കുറഞ്ഞു, പ്രവചിക്കാന്‍ പറ്റാതെ വിപണി
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ഈ ആറ് രാശിക്കാരായ സ്ത്രീകള്‍ ജീവിതത്തിന്റെ ഭാഗമായാല്‍ വിട്ടുകളയരുത്, മഹാഭാഗ്യമാണ്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് കൂടി പറയുന്നുണ്ട് എന്നുള്ളതാണ്. ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന സ്വഭാവം അവര്‍ വളരുന്ന ചുറ്റുപാടില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് പലപ്പോഴും അവരുടെ മാതാപിതാക്കളില്‍ നിന്നു കൂടി ലഭിക്കുന്നതിന്റെ ഫലമായാണ് സംഭവിക്കുന്നത്. ഇനി പറയുന്ന ആറ് രാശിക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.
പ്രത്യേകിച്ച് ഇനി പറയുന്ന ഈ ആറ് രാശിക്കാരായ സ്ത്രീകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ഇവര്‍ പുരുഷന്മാരോടൊപ്പം ചേര്‍ന്നാല്‍ അത് വളരെയധികം സ്പെഷ്യലായിട്ടുള്ള അനുഭവവും ഭാഗ്യവുമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. മാത്രമല്ല ഇവര്‍ വീട്ടിലേക്ക് പടികയറി വന്നാല്‍ ജീവിതത്തിലും വീട്ടിലും ഐശ്വര്യം നിറക്കുന്നുണ്ട്.
ആഷാഢമാസത്തില്‍ നവദമ്പതികള്‍ ഒരുമിച്ച് കഴിയരുത്
രാശിപ്രകാരം മാറുന്ന അല്ലെങ്കില്‍ നേട്ടമുണ്ടാക്കുന്ന രാശിക്കാര്‍ ഇനി പറയുന്നവരാണ്. ഇവര്‍ സ്വന്തം ജീവിതത്തില്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ്. ഇത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതയാണ് ഉള്ളത് എന്ന് പറയുന്നത് രാശിപ്രകാരം മാത്രമല്ല അല്ലാതെയും സത്യമാണ്. ഇത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. ഈ ആറ് രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ക്ക് ഏത് സാഹചര്യവും നല്ലതു പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഇവര്‍ എത്ര മോശം സാഹചര്യത്തിലും മികച്ച് തന്നെ ജീവിക്കുന്നു. ഏത് സാഹചര്യത്തേയും നേരിടാന്‍ തക്ക അസാമാന്യ കഴിവുള്ളവരായിരിക്കും ഇവര്‍. എന്താണ് ചെയ്യേണ്ടത് എന്നുണ്ടെങ്കില്‍ അതെല്ലാം കൃത്യമായി ചെയ്യുന്നതിന് ഇവര്‍ മറ്റൊരാളുടെ സഹായം തേടില്ല. വിജയം ഇവരുടെ കൂടപ്പിറപ്പായിരിക്കും. പുറകിലോട്ട് ചിന്തിക്കാതെ മുന്നോട്ട്
ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. തമാശ പറയുന്നതിനും കൂടെ ഉള്ളവരെ ചിരിപ്പിക്കുന്നതിനും ഇവര്‍ക്ക് പ്രത്യേകതയുണ്ട്. ഇവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് എത്രയൊക്കെ ശ്രമിച്ചാലും ഇവര്‍ അതില്‍ നിന്ന് പിന്മാറില്ല. വിവാഹ ശേഷം ഇവരില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. ഈ ഐശ്വര്യം പങ്കാളിക്കും ലഭിക്കുന്നുണ്ട്. അതുകൊണ്ട് ചിങ്ങം രാശിക്കാര്‍ കൂടെക്കൂടിയാല്‍ അവരെ ചേര്‍ത്ത് പിടിക്കൂ.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാരായ സ്ത്രീകള്‍ മികച്ച സ്വഭാവ ഗുണങ്ങള്‍ ഉള്ളവരാണ്. ഇവര്‍ക്ക് സ്നേഹവും പ്രണയവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ലക്ഷ്യത്തിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെട്ടും അത് നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ ഒരു നേരം പോക്കിന് വേണ്ടി ആരേയും സ്നേഹിക്കില്ല. അത് മാത്രമല്ല സ്നേഹ ബന്ധത്തില്‍ ആണെങ്കില്‍ പോലും ആത്മാര്‍ത്ഥതയോടെ ഇടപെടുന്നതിനായിരിക്കും ഇരുവര്‍ക്കും താല്‍പ്പര്യം. എന്നാല്‍ പല കാര്യങ്ങളിലും ഇവര്‍ക്ക് പെട്ടെന്ന് ബോറടിക്കുന്നു. എന്നാല്‍ വീട്ടില്‍ ഈ രാശിക്കാരായ സ്ത്രീകള്‍ ഉണ്ടാവുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിലുപരി സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഇവര്‍ക്ക് കാര്യമായി ഉണ്ടാവുന്നില്ല. ഇവരുടെ കൂടെ ചേരുന്നവര്‍ക്കും മികച്ച ഫലമായിരിക്കും ലഭിക്കുന്നത്.
ധനു രാശി
ധനു രാശിക്കാരായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. സാഹസികതയില്‍ ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ധനു രാശിക്കാരായ സ്ത്രീകള്‍. പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിരിയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഇവരെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരുടെ ജീവിതം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ജീവിതത്തിലെ ഏത് പ്രശ്നത്തേയും സ്വയം തന്നെ പരിഹരിക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനാണ് ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ താല്‍പ്പര്യം. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ ഒരിക്കലും ബാധിക്കുകയില്ല. മാത്രമല്ല ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സൗകര്യത്തോടെും പങ്കാളികളെ അവര്‍ക്ക് തുല്യമായി കാണുന്നതിനും ഇവര്‍ തയ്യാറാവും.
മകരം രാശി
മകരം രാശിക്കാരായ സ്ത്രീകള്‍ മികച്ച പ്രണയിനികള്‍ ആയിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ മൊത്തം ഭാഗ്യം തേടി വരും എന്ന കാര്യം ഇവരുടെ ജീവിതം കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇവര്‍ക്ക് ശനിദോഷ കാലത്ത് പോലും മികച്ച ജീവിതമായിരിക്കും ഇവരുടേത്. കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് സന്തോഷഫലങ്ങള് മാത്രമാണ് സംഭവിക്കുന്നത്. ജീവിതത്തിലേക്ക് സന്തോഷം ആകര്‍ഷിക്കുന്ന പോലെ തന്നെ മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വീട്ടിലെയും സമൂഹത്തിലേയും ഓരോ കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും മകരം രാശിക്കാരെ വെല്ലാന്‍ സാധിക്കില്ല. എങ്കിലും എത്ര നല്ല സ്വഭാവമാണെങ്കിലും മറ്റുള്ളവരെ ഭരിക്കുക എന്നതാണ് ഇവരുടെ പ്രധാന പ്രശ്നം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. ഇത് പലപ്പോഴും ജീവിതത്തിലെ വെല്ലുവിളികളെ തോല്‍പ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് ലക്ഷ്യവും നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതിന് ഇവര്‍ വാദിക്കുന്നു. ജീവിതത്തില്‍ കൂടെ കൂടുന്നവര്‍ക്കും ജീവിതം പകുത്ത് നല്കുന്ന രാശിക്കാരാണ് ഇവര്‍. മറ്റുള്ളവരുടെ വികാരത്തെ ഇവര്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഏത് സമയത്ത് എങ്ങനെ പെരുമാറും എന്നത് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഒരിക്കലും ജീവിതം ബോറടിപ്പിക്കുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല. എന്നും ആഘോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പെട്ടെന്നാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് തന്നെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഇവര്‍ മുന്നിലുള്ള ഏത് തടസ്സത്തേയും ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വെല്ലുവിളികളെ നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സ്വന്തം ഫീലിംങ്സ് മാറ്റി വെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നവരായിരിക്കും ഈ രാശിക്കാര്‍. മാനസികമായി മറ്റുള്ളവരേക്കാള്‍ ശക്തരായിരിക്കും ഇവര്‍. എന്തിനേക്കാളുപരി ബന്ധങ്ങള്‍ക്ക് വില നല്കുന്നവരായിരിക്കും ഇവര്‍. പ്രണയം എപ്പോഴും വിവാഹത്തില്‍ എത്തുന്നു മീനം രാശിക്കാര്‍ക്ക്. ഏതൊക്കെ അവസ്ഥയില്‍ ആണെങ്കിലും അത് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് ഉള്ള ധൈര്യം ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. എത്ര മോശം അവസ്ഥയിലും ഇവര്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നുണ്ട്.